Life Style

    • അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ, അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ

      വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് ബുദ്ധിമുട്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയ്ക്കും രാത്രിയും ഒരുപോലെ കഴിക്കാൻ പറ്റിയ ഒരു ഭക്ഷണം കൂടിയാണ് ചപ്പാത്തി. ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവയിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഉച്ചയ്ക്ക് ആണെങ്കിലും രാത്രിയാണെങ്കിലും ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണ്.…

      Read More »
    • അകാലനര തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

      അകാലനര പല ചെറുപ്പക്കാരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങൾ കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്. പ്രധാന കാരണങ്ങൾ സമ്മർദ്ദവും ജീവിതശൈലിയുമാണ്. പല വിറ്റാമിനുകളുടേയും കുറവ് കൊണ്ടും അകാലനര ഉണ്ടാകാം. പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാം. അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.​ അകാലനര കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും. ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, കടുക്, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്. മുടിയുടെ ആരോഗ്യത്തിനും നര തടയാനും മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, കൂൺ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. സിങ്ക് മുടിയുടെ…

      Read More »
    • 1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ഫഹദും നസ്രിയയും

      ലോബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ബി എംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഈ വാഹനത്തിനുള്ളത്. ലിറ്ററിന് 12.61 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ആങണ 7 സീരീസ് 740ശ ഓട്ടോമാറ്റിക് (ഠഇ) ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. കൂടാതെ 7 നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടോറിന്റെ കരുത്ത്. വേഗത നൂറു കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം ആവശ്യമുള്ള വാഹനത്തിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.  

      Read More »
    • വീട്ടിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാന്‍ ഈ പൊടികൈകള്‍ പരീക്ഷിക്കാം

      വീട്ടില്‍ മീന്‍ മേടിച്ചാല്‍ പിന്നെ ആ മണം വീട് മുഴുവന്‍ പരക്കുമെന്നതില്‍ സംശയം വേണ്ട. അതും പറഞ്ഞ് മീന്‍ മേടിക്കാതിരിക്കാന്‍ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും ശ്രമിക്കാറുണ്ട് വീട്ടമ്മമാര്‍ പരീക്ഷിക്കാറുണ്ട്. എപ്പോള്‍ മത്സ്യ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. പൊതുവെ ഇപ്പോഴത്തെ അടുക്കളയില്‍ മണവും പുകയുമൊക്കെ പുറത്തേക്ക് പോകാനുള്ള വഴികളൊക്കെ ഇപ്പോള്‍ നിലവിലുണ്ട്. ചിമ്മിനി ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം എളുപ്പത്തില്‍ പുറത്ത് പോകാന്‍ സഹായിക്കും. മീന്‍ പാകം ചെയ്യുമ്പോള്‍ ഒരു പാനില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച് വരണം. ഈ വെള്ളവും അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുര്‍ഗന്ധം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ദുര്‍ഗന്ധം അകറ്റി വീടിന് നല്ല മണം ലഭിക്കാന്‍ വിനാഗിരി തിളപ്പിച്ച വെള്ളത്തില്‍ കറുവപ്പട്ട ചേര്‍ക്കാം. ഇതോടൊപ്പം, നിങ്ങള്‍ക്ക്…

      Read More »
    • തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ…

      മഴക്കാലമായി കഴി‍ഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ… ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക. ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക. ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി…

      Read More »
    • വീട്ടിലെ ഉറുമ്പ് ശല്യത്തിന് പരിഹാരം കാണാം, ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങളിലൂടെ

      വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ചിലപ്പോഴെങ്കിലും അത് ഉപദ്രവകാരികളാണ്. വീട്ടിലെ മധുരപലഹാരങ്ങളും വിത്തുകളും അത് തിന്നുകയും ചില ഉറുമ്പുകൾ നമ്മെ കടിക്കുകയും ചെയ്യുന്നു, എല്ലാ ഉറുമ്പുകളും നമ്മെ കടിക്കാറില്ലെങ്കിലും നീറ് പോലുള്ളവ നമ്മെ കടിക്കുകയും കടിച്ച ഭാഗം വീർത്ത് വരികയും ചെയ്യുന്നു. വീടുകളിൽ നിന്ന് ഉറുമ്പുകളെ ഇല്ലാതാക്കുന്നതിനുള്ള ചില എളുപ്പ വഴികൾ ഉണ്ട്. ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ഉറുമ്പിൻ്റെ ശല്യത്തിനെ ഇല്ലാതാക്കാം. കർപ്പൂരം വിതറുക മിക്കവാറും എല്ലാ വീടുകളിലെയും പൂജാ സാമഗ്രിയിൽ കാണപ്പെടുന്ന കർപ്പൂരം അല്ലെങ്കിൽ കപൂർ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. കർപ്പൂരം വെള്ളത്തിൽ ലയിപ്പിച്ച് ഉറുമ്പുകൾ ബാധിച്ച ഭാഗത്ത് തളിക്കുക, അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് നിങ്ങൾ കാണും. നിങ്ങൾക്ക് കുറച്ച് കർപ്പൂരം ചതച്ച് പൊടിച്ചെടുത്ത് അടുക്കളയിലോ ഉറുമ്പുകൾ ഉണ്ടെന്ന് സംശയിക്കുന്ന കോണുകളിലോ വിതറുകയും ചെയ്യാം. കർപ്പൂരത്തിൻ്റെ മണമാണ് ഉറുമ്പിനെ ഇല്ലാതാക്കുന്നത്. പെപ്പർമിൻ്റ് പെപ്പർമിന്റ് ഒരു പ്രശസ്തമായ കീടനാശിനിയാണ്, മാത്രമല്ല ഉറുമ്പുകളെ അകറ്റുന്നതിനും ഇത് നന്നായി പ്രവർത്തിക്കുന്നു, അതിൻ്റെ…

      Read More »
    • മഴക്കാലത്ത് ഇലക്‌ട്രിക് വാഹനങ്ങളിൽ സ്വീകരിക്കേണ്ട് മുൻകരുതലുകൾ

      മഴക്കാലം പല വാഹന ഉടമകളെയും ആശങ്കപ്പെടുത്തുന്നു. റോഡുകളിൽ വെള്ളക്കെട്ട് മാത്രമല്ല, ബേസ്‌മെന്റ് പാർക്കിംഗ് സ്ഥലങ്ങളും ചില സ്ഥലങ്ങളും വെള്ളക്കെട്ടിലാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്നതാണ് ഈ പേടിയുടെ മുഖ്യ കാരണം.  എന്നിരുന്നാലും, ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം അതിവേഗം വളരുകയാണ്, ഇതോടെ മഴക്കാലത്ത് ഇലക്ട്രിക് കാർ ഉടമകളുടെ ആശങ്ക ഇതിലും വലുതാണ്. നിങ്ങൾക്കും ഒരു ഇലക്ട്രിക് കാർ സ്വന്തമായുണ്ടെങ്കിൽ, മഴക്കാലത്ത് നിങ്ങളുടെ ഇവി സുരക്ഷിതമായും നല്ല നിലയിലും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ നൽകിയിരിക്കുന്ന ഈ നാല് ലളിതമായ നുറുങ്ങുകൾ ശ്രദ്ധിക്കുക. ചാർജിംഗ് ഉപകരണങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക മൺസൂൺ സമയത്ത് ഇലക്ട്രിക് വാഹനം പരിപാലിക്കുന്നതിനുള്ള ആദ്യ, ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചാർജിംഗ് ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്. നിങ്ങൾ പുറത്ത് ചാർജിംഗ് സ്റ്റേഷൻ സജ്ജീകരിക്കുകയോ പോർട്ടബിൾ ചാർജർ ഉപയോഗിക്കുകയോ ചെയ്താൽ ഇത് അത്യന്താപേക്ഷിതമാണ്, കാരണം ഉപകരണത്തിലെ വെള്ളം ഒരു ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുക  ബാറ്ററി നിങ്ങളുടെ…

      Read More »
    • മഴക്കാലമാണിത് പകർച്ചവ്യാധികളുടെ സമയവും; രോ​ഗങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്…

      മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചവ്യാധികളാണ് കുട്ടികളെ പിടിപെടുന്നത്. ഓടകൾ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോ​ഗങ്ങൾ പകരാൻ കാരണമാകും. പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാൻ സാധ്യതയുള്ള രോ​ഗങ്ങൾ നിരവധിയാണ്. അതിനാൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും. സീസണൽ അലർജികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. കുട്ടിയുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പ്രതിരോധ മാർ​ഗങ്ങൾ: കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗത്തിൽ നിന്ന് അവരെ അകറ്റി നിർത്തുകയും ചെയ്യുക. അവരുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. കുട്ടിയെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിൽ നിന്ന് തടയുകയും പതിവായി വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ ചെയ്യുക. സ്‌കിപ്പിംഗ്, നടത്തം, എയ്‌റോബിക് വ്യായാമങ്ങൾ ശീലിപ്പിക്കുക. ശരിയായ ഭക്ഷണം, വ്യായാമം, ഉറങ്ങൽ ശീലങ്ങൾ എന്നിവ ആരോഗ്യകരമായ ജീവിതശൈലിയിൽ ഉൾപ്പെടുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും…

      Read More »
    • രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു; ശോഭ വിശ്വനാഥിന് ഇത് പുതിയ തുടക്കം

      ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നാലാം സ്ഥാനം നേടി ശോഭ വിശ്വനാഥ്. ആദ്യ മൂന്നില്‍ ഇടംനേടുമെന്ന് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ഉറച്ചു വിശ്വസിച്ച ശക്തയായ മത്സരാര്‍ഥിയായിരുന്നു ശോഭ. എന്നാല്‍, അപ്രതീക്ഷിതമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അഖില്‍ മാരാരോടൊപ്പം മോഹന്‍ലാലിന്റെ കൈ പിടിച്ച് ശോഭ സ്റ്റേജില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റെനീഷ റഹ്‌മാന്‍ പ്രേക്ഷക വോട്ടുകളില്‍ ശോഭയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ജുനൈസിനും ശോഭയേക്കാള്‍ വോട്ട് ലഭിച്ചപ്പോള്‍ നാലാം സ്ഥാനം കൊണ്ട് ശോഭ വിശ്വനാഥിന് തൃപ്തയാകേണ്ടി വന്നു. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും ശോഭയെ എവിക്ഷനിലൂടെ ഫിനാലെ വേദിയിലെത്തിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായി പുറത്തായ ശേഷം ശോഭയും പറയുകയുണ്ടായി. ”നൂറു ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത് അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്.…

      Read More »
    • ഞങ്ങളുടെ അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിപ്പിച്ചു; വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് അസിന്‍

      മലയാളത്തില്‍ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിന്‍. 2016-ല്‍ മൈക്രോ മാക്‌സ് മൊബൈല്‍ ഫോണ്‍ കമ്പനി സഹസ്ഥാപകന്‍ രാഹുലിനെ വിവാഹം ചെയ്തശേഷം അസിന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. കഴിഞ്ഞദിവസം അസിന്‍ പൊടുന്നനേ വാര്‍ത്തകളില്‍ നിറഞ്ഞു. രാഹുലുമായി നടി വേര്‍പിരിയുന്നു എന്ന വാര്‍ത്തകളായിരുന്നു അതിന് കാരണം. അസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് രാഹുലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് വേര്‍പിരിയല്‍ അഭ്യൂഹം ശക്തമാവാന്‍ കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതും ഈ പ്രചാരണത്തിന് ശക്തിയേകി. ബോളിവുഡ് നടന്‍ റിഷി കപൂര്‍ അന്തരിച്ച വേളയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് അസിനും രാഹുലും ഒരുമിച്ചുനില്‍ക്കുന്നതായി ഇന്‍സ്റ്റാഗ്രാമിലുള്ളത്. വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി അസിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയത്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു. 2001ല്‍ സത്യന്‍ അന്തിക്കാട്…

      Read More »
    Back to top button
    error: