HealthLIFE

മുട്ട് തേയ്മാനം തടയാം, ഇവ കഴിക്കൂ…

സാധാരണയായി പ്രായമായവരിലാണ് മുട്ടുവേദന ഉണ്ടാകുന്നതെങ്കിലും, പാരമ്പര്യം, മുട്ടിലുണ്ടാകുന്ന പല ഡീഫോള്‍ട്ടുകള്‍, എന്നി കാരണങ്ങളാല്‍ ചെറുപ്പക്കാരിലും ഇത് കാണാറുണ്ട്. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. മുട്ടുകളിലെ തേയ്മാനം, നീര്‍വീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങള്‍. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും.

മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ മഗ്‌നീഷ്യത്തിനു കഴിവുണ്ട്. ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു.

മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായകമാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.

ജലദോഷവും പനിയും അകറ്റാന്‍ മാത്രമല്ല കാര്‍ട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിന്‍ സി സഹായിക്കും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തടയാന്‍ വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പോഷകഗുണങ്ങള്‍ ഏറെയുള്ള പീനട്ട് ബട്ടറില്‍ അടങ്ങിയ വൈറ്റമിന്‍ ബി 3 ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കുറയ്ക്കാന്‍ സഹായിക്കും.

 

 

 

Back to top button
error: