”ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായി”

ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായെന്ന് ചലച്ചിത്രതാരം പത്മപ്രിയ. അഭിനയത്തില്‍നിന്ന് ഇടവേള എടുത്ത സമയമായിരുന്നു ഡബ്ല്യു.സി.സിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ ഡബ്യൂ.സി.സി അംഗത്വം കരിയറിനെ ബാധിച്ചോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. പക്ഷേ, ചുറ്റും പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ തന്നോടുള്ള കാഴചപ്പാട് മാറിയെന്നും അത് സെറ്റില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘സിനിമയും ജീവിതവും’ എന്ന വിഷയത്തില്‍ സരസ്വതി നാഗരാജനുമായി സംസാരിക്കുകായിരുന്നു പത്മപ്രിയ.
സിനിമ, സാഹിത്യത്തിന്റെ തുടര്‍ച്ചയല്ല എന്നത് സത്യമാണ്. പക്ഷേ, സിനിമയും സാഹിത്യവും രണ്ട് വ്യത്യസ്ത മേഖലകളല്ല. ഒരു കഥ പറയാന്‍ ഒരുപാട് കലാരൂപങ്ങളില്‍ നിന്ന് പലതും സ്വീകരിക്കുന്ന മാധ്യമമാണ് സിനിമ. അത്, ചിലപ്പോള്‍ സംഗീതമാകാം, കലാസംവിധാനമാകാം, മേക്കപ്പാകാം. ഒരു കഥ പറയാനായി വിവിധ തരത്തിലുള്ള കലാരൂപങ്ങള്‍ ഒത്തുരുകയാണ് സിനിമയിലെന്നും അവര്‍ പറഞ്ഞു.

സിനിമയില്‍ കഥാപാത്രങ്ങളെ വളരെ ലളിതമായാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. സാരിയൊക്കെ ഉടുക്കുന്ന ആളേയല്ല ഞാന്‍. ഞാനൊരു നഗരവാസിയാണ്. സ്പോര്‍ട്‌സ് എനിക്ക് ഇഷ്ടമാണ്. കാഴ്ചയില്‍ ലക്ഷ്മിയുടെ കഥാപാത്രം വന്നപ്പോള്‍ എന്റെ തിരഞ്ഞെടുപ്പ് ലളിതമായിരുന്നു. എന്റെ അടിസ്ഥാന സ്വഭാവത്തില്‍നിന്ന് വളരെ അകലെ നില്‍ക്കുന്ന കഥാപാത്രമായിരുന്നു അത്. ആ വ്യക്തിത്വമായി ജീവിക്കാനുള്ള അവസരം. അതായിരുന്നു എനിക്ക് ആ കഥാപാത്രം.
പഴശ്ശിരാജ ചെയ്യും വരെ എനിക്ക് ആക്ഷനൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ലായിരുന്നു. നീലി ചെയ്യുന്ന സമയത്താണ് ഞാന്‍ പരിസ്ഥിതി നിയമം പഠിക്കാന്‍ തുടങ്ങിയത്. ഒഡിഷയിലെ ഗോത്രവര്‍ഗക്കാരുടെ ജീവിതത്തെ അടുത്തറിയാന്‍ തുടങ്ങിയത്. ഒരു നടി എന്ന നിലയില്‍ ആ കഥാപാത്രം എനിക്ക് എന്ത് തിരികെ നല്‍കുന്നു എന്നത് മാത്രമാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്റെ മാനദണ്ഡം. അതുപോലെ ഒരു പ്രത്യേക കഥാപാത്രത്തിന് മറ്റൊന്നിനേക്കാള്‍ പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.