‘അന്ന് എന്റെ ഷൂ വാങ്ങി മമ്മൂട്ടി നദിയിലേക്ക് വലിച്ചെറിഞ്ഞു, ശേഷം’…

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും സലീം കുമാറും. വളരെ അടുത്ത സൗഹൃദമാണ് ഇരുവരും സൂക്ഷിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സലീം കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. പണ്ട് മമ്മൂട്ടിക്കും മറ്റ് താരങ്ങള്‍ക്കും ഒപ്പം വിദേശയാത്ര പോയ അനുഭവമാണ് താരം പങ്കുവച്ചത്. 2000ലാണ് മമ്മൂട്ടിയുടെ കൂടെ അമേരിക്കയില്‍ പോകുന്നതെന്നും സലീം കുമാര്‍ പറഞ്ഞു.
‘2000ലാണ് മമ്മൂട്ടിയുടെ ഒപ്പം അമേരിക്കയില്‍ പോകുന്നത്. മമ്മൂട്ടിയെ അന്ന് എനിക്ക് അത്ര അറിയില്ലായിരുന്നു. പക്ഷേ ആ യാത്രയിലൂടെ നല്ല സൗഹൃദം സൃഷ്ടിക്കാനായി. അന്ന് ഞാന്‍ ഒരു ഷൂ ധരിച്ചിരുന്നു. ആ ഷൂ കീറിയതാണോയെന്ന് മമ്മൂട്ടി ചോദിച്ചു. കീറിയതല്ല അല്‍പം പഴയ ഷൂവാണെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പിന്നാലെ എന്നോട് ഷൂ അഴിക്കാന്‍ പറഞ്ഞു. ഷൂ അഴിച്ച് കൊടുത്തപ്പോള്‍ അത് അവിടത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞു. ശേഷം എന്നോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് വിലകൂടിയ ഒരു ഷൂ വാങ്ങി തന്നു’,- സലീം കുമാര്‍ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.

രാജമാണിക്യം, മായാവി, തുറുപ്പുഗുലാന്‍, മധുര രാജാ, തൊമ്മനും മക്കളും, തസ്‌കര വീരന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ മമ്മൂട്ടിയും സലീം കുമാറും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോമഡി താരമായാണ് സലിംകുമാര്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളില്‍ മികവ് തെളിയിക്കുകയായിരുന്നു.