Health

  • ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ സര്‍വ്വസാധാരണം, ഒഴിവാക്കാൻ വഴികൾ പലതുണ്ട്; അറിഞ്ഞിരിക്കുക

    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചെറുതുരുത്തിയിൽ ഒന്നര വയസുകാരനായ വിദേവ് ചന്ദ്രൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. ചുമച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണം. കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ ഇപ്പോൾ സര്‍വ്വസാധാരണം. നമ്മുടെ തൊണ്ടയിലോ അന്നനാളത്തിലോ ഭക്ഷണം കുടുങ്ങിപ്പോകുന്നതാണ് ഇതിന് കാരണം. പ്രായഭേദമന്യേ ഇത് മൂലം ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളില്‍ ശ്വാസതടസ്സം നേരിട്ട് മരണവും സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടസ്സപ്പെടും. ഈ ലക്ഷണങ്ങള്‍ ഒരാൾ പ്രകടമാക്കിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്റെ കാരണങ്ങള്‍ ചെറിയ കുട്ടികൾക്ക് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ഭക്ഷണമോ മറ്റു വസ്തുക്കളോ ഇറങ്ങിപ്പോയി ശ്വസനാളം അടഞ്ഞുപോകുന്നത് അപകടമാണ്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവാത്ത സ്ഥിതി വന്നുചേരാം.…

    Read More »
  • വിഷാദരോഗികളില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുന്ന അഞ്ച് ലക്ഷണങ്ങള്‍

    ഡിപ്രഷൻ അഥവാ വിഷാദരോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും കൃത്യമായ അവബോധമുണ്ട്. എന്നാല്‍ പലപ്പോഴും ഡിപ്രഷൻ സമയത്തിന് തിരിച്ചറിയാനും വേണ്ട പരിഹാരങ്ങള്‍ കണ്ടെത്താനും സാധിക്കാതെ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയൊരു വിഭാഗം പേരെ തന്നെ ഇന്ത്യയില്‍ വിഷാദരോഗം ബാധിക്കുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ വിഷാദം തിരിച്ചറിയാതെ പോകുന്നവരുടെ എണ്ണവും നിരവധിയായിരിക്കും. വിഷാദമെന്ന് കേള്‍ക്കുമ്പോള്‍ മിക്കവരും ചിന്തിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. എപ്പോഴും നിരാശ- പ്രതീക്ഷയില്ലായ്മ എന്നിവയെല്ലാമായിരിക്കാം അധികപേരും ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമായിരിക്കണമെന്നില്ല വിഷാദരോഗികള്‍ കാണപ്പെടുന്നത്. വിഷാദരോഗികളില്‍ പ്രകടമാവുകയും എന്നാല്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്ന അഞ്ച് ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്.  ദുഖമോ നിരാശയോ മാത്രമല്ല, വിഷാദത്തിന്‍റെ ലക്ഷണങ്ങളായി വരുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. നിങ്ങള്‍ ചിന്തിക്കാത്ത, ഊഹിക്കാത്ത ചില ലക്ഷണങ്ങളും ഇതിനുണ്ടാകാം. അത്തരത്തിലൊരു ലക്ഷണമാണ് മുൻകോപവും അസ്വസ്ഥതയും. എന്നാലീ പ്രശ്നങ്ങള്‍ വിഷാദത്തിന്‍റേതായി കരുതപ്പെടാറോ, കണക്കാക്കപ്പെടാറോ ഇല്ല. മറ്റുള്ളവരോട് ക്ഷമയില്ലാതെ പെരുമാറുക, നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുക- പൊട്ടിത്തെറിക്കുക, സ്വയം തന്നെ…

    Read More »
  • അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

    അടിവയറ്റിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉദ്ധാരണക്കുറവ്, ഫാറ്റി ലിവർ ഡിസീസ്, ഉയർന്ന മരണനിരക്ക് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുമായി ബെല്ലി ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കൊളസ്‌ട്രോൾ നില വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. വ്യായാമം ചെയ്ത് കൊഴുപ്പ് എരിച്ചു കളയുക എന്നതാണ് പ്രധാനമായും ചെയ്യാൻ കഴിയുന്ന കാര്യം. വയറിലെ കൊഴുപ്പ് കുറയുന്നത് മന്ദഗതിയിലാക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ച് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.  അധിക നേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള അപകട ഘടകമാണ്. ദീർഷനേരം ഇരുന്നുള്ള ജോലി വിസറൽ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നതായി ലെസ്റ്റർ സർവകലാശാലയിലെ ഗവേഷണ അസോസിയേറ്റ് ജോ ഹെൻസൺ പറയുന്നു. അവയവങ്ങൾക്കിടയിലുള്ള ഇടങ്ങളിൽ അടിവയറ്റിൽ അടിഞ്ഞുകൂടുന്ന വയറിലെ കൊഴുപ്പാണ്…

    Read More »
  • മനസിലാക്കൂ… നല്ല സൗഹൃദങ്ങളും വ്യായാമവും മറവിരോഗം കുറയ്ക്കും; പഠനവുമായി ന്യൂറോളജി ജേര്‍ണല്‍

    ലോകമെങ്ങുമുള്ള മനുഷ്യര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മറവി.  ഏറിയും കുറഞ്ഞുമുള്ള മറവി സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഓരോരുത്തരെയും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ബുദ്ധമുട്ടിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് വസ്തുത. കോവിഡിനു മുമ്പുതന്നെ മറവി ഒരു വെല്ലുവിളിയായി നമുക്കുമുന്നിലുണ്ടായിരുന്നു. എന്നാല്‍ കോവിഡാനന്തരം ഈ വെല്ലുവിളി ഇരട്ടിച്ചതായാണ് പൊതുവെ കാണാന്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചശേഷം സുഖപ്പെട്ടവരില്‍ നല്ലൊരു വിഭാഗം ആളുകളും തങ്ങള്‍ക്ക് പഴയപോലെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇതിനു പ്രതിവിധി എന്ത് എന്ന ചോദ്യം മാത്രമാണ് അവര്‍ക്കു മുന്നിലുണ്ടായിരുന്നത്. മറവിരോഗികള്‍ക്കും മറവിരോഗം ഭാവിയില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവര്‍ക്കും മറവിരോഗം ഉണ്ടെന്ന് വിശ്വസിക്കുന്ന കോവിഡാനന്തര പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും ഒരേപോലെ പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയാണ് ന്യൂറോളജി ഗവേഷകലോകത്തുനിന്ന് എത്തുന്നത്. മാനസികവും ശാരീരികവുമായി സജീവമായിരിക്കുകവഴി മറവിയെ പ്രതിരോധിക്കാം എന്നതാണ് ആ കണ്ടെത്തല്‍. മറവിരോഗത്തെ പ്രതിരോധിക്കാനും ഒരളവുവരെ ചെറുക്കാനും തടഞ്ഞുനിര്‍ത്താനുമുള്ള വഴി നമുക്കു മുന്നില്‍തന്നെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓരോവര്‍ഷം കൂടുംതോറും മറവിരോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ലോകമെമ്പാടുമായി…

    Read More »
  • അന്ധര്‍ക്കു പ്രതീക്ഷയേകി ഗവേഷകര്‍; പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്രചികിത്സ വിജയത്തിലേക്ക്

    ലണ്ടന്‍: അന്ധര്‍ക്കു പ്രതീക്ഷയേകുന്ന പരീക്ഷണവുമായി വിജയത്തിലേക്കടുത്ത് ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള നേത്രചികിത്സ വിജയത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയതായി വികസിപ്പിച്ചെടുത്ത കോര്‍ണിയ ഇംപ്ലാന്റ് ഉപയോഗിച്ച് ഭാഗികമായി കാഴ്ച ശക്തി നഷ്ടപ്പെട്ട 20 പേരിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയമായിരുന്നു. ഇതോടെയാണ് പ്രതീക്ഷകള്‍ക്ക് പ്രകാശമേറിയിരിക്കുന്നത്. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 കോടി പേര്‍ക്കാണു കാഴ്ച നഷ്ടമായിട്ടുള്ളത്. ഇവരില്‍ 1.42 ശതമാനംപേര്‍ക്കു മാത്രമാണു നേത്രപടലം ലഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള കോര്‍ണിയ ഇംപ്ലാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫ. നീല്‍ ലഗേലി അറിയിച്ചു.

    Read More »
  • കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ച വാർത്ത നമ്മൽ അറിഞ്ഞതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.ആഹാരം കൊടുക്കുന്ന സമയത്ത്…

    Read More »
  • മുടി തഴച്ചുവളരാന്‍ സഹായിക്കും; മണ്‍സൂണില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുര്‍വേദിക് ഹെയര്‍ മാസ്‌കുകള്‍

    ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും ആശ്വാസമാണ് മണ്‍സൂണ്‍ സീസണ്‍. എന്നിരുന്നാലും അത് കൊണ്ടുവരുന്ന ഈര്‍പ്പം നമ്മുടെ മുടിയിലും തലയോട്ടിയിലും പ്രശ്‌നമുണ്ടാക്കുന്നു. മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാം മഴക്കാലത്ത് വര്‍ധിക്കും. ഇതിനെതിരോ പോരാടാന്‍ നിങ്ങളെ ആയുര്‍വേദം സഹായിക്കും. അതിനായി വേണ്ട എല്ലാ ചേരുവകളും നിങ്ങളുടെ അടുക്കളയില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമായവയാണ്. മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചില മികച്ച ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ ഇതാ. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി പരിഹാരമാണിത്. ഷിക്കാകായ്, ഉലുവ, നെല്ലിക്ക ഒരു നാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, 1 ടേബിള്‍ സ്പൂണ്‍ ഉലുവ പൊടി, തൈര് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ആദ്യം നിങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നെല്ലിക്കയും ശിക്കാക്കായ് പൊടിയും ഒരുമിച്ച് കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കണം. അടുത്ത ദിവസം രാവിലെ ഈ പേസ്റ്റില്‍ തൈര് ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ഒരു…

    Read More »
  • ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും എന്നാല്‍ അമിതമായാലോ അമിതവണ്ണവും ഓര്‍മ്മക്കുറവും

    എല്ലാവര്‍ക്കും ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും. കാരണം, മിക്ക ആളുകളും ഐസ്‌ക്രീം ഇഷ്ടപ്പെടുന്നു. ആഘോഷവേളകളില്‍ ഒരു കൂട്ടാണ് ഐസ്‌ക്രീം. ഇത് നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ഒരു സുഖപ്രദമായ ഭക്ഷണം പോലെയാണ് ഐസ്‌ക്രീം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന ധാരാളം കലോറികളും അഡിറ്റീവുകളും ഇതിലുണ്ട്. അമിതമായി ഐസ്‌ക്രീം കഴിക്കുമ്പോളോ രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുമ്പോഴോ നിങ്ങളുടെ ശരീരത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഐസ്‌ക്രീം അധികമായി കഴിച്ചാലുള്ള ചില ദോഷഫലങ്ങള്‍ ഇതാ. ഐസ് ക്രീം നല്ലതോ ചീത്തയോ അധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് ഐസ്‌ക്രീം. അതില്‍ ധാരാളം കൊഴുപ്പുകളും പഞ്ചസാരകളും അഡിറ്റീവുകളും നിങ്ങളുടെ തടിയും ഭാരവും വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചേരുവകളും അടങ്ങിയിരിക്കുന്നു. കുറച്ച് ദിവസത്തെ ഇടവേളയില്‍ ഐസ്‌ക്രീം കഴിക്കുന്നത് ദോഷകരമല്ല, കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ കൊഴുപ്പും കലോറിയും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ ഐസ്‌ക്രീം…

    Read More »
  • മോണയിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ ? അവ നീക്കി പിങ്ക് കളര്‍ മോണ നേടാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

    വായയുടെ ആരോഗ്യം എന്നത് വെളുത്ത പല്ലുകളും നല്ല നാവും മാത്രമല്ല, നിങ്ങളുടെ മോണയുടെ കാര്യവും ഇതിനൊപ്പം വരുന്നതാണ്. ചിലപ്പോള്‍, നിങ്ങളുടെ മോണകളിലെ മാറ്റം ചില വായ പ്രശ്നത്തെ സൂചിപ്പിക്കുന്നതായിരിക്കും. പിങ്ക് നിറത്തിലുള്ളതും കളങ്കമില്ലാത്തതുമായ മോണകള്‍ നിങ്ങളുടെ മോണകള്‍ ആരോഗ്യകരമാണെന്ന് കാണിക്കുന്നു. മോണയിലെ പാടുകള്‍, നിറം മാറ്റം അല്ലെങ്കില്‍ മോണ വേദന മുതലായവ ചിലപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലമാകാം. നിങ്ങളുടെ മോണയുടെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന അത്തരം ഒരു മെഡിക്കല്‍ പ്രശ്നമാണ് കറുത്ത മോണ. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്ന നിരവധി പ്രതിവിധികള്‍ ഉള്ളതുപോലെ, കറുത്ത മോണ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്. അതിനുള്ള ചില മികച്ച വീട്ടുവൈദ്യങ്ങള്‍ ഇതാ. ഗ്രീന്‍ ടീ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനു പുറമേ, നിങ്ങളുടെ മോണയിലെ കറുപ്പ് അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ശക്തമായ ചികിത്സാ ഗുണങ്ങളും ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത…

    Read More »
  • നഖങ്ങളുടെയും പാദത്തിന്റെയും സൗന്ദര്യം നശിപ്പിക്കുന്ന കുഴിനഖത്തിന് പരിഹാരം

    നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു ഒന്നാണ് കുഴി നഖം. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. അണുബാധയാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഉത്തമം. നാടന് ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. നഖത്തിലെ…

    Read More »
Back to top button
error: