വാഷിംഗ് മെഷീന്‍ ഈ ദിക്കില്‍ അല്ലാതെ മറ്റൊരിടത്തും വയ്ക്കരുതേ…

വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും പ്രധാനമായും പരിഗണിക്കേണ്ട ഒന്നാണ് വാസ്തു. ഇന്നത്തെ കാലത്ത് നിരീശ്വരവാദികളില്‍ പോലും വാസ്തു വിശ്വസിക്കുന്നവരുണ്ട്. വാസ്തു പ്രകാരമല്ല വീട് പണിയുന്നതെങ്കില്‍ പല ദോഷങ്ങളും സംഭവിക്കാനിടവരാം. വീട്ടിലെ ഓരോ സാധനത്തിനും എന്നപോലെ വാഷിംഗ് മെഷീനും അലക്കുകല്ലിനും വാസ്തുപ്രകാരം സ്ഥാനമുണ്ട്.
ഒരു വീടിന് പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, തെക്ക്-കിഴക്ക്, തെക്ക്- പടിഞ്ഞാറ്, വടക്ക്-കിഴക്ക്, വടക്ക്- പടിഞ്ഞാറ്. നാല് കോണുകളും ഉണ്ട്.

വാഷിംഗ് മെഷീനോ അലക്ക് കല്ലോ വയ്ക്കാന്‍ പാടില്ലാത്ത ദിശകള്‍
നമ്മുടെ വീട്ടിലേയ്ക്ക് ശുദ്ധവായുവും സൂര്യപ്രകാശവും എല്ലാ അനുകൂല ഘടകങ്ങളും കടന്നുവരുന്ന കോണാണ് ഈശാനകോണ്‍ അഥവാ വടക്ക്- കിഴക്കേ മൂല. ഇവിടം ഏറ്റവും വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ വീട്ടില്‍ ഐശ്വര്യവും ഉയര്‍ച്ചയും അഭിവൃദ്ധിയും ധനവും സമ്പത്തും ആരോഗ്യവും ഉണ്ടാവുകയുള്ളൂ
കന്നിമൂല (തെക്ക്-പടിഞ്ഞാറേ മൂല),അഗ്‌നികോണ്‍ (തെക്ക്- കിഴക്കേ മൂല) ലക്ഷ്മീവാസമുള്ള ഇവിടെ അഗ്‌നിയും ജലവും വരാന്‍ പാടില്ല. ഇവിടെ ജലം വന്നാല്‍ സര്‍വനാശം ഉണ്ടാവും.
അനുകൂലമായ ദിശ
വായുകോണ്‍ ( വടക്ക്-പടിഞ്ഞാറേ മൂല). ഒരു വാസ്തുവിദഗ്ധന്റെ ഉപദേശം സ്വീകരിച്ച് ശരിയായ സ്ഥാനത്ത് വാഷിംഗ്മെഷീന്‍ സ്ഥാപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.