Health

  • ചൈന വികസിപ്പിച്ച എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

    ചൈന വികസിപ്പിച്ച ആദ്യത്തെ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനായ സെക്കോലിൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് രണ്ട് തരം വൈറസുകൾക്കെതിരെ പൂർണ്ണ പ്രതിരോധശേഷി നൽകുമെന്ന് പഠനം. സിയാമെൻ യൂണിവേഴ്‌സിറ്റിയും സിയാമെൻ ഇന്നോവാക്‌സും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. യുഎസിനും യുകെയ്ക്കും ശേഷം സ്വതന്ത്രമായ സെർവിക്കൽ കാൻസർ വാക്‌സിൻ വിതരണം ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി. പഠനത്തിൽ, ഒരു കൂട്ടം ചൈനീസ് ഗവേഷകർ ബൈവാലന്റ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി 66 മാസത്തെ ഫോളോ-അപ്പ് സന്ദർശനങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ബൈവാലന്റ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ഒരു കൂട്ടം ചൈനീസ് ഗവേഷകർ 66 മാസത്തെ ഫോളോ-അപ്പ് സന്ദർശനങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. കൂടാതെ, ഇ-കോളി ഉൽപ്പാദിപ്പിച്ച HPV 16/18 റീകോമ്പിനന്റ് വാക്സിൻ തുടർച്ചയായ എച്ച്പിവി അണുബാധകൾക്കെതിരെ 97 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ക്ലിനിക്കൽ…

    Read More »
  • കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം

    തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്‌സിനായി ഇനിമുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്. മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കരുതല്‍ ഡോസില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

    Read More »
  • കുട്ടികളിലെ ക്ഷീണം, ഏകാഗ്രതക്കുറവ്, പ്രതിരോധശേഷി കുറയല്‍… എന്നിവ എങ്ങനെ പരിഹരിക്കാം ?

    കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട അവശ്യ അമിനോ ആസിഡുകൾ പ്രോട്ടീൻ നൽകുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ, കുട്ടികൾക്ക് ക്ഷീണം, ഏകാഗ്രതക്കുറവ്, വളർച്ച മന്ദഗതിയിലാകൽ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ RDA അനുസരിച്ച് കുട്ടികളിൽ ദിവസേന 13-34 ഗ്രാം വരെ പ്രോട്ടീന്റെ അളവ് വേണമെന്ന് വിദ​ഗ്ധര് പറയുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം, അത്താഴം എന്നിവയിൽ പ്രോട്ടീൻ നൽകാം. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണക്രമം പൂർത്തീകരിക്കുന്നതിലൂടെ ശരിയായ പോഷകാഹാര വികസനം ഉറപ്പാക്കുന്നു. കുട്ടികളെ ജങ്ക് ഫുഡിൽ നിന്ന് പരമാവധി അകറ്റി നിർത്തേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും നിർന്ധമായും നട്സ് നൽകണം. കാരണം, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ഒട്ടുമിക്ക നട്സുകളിലും ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നൽകേണ്ട മറ്റൊരു ഭക്ഷണമാണ് മുട്ട. ഏറ്റവും…

    Read More »
  • അഭിമാനം ഈ സര്‍ക്കാര്‍ ആശുപത്രി; ഒരുകോടിയുടെ മെഷിന്‍ വാടകയ്ക്കെടുത്ത് പതിമൂന്നുകാരന്റെ നടുവിന്റെ വളവുനിവര്‍ത്തി കോട്ടയം മെഡിക്കല്‍ കോളജ്; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി!

    കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഇടപെടലില്‍ നിര്‍ധനകുടുംബത്തിലെ പതിമൂന്നുകാരന് ലഭിച്ചത് പുതുജീവിതം. പാലക്കാട് പട്ടാമ്പി ഉമ്പിടിയില്‍ കല്ലട പള്ളിയാലില്‍ പ്രസന്നകുമാറിന്റെ മകന്‍ പ്രണവി (13)ന്റെ നടുവിന്റെ വളവ് നിവര്‍ത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്‌കോളിയോസിസ് ശസ്ത്രക്രിയയാണ് പ്രണവിന് നടത്തിയത്. മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് എന്ന രോഗമാണു നടുവിനു വളവുണ്ടാക്കുന്നത്. കൗമാരക്കാരില്‍ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്റ് ഇഡിയോ പത്തിക്ക് സ്‌കോളിയോസിസ് എന്നു പറയും. എന്നാല്‍, മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ ആവശ്യമാണ്. പ്രണവിന്റെ നെഞ്ചില്‍ ഒരു വലിയ വിടവുണ്ടായിരുന്നു. ഇതിനു ചികിത്സതേടിയാണ് ഒരു മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയാവിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവി ഡോ. ടി.കെ. ജയകുമാറിനെ കാണാന്‍ പ്രണവും കുടുംബവും എത്തിയത്. അപ്പോഴാണു പ്രണവിന്റെ ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായുള്ള വളവ് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. ജയകുമാര്‍…

    Read More »
  • രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ ? സത്യം ഇതാണ്…..

    വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ് എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാൻ എളുപ്പവഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്നതിനായി വ്യാജവിവരങ്ങള്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. ഇങ്ങനെ വണ്ണം കുറയ്ക്കാൻ സഹായകമാണെന്ന രീതിയില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നതാണ് സത്യം. അത്തരത്തില്‍ ശാസ്ത്രീയമായി ശരിയല്ലാത്തൊരു പ്രചാരണമാണ് രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമെന്നത്. രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ ഇതൊരിക്കലും വണ്ണം കുറയ്ക്കാൻ സഹായിക്കില്ല. പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി ( വീട്ടില്‍ തന്നെ തയ്യാറാക്കിയത്). ഇതെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണമാകും. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ വേറെയും ചില ഗുണങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമാണെന്ന് കൂടി…

    Read More »
  • ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ നിത്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

    പലപ്പോഴും ജീവിതരീതികളിലെ പോരായ്മകളാണ് ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെയെത്തിക്കുന്നത്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളും ഇതിലുള്‍പ്പെടുന്ന മറ്റ് ശീലങ്ങളും നല്ലതുപോലെ പാലിക്കാനായാല്‍ വലിയൊരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി നിത്യവും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ഇതില്ലെങ്കിലും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാം. അതേസമയം വ്യായാമം അമിതമാകുന്നതും ഹൃദയത്തിന് ദോഷം തന്നെ. ആദ്യമേ സൂചിപ്പിച്ചത് പോലെ ആരോഗ്യകരമായ ഡയറ്റ് തീര്‍ച്ചയായും ഉറപ്പുവരുത്തുക. അനാരോഗ്യകരമായ ഭക്ഷണവും ക്രമേണ ഹൃദയത്തെ അപകടപ്പെടുത്തും. ഇതും ഹൃദയാഘാതത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമായി വരാറുണ്ട്. രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത് ഇപ്പോള്‍ ധാരാളം പേരുടെ ശീലമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്താണ് ഇങ്ങനെയൊരു ശീലത്തിലേക്ക് മിക്കവരും എത്തിപ്പെട്ടത്. എന്നാല്‍ രാത്രിയില്‍…

    Read More »
  • പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം മരുന്നുകളുടെ സഹായമില്ലാതെ, കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ

    പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗങ്ങൾ പിടിപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രതിരോധശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചില സിട്രസ് പഴങ്ങള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, തൈര്, തേങ്ങാ വെള്ളം എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സിട്രസ് പഴങ്ങളാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്. പച്ചക്കറികളായ കാരറ്റ്, മധുരക്കിഴങ്, കോളിഫ്ലവര്‍, തക്കാളി, കുരുമുളക്, ശതാവരി എന്നിവയിലൊക്കെ ധാരാളം വൈറ്റമിനുകളും മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, വിറ്റാമിന്‍എ, ഇ, സി, എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പ്രതിരോധ ശേഷി കൂട്ടും.

    Read More »
  • കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍

    ബെയ്ജിങ്: കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍. 140-ലധികം പഠനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പെക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ബെയ്ജിങ്ങിലെ സിങ്ഹുവ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആല്‍ഫ വകഭേദത്തിന് ശരാശരി അഞ്ചു ദിവസമായിരുന്നു ഇന്‍കുബേഷന്‍ കാലയളവ്. എന്നാല്‍, ഒമിക്രോണിലെത്തിയപ്പോള്‍ അത് ശരാശരി 3.42 ദിവസമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ.എ.എം.എ. നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതുതായി തങ്ങളുടെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറെന്റെന്‍ കാലയളവ് െചെനയും ഹോങ്കോങ്ങും അടുത്തിടെ കുറച്ചിരുന്നു.

    Read More »
  • സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി.എം. കോഴ്‌സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം…

    Read More »
  • സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ ! ആയുര്‍വേദത്തിലൂടെ പുകയില ആസക്തിയില്‍നിന്ന് മുക്തി നേടാം

    ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് പുകയില ആസക്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 1 ബില്ല്യണിലധികം പുകവലിക്കാരുണ്ട്. ഈ ശീലം പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. പുകയിലയിലെ നിക്കോട്ടിനാണ് ആസക്തിക്ക് കാരണമാകുന്നത്. ഇത് ഉപേക്ഷിക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും ചില വഴികളിലൂടെ നിങ്ങള്‍ക്ക് ഈ ശീലം പതിയെപതിയെ കുറക്കാന്‍ സാധിക്കും. ഇന്ത്യയില്‍ 106 ദശലക്ഷം പുകവലിക്കാരുണ്ട്. ലോകത്ത് പുകവലിക്കുന്നവരില്‍ 12 ശതമാനവും ഇന്ത്യയിലാണ്. ഇത് ഇന്ത്യയില്‍ പ്രതിവര്‍ഷം 1.35 ദശലക്ഷം പുകയില മരണത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് അറിയപ്പെടുന്ന 69 അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. സമ്മര്‍ദ്ദം, ജീവിതശൈലി എന്നിവ കാരണം യുവതലമുറ അധിമായി പുകവലിക്ക് അടിമപ്പെടുന്നു. പുകവലി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന്‍ പ്രതിരോധ നടപടികളോടൊപ്പം സമയബന്ധിതമായ പതിവ് പരിശോധനകളും അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ക്ക് പുകയില് ആസക്തി ഉണ്ടെങ്കില്‍ ഈ ആയുര്‍വേദ നുറുങ്ങുകളും വീട്ടുവൈദ്യങ്ങളും…

    Read More »
Back to top button
error: