HealthLIFE

കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം നിങ്ങളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കുന്നുണ്ടോ ? ആ കറുപ്പകറ്റാന്‍ എന്ത് ചെയ്യണം ?

ണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാല്‍ നിരവധി കാരണങ്ങള്‍കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, അലര്‍ജി എന്നീ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില. ദഹനസംബന്ധമായ രോഗങ്ങള്‍ക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചര്‍മം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്.

പുതിനയില പ്രയോഗം

  • പുതിനയിലയുടെ നീര് കണ്ണിന് ചുറ്റും തേയ്ച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകി കളയാം.
  • നാരങ്ങാനീരില്‍ പുതിനയിലയുടെ നീര് ചേര്‍ത്ത് മുഖത്തിടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഇത് ഉത്തമമാണ്.
  • പുതിനയിലയുടെ നീര്, മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി എന്നിവ മിക്‌സ് ചെയ്ത് കണ്ണിന് താഴെ ഇടുന്നത് നല്ലതാണ്. ശേഷം ചെറുചൂട് വെള്ളത്തിലോ, തണുത്ത വെള്ളത്തിലോ മുഖം കഴുകാം.
  • മുട്ടയുടെ വെള്ളയും പുതിനയില നീരും മിക്‌സ് ചെയ്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
Signature-ad

എന്തുകൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നു?

  • കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് കണ്ണിന് ചുറ്റും കറുപ്പ് നിറം വരുത്തും.
  • അലര്‍ജികള്‍ ഉള്ളവര്‍ക്ക് പ്രധാനമായും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകും.
  • നിര്‍ജലീകരണം, മലബന്ധം, വരണ്ട ചര്‍മം എന്നിവയും ഇതിന് കാരണമാകും.
  • അധികമായി ടിവി കാണുന്നത്, ഫോണ്‍ ഉപയോഗിക്കുന്നത് എന്നിവ മൂലം കണ്ണിന് സ്‌ട്രെസ് അനുഭവപ്പെടും.
  • തൈറോയ്ഡ്, വൃക്ക തകരാര്‍, ഉദര പ്രശ്‌നങ്ങള്‍ എന്നിവ മൂലവും കണ്ണിന് ചുറ്റും കറുപ്പ് നിറം വരാം.

പുതിനയിലയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

ഭക്ഷണത്തിന് രുചിയും മണവും കൂടാനാണ് പുതിനയില വ്യാപകമായി ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിനയില വളരെ നല്ലതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ മുഖക്കുരു തടയാനും സാധിക്കും. ചമ്മന്തി, റായ്ത, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ ഉണ്ടാക്കാനാണ് പുതിനയില പ്രധാനമായും ചേര്‍ക്കുന്നത്. ഔഷധ സസ്യമായതിനാലും മണം ഉള്ളതുകൊണ്ടും പുതിനയിലകളെ മൗത്ത് റിഫ്രഷ്‌നറായി ഉപയോഗിക്കും. പുതിനയില ചായ ഇന്ത്യയില്‍ മാത്രമല്ല, അറേബ്യയിലും ആഫ്രിക്കയിലും വരെ പ്രശസ്തമാണ്.

പുതിനയിലയുടെ ആയുര്‍വേദ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍ കൂടാതെ പുതിനയില നല്ലൊരു അണുനാശിനിയാണ്. പ്രധാനമായും പിത്ത ദോഷത്തെ നിയന്ത്രിക്കാന്‍ ഇവ നല്ലതാണ്. പുതിനയില നീരിന് കുടലിലെ മോശം വിരകളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

 

Back to top button
error: