LIFELife Style

”ഉണ്ണിക്കൊപ്പം ഫോട്ടോയെടുക്കില്ലെന്ന് നടി പറഞ്ഞു, കര്‍മ്മ എന്നൊന്ന് ഉണ്ട്; ഇന്ന് അവര്‍ അത് ആഗ്രഹിക്കുന്നുണ്ടാകും”

റ്റവും പുതിയ ചിത്രമായ ‘മാര്‍ക്കോ’യുടെ സൂപ്പര്‍ ഹിറ്റ് വിജയത്തോടെ യുവതാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയനായി മാറുകയാണ് ഉണ്ണി മുകുന്ദന്‍. ബോക്സ് ഓഫീസില്‍ മാര്‍ക്കോ ഹിറ്റായതോടെ താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ഉണ്ണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിലുടനീളമെന്നാണ് ആരാധകര്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. തന്റെ കരിയറില്‍ ഒരുപാട് കഷ്ടപ്പാടുകളെ നേരിട്ടും ബുദ്ധിമുട്ടിയുമാണ് താരം ഈ നിലയിലേക്ക് വളര്‍ന്നത്.

മറ്റ് പല യുവതാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പറയത്തക്ക സിനിമാ പശ്ചാത്തലത്തില്‍ നിന്നല്ല ഉണ്ണി മുകുന്ദന്‍ ഈ മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. സ്വന്തം പ്രയത്നം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്ന മുതല്‍ക്കൂട്ട്. നേരിട്ട അവഗണനകളെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ഒരു നടി അവഗണിച്ചതിനെക്കുറിച്ച് നടന്‍ ടിനി ടോം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Signature-ad

തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയില്‍ വിക്കനായി അഭിനയിക്കാന്‍ ഒരു പയ്യന്‍ വന്നിരുന്നു. എങ്ങനെയാണ് ചേട്ടാ വിക്കി സംസാരിക്കുക എന്ന് അവന്‍ എന്നോട് ചോദിച്ചു. ഞാന്‍ പഠിപ്പിച്ച് കൊടുത്തു. ഇന്ന് ആ പയ്യന്‍ നല്ല സ്റ്റാറായി വന്നു. – ടിനി ടോം പറയുന്നു. ഉണ്ണി മുകുന്ദന്‍ പോലും ഇതുവരെ പുറത്ത് പറയാത്ത കാര്യമാണ് താന്‍ പറയുന്നതെന്നും ടിനി ടോം പറഞ്ഞിരുന്നു.

അന്ന് ഒരു നടിക്ക് അവന്റെയൊപ്പം ഫോട്ടോ എടുക്കാന്‍ കുറച്ചില്‍ പോലെ. ഫോട്ടോഷൂട്ടില്‍ ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാന്‍ പറയുന്നില്ല. ഉണ്ണി അന്ന് പുതിയ പയ്യനാണ്. പക്ഷെ കാലം അവനെ നായകനാക്കി തിരിച്ച് കൊണ്ട് വന്നു. ഒരിക്കലും ആരേയും വിലകുറച്ച് കാണാന്‍ പാടില്ല, നാളെ എന്താകുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അന്ന് ഫോട്ടോയെടുക്കാന്‍ മടിച്ച നടി ഇന്ന് അക്കാര്യം ആഗ്രഹിക്കുന്നുണ്ടാകാം. കര്‍മ്മ എന്നൊന്ന് ഉണ്ട്. നായക സ്ഥാനത്ത് ഉണ്ണിയാണെങ്കില്‍ അഭിനയിക്കില്ലെന്നും നടനെ മാറ്റണമെന്നും ചില നായികമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദനും മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Back to top button
error: