LIFELife Style

ലിപ് സ്റ്റഡ് വാങ്ങണം: 680 രൂപയ്ക്കായി അമ്മയുടെ 1.16 കോടിയുടെ ആഭരണങ്ങള്‍ വിറ്റ് മകള്‍

നിക്ക് ആവശ്യമായ 680 രൂപയ്ക്കായി ഷാങ്ഹായില്‍ കൗമാരക്കാരി അമ്മയുടെ 1.16 കോടിയുടെ ആഭരണങ്ങളെടുത്തു വിറ്റു. ലിപ് സ്റ്റഡും കമ്മലും വാങ്ങാനാണ് കോടികള്‍ വിലമതിയ്ക്കുന്ന ആഭരണങ്ങള്‍ അമ്മയറിയാതെ മകളെടുത്തു വിറ്റത്.

കൗമാരക്കാരിയുടെ അമ്മയായ വാങ് മോഷണവിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

തന്റെ മകളായ ലീ താന്‍ അറിയാതെ ജെയ്ഡ് വളകള്‍, മാലകള്‍, രത്നക്കല്ലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന വിലയുള്ള ആഭരണങ്ങള്‍ വ്യാജ വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് വിറ്റതായാണ് വാങ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു മില്യണ്‍ യുവാന്‍ (1.16 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് ലീ എടുത്തുവിറ്റത്.

വാങ്ങിനോട് മകള്‍ ലീ 60 യുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അറിയാതെ ആ പണത്തിനായി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നുമാണ് വാങ് പരാതിയില്‍ പറഞ്ഞത്. ലിപ് സ്റ്റഡ് കുത്തിയ ഒരാളെ താന്‍ കണ്ടുവെന്നും അത്തരത്തിലൊന്ന് തനിക്കും വാങ്ങിക്കണമെന്നും അതിനായി 30 യുവാന്‍ (340 രൂപ) ആവശ്യമാണെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും വാങ് പറയുന്നു. അതോടൊപ്പം തന്നെ മറ്റൊരു ജോഡി പുതിയ കമ്മലുകള്‍ കൂടി വാങ്ങിക്കാന്‍ 30 യുവാന്‍ കൂടി മകള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രണ്ടിനും കൂടി മകള്‍ ആവശ്യപ്പെട്ട 60 യുവാന്‍ അമ്മയായ വാങ്ങ് അന്ന് നല്‍കിയിരുന്നില്ല. ഈ പണം കണ്ടെത്താനാണ് മകള്‍ അമ്മയുടെ ആഭരണങ്ങളെടുത്ത് വിറ്റത്.

അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ലീ സാധനങ്ങള്‍ വില്‍പ്പന നടത്തിയ കടയില്‍ നിന്നും ആഭരണങ്ങള്‍ പിടിച്ചെടുത്തു. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് കടയുടമയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടയില്‍ ഒന്നും പിടിച്ചെടുത്ത ആഭരണങ്ങള്‍ പോലീസ് വാങ്ങിന് തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: