രണ്ടാം ഭാര്യയുടെ ‘പ്രേതത്തെ’ ഭയന്ന് 36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍!

രണ്ടാം ഭാര്യയുടെ ആത്മാവിനെ ഭയന്ന് ഒരാള്‍ സ്ത്രീയായി ജീവിക്കാന്‍ തുടങ്ങിയിട്ട് 36 വര്‍ഷങ്ങളായി. സിനിമാ കഥയൊന്നുമല്ല. സംഭവം ഉള്ളതാണ്. യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഈ വിചിത്ര ജീവിതം നയിക്കുന്നത്. ഒരു പുരുഷനെപ്പോലെ ജീവിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് ഇയാള്‍ ഇക്കഴിഞ്ഞ കാലമൊക്കെ സ്ത്രീയായി സാരി ഉടുത്ത് ജീവിക്കുന്നത്.
മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ ഒമ്പത് ആണ്‍മക്കളില്‍ ഏഴുപേര്‍ മരിച്ചുപോയെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആ നാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്നാണ് ഇത്. ചിലര്‍ ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി കണക്കാക്കുമ്പോള്‍, ചിലര്‍ ഇത് പ്രേതബാധയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു.

അതേസമയം, പലരും ഇതിനെ അന്ധവിശ്വാസവുമായി ബന്ധപ്പെടുത്തുകയും ഈ വ്യക്തിക്ക് ശരിയായ ഉപദേശവും ചികിത്സയും ആവശ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.