”എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്; ഭര്‍ത്താവിന്റെ മദ്യപാനവും സ്‌മോക്കിംഗും മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്…”

മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. വലുതും ചെറുതുമായ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കാന്‍ സുമ ജയറാമിന് കഴിഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരില്‍ ഒരാളാണ് സുമ ജയറാം പിന്നീട് സിനിമകളില്‍ നിന്ന് ഇടവേളയെടുത്തു.
മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ ജയറാം വിവാഹം ചെയ്തത്. നാല്‍പ്പത്തിയേഴാം വയസില്‍ സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളടക്കം താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് സുമ ജയറാം പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മദ്യപാനവും പുകവലിയും താന്‍ വെറുക്കുന്നുവെന്നും അതിനു കാരണം ഭര്‍ത്താവിന്റെ ആ ദുശീലങ്ങളാണ് എന്നും സുമ പറയുന്നു.

”എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്‌മോക്കറാണ്. എന്റെ മക്കള്‍ ചെറുതാണ് അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്‌മോക്കിങ്, നോ ഡ്രിങ്ക്‌സ്, നോ ഡ്രഗ്‌സ്, നോ ബാഡ് ഫ്രണ്ട്‌സ്- ഈ നാല് കാര്യങ്ങളാണ് മക്കള്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ രാവിലെ ആദ്യം പറയുന്നത്.
ആണ്‍കുട്ടികള്‍ ആയതുകൊണ്ട് ഭാവിയില്‍ ഒരു തവണയെങ്കിലും സ്‌മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യം ഉണ്ടാകണം. അതിനു വേണ്ടി ഞാന്‍ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്‌മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും…
വിവാഹത്തിനു ശേഷം ഞാന്‍ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങള്‍ കൊണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭര്‍ത്താവിന്റെ മദ്യപാനവും സ്‌മോക്കിങ്ങുമാണ്…” സുമ ജയറാം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുമ ജയറാം മനസ്സു തുറന്നത്.
2013 ലാണ് ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയെ സുമ ജയറാം വിവാഹം ചെയ്തത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ഇരട്ട ആണ്‍കുട്ടികളും പിറന്നു. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേര്.
‘ഉത്സവപിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് സുമ ജയറാം സിനിമയില്‍ സജീവമായത്. പിന്നീട് കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിക്ക്, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പേ, ഇഷ്ടം, ഭര്‍ത്താവുദ്യോഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.