LIFELife Style

വിവാഹിതനായ ആളുമായി പ്രണയത്തിലായി; അദ്ദേഹത്തിന്റെ ഭാര്യ ശപിച്ചു! മുന്‍ജന്മത്തെ കുറിച്ച് തെസ്നി ഖാന്‍

മിമിക്രി രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തി പിന്നീട് നടിയായി തിളങ്ങി നില്‍ക്കുകയാണ് തെസ്നി ഖാന്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സ്റ്റേജ് പ്രോഗ്രാമുകളിലുമൊക്കെ സജീവമാണ് തെസ്നി. എന്നാല്‍ നടി ഇനിയും വിവാഹിതയായിട്ടില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യം.

കരിയറില്‍ തിളങ്ങിയെങ്കിലും വിവാഹം കഴിക്കുന്നതിനോട് തെസ്നി നോ എന്ന് തന്നെ പറഞ്ഞു. ഇത്രയും പ്രായമായിട്ടും ഇനിയും നടി വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരും ചോദിക്കുന്നത്. എന്നാല്‍ തന്റെ വിവാഹം നടക്കാത്തതിന് പിന്നില്‍ ഒരു ശാപം ഒളിഞ്ഞ് കിടപ്പുണ്ടെന്ന് പറയുകയാണ് തെസ്നിയിപ്പോള്‍.

Signature-ad

കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തെസ്നി ഖാന്‍. നടി ബീന ആന്റണിയ്ക്കൊപ്പമാണ് തെസ്നി ഷോ യിലേക്ക് എത്തിയത്. തെസ്നിയുടെ വിവാഹം നടക്കാത്തതിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് രസകരമായൊരു കഥ കൂടി നടി പങ്കുവെച്ചത്.

‘തെസ്നി ഖാന്റെ പേര് തേന്‍മൊഴി എന്നായിരുന്നു. അവരൊരു കൊട്ടാരം നര്‍ത്തകിയായിരുന്നു. കല്യാണം കഴിഞ്ഞ് രണ്ട്, മൂന്ന് കുട്ടികളുള്ള ഒരാളെ സ്നേഹിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭാര്യ തെസ്നിയെ ശപിച്ചു. ഏഴ് വര്‍ഷത്തേക്ക് വിവാഹമില്ലെന്നായിരുന്നു ആ ശാപം. അങ്ങനൊരു കാര്യം ഒരാള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് തെസ്നി പറയുന്നത്.

എന്നോട് ഒരാള്‍ പറഞ്ഞതാണ് ഇങ്ങനെ. ഈ തെസ്നി ഖാന്‍ കഴിഞ്ഞ ജന്മത്തില്‍ ഇങ്ങനെയാണെന്ന് പറഞ്ഞ് തുടങ്ങിയതോടെ ഞാന്‍ പേടിച്ചു. ഇനി ആനയോ സിംഹമോ ആയിരിക്കുമോന്ന് തോന്നി. കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു നര്‍ത്തകി ആയിരുന്നുവെന്നാണ് പുള്ളി പറഞ്ഞത്. ഈ ജന്മത്തില്‍ ഞാന്‍ ഡാന്‍സ് ചെയ്യാറുണ്ടല്ലോ.

തെസ്നി ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ആളാണ്. ശരിക്കും ഞാന്‍ വെജിറ്റേറിയനാണ്. മീനൊക്കെ കഴിച്ചിട്ടുണ്ടെങ്കിലും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ഇഷ്ടമുള്ളു. സദ്യ ആണ് ഏറ്റവും ഇഷ്ടം. നോക്കുമ്പോള്‍ അതും ശരിയാണ്. വീട്ടില്‍ മമ്മി മീനൊക്കെ വാങ്ങിയാല്‍ അവിടെ ഡെറ്റോള്‍ ഒക്കെ ഒഴിച്ച് ഞാന്‍ വൃത്തിയാക്കി കൊണ്ടിരിക്കും. ആ മണം പോകുന്നതിന് വേണ്ടി കാപ്പി തിളപ്പിച്ച് ഒഴിക്കുകയുമൊക്കെ ചെയ്യും.

അയാള്‍ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോള്‍ കാര്യങ്ങളൊക്കെ ശരിയാണ്. അതായിരിക്കും ഈ ജന്മത്തില്‍ ഞാനിത് വരെ വിവാഹം കഴിക്കാത്തതെന്ന് വിചാരിക്കുന്നു. ആ ശാപം കിടക്കുന്നുണ്ടാവും. ഏഴ് ജന്മമാണെന്ന് തോന്നുന്നു. ചിലപ്പോള്‍ അടുത്ത ജന്മത്തില്‍ വിവാഹം കഴിച്ചേക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: