Health
-
കൊവിഡ് ഭേദമായ ശേഷം എപ്പോഴും ക്ഷീണമാണോ ?
കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നാമോരോരുത്തരും. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അതിശക്തമായ രീതിയിലാണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം വന്നെത്തിയിരുന്നത്. ‘ഡെല്‍റ്റ’ എന്ന വകഭേദമായിരുന്നു ഇതിന് കാരണമായത്. ‘ഡെല്‍റ്റ’യക്ക് ശേഷം ‘ഒമിക്രോണ്‍’ എന്ന വകഭേദമാണ് രാജ്യത്ത് അടുത്ത തരംഗം സൃഷ്ടിച്ചത്. എന്നാല്‍ രണ്ടാമത്തേത് തന്നെയായിരുന്നു ഏറ്റവും ശക്തമായത്. വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളിലും നേരിയ വ്യത്യാസങ്ങള്‍ കണ്ടുവന്നു. ഇപ്പോഴും ഈ വ്യതിയാനങ്ങള്‍ കാണാം. എന്നാല്‍ ഒരു കൂട്ടം ലക്ഷണങ്ങള്‍ പൊതുവില്‍ സുസ്ഥിരമായി കൊവിഡില്‍ കാണാം. പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. പലരെയും കൊവിഡിന് ശേഷവും കൊവിഡ് അനുബന്ധമായി വന്ന പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. ഇതിനെയാണ് ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നത്. കൊവിഡിന്റെ ഭാഗമായി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍/ ലക്ഷണങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡി’ല്‍ കാണുക. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലോംഗ് കൊവിഡിന്‍റെ ഭാഗമായി വരാം. പ്രധാനമായും…
Read More » -
കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍
കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍ ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ മൂലം കാഴ്ചാതകരാറുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണ് ബാധിക്കപ്പെടുമെന്ന് നാം പൊതുവില്‍ പറയുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണിനെ അങ്ങനെ കാര്യമായി ബാധിക്കുന്നതായിരിക്കില്ല. അതേസമയം മറ്റ് പലതും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനുമുണ്ടായിരിക്കും. അങ്ങനെ കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. വ്യായാമം കണ്ണുകള്‍ക്ക് വ്യായാമമുണ്ട്. ഇത് പലരും പതിവായി ചെയ്യാറുമുണ്ട്. കാഴ്ചശക്തിക്ക് ( Eye Sight )മങ്ങലേല്‍ക്കാതിരിക്കാനാണ് വ്യായാമമെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് കാഴ്ചശക്തിയെ ഒരുരീതിയിലും സ്വാധീനിക്കില്ല. കണ്ണുകള്‍ ജോലിഭാരം മൂലം നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാൻ വ്യായാമം സഹായിക്കും. നേരിയ വെളിച്ചത്തില്‍ വായിക്കുന്നത് ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കണ്ടാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ വഴക്ക് പറയാറില്ലേ? ഇത് ക്രമേണ കാഴ്ച ഇല്ലാതാക്കുമെന്ന്. യഥാര്‍ത്ഥത്തില്‍ ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കൊണ്ട് കണ്ണിന് പ്രശ്നങ്ങളൊന്നും സംഭവിക്കില്ല.…
Read More » -
കുഞ്ഞുങ്ങളിലെ പനി; അമ്മമാര്‍ ശ്രദ്ധിക്കേണ്ടവ
കുഞ്ഞുങ്ങളിൽ വളരെ പെട്ടെന്ന് പിടിപ്പെടുന്ന ഒന്നാണ് പനി. പല കാരണങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങളിൽ പനി പിടിപ്പെടുന്നത്. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളിലെ പനി കുറയ്ക്കാന്‍ സാധിക്കും. കുഞ്ഞുങ്ങളിൽ പനി ഉണ്ടാകുന്ന അവസരത്തിൽ ധാരാളം വെള്ളം നൽകണം. കുഞ്ഞുങ്ങൾക്ക് ചെറുചൂടുവെള്ളം തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ പനി പെട്ടെന്ന് കുറയാൻ സഹായിക്കും. കടുത്ത പനിയുള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. നല്ല പനി ഉണ്ടെങ്കിൽ ഇടവിട്ട് തുടച്ചെടുക്കണം. പനി പിടിപ്പെടുമ്പോൾ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വർധിക്കാനിടയാക്കും. കുഞ്ഞുങ്ങളിലെ പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്… 1. പനിയുള്ളപ്പോൾ കുഞ്ഞിന്റെ വായ,…
Read More » -
അറിയാം വാള്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍
നട്സുകളിൾ ഏറ്റവും മികച്ചതാണ് വാൾനട്ട് (Walnuts). വാൾനട്ടിൽ കൊഴുപ്പ് ധാരാളമുണ്ട്. എന്നാൽ ഇവ പ്രധാനമായും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ രൂപത്തിലാണ്. അവശ്യ ഫാറ്റി ആസിഡായ ഒമേഗ-3 ന്റെ ഉറവിടമാണ് നട്സുകൾ. വാൾനട്ടിൽ പ്രധാനപ്പെട്ട ഫൈറ്റോകെമിക്കലുകളും തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും സാധ്യതയുള്ള ഗുണങ്ങൾ നൽകുന്ന ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു പിടി വാള്‍നട്ട് കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ കുറയ്ക്കാമെന്ന് പഠനത്തിൽ പറയുന്നു. വാള്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ഭാരം കൂട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. ഉയർന്ന അളവിലുള്ള ഗുണം ചെയ്യുന്ന കൊഴുപ്പുകൾ, മറ്റ് പ്രധാന പോഷകങ്ങളായ വിറ്റാമിൻ ഇ, ഫോളേറ്റ്, സംരക്ഷിത ഫൈറ്റോകെമിക്കൽ, എലാജിക് ആസിഡ് എന്നിവയെല്ലാം വാൾനട്ടിൽ കാണപ്പെടുന്നു, മാത്രമല്ല അതിന്റെ ന്യൂറോ പ്രൊട്ടക്റ്റീവ്, മെമ്മറി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഒമേഗ…
Read More » -
മങ്കിപോക്സ്: കൂടുതൽ കേസുകളും പകരുന്നത് സെക്സിലൂടെ
95 ശതമാനം മങ്കിപോക്സ് കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായി പുതിയ പഠനത്തിൽ പറയുന്നു. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 16 രാജ്യങ്ങളിലെ 2022 ഏപ്രിൽ 27 നും ജൂൺ 24 നും ഇടയിൽ കണ്ടെത്തിയ 528 അണുബാധകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ പരിശോധിച്ചു. മങ്കിപോക്സ് ബാധിച്ചവരിൽ 98 ശതമാനവും സ്വവർഗ്ഗാനുരാഗികളോ ബൈസെക്ഷ്വൽ പുരുഷന്മാരോ ആയിരുന്നു. അതിൽ 41 ശതമാനം പേർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. രോഗബാധിതനായ വ്യക്തിയിൽ നിന്ന് ചുണങ്ങു, ചൊറി, ശരീര സ്രവങ്ങൾ അല്ലെങ്കിൽ ശ്വസന തുള്ളികൾ എന്നിവയുമായി അടുത്തോ ചർമ്മത്തിലോ ഉള്ള സമ്പർക്കം വഴിയോ രോഗം പകരാമെന്നും ഗവേഷകർ പറയുന്നു. മങ്കിപോക്സ് അടുത്ത സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ലൈംഗികതയിൽ സജീവമായ പ്രായപരിധിയിലുള്ള ചെറുപ്പക്കാർക്കും സ്വവർഗാനുരാഗികൾക്കും സാമീപ്യമുള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്നും ബംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറക്ടർ – ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. ഷീല മുരളി ചക്രവർത്തി പറഞ്ഞു. മങ്കിപോക്സ്…
Read More » -
ജനങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നു; കാരണമായത് സ്മാര്‍ട്ട് ബാന്‍റുകള്‍
സിഡ്നി: ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് വർധിപ്പിക്കാനും സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും തങ്ങളെ സഹായിക്കുമെന്ന് ധരിക്കുന്നവര്‍ വിശ്വസിക്കുന്നുവെന്ന് പഠനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നത് ഫിറ്റ്നസ് ട്രാക്കറുകൾ, പെഡോമീറ്ററുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ കൂടുതൽ വ്യായാമം ചെയ്യാനും ശരീരഭാരം കുറയ്ക്കാനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നാണെന്നാണ് ഓസ്‌ട്രേലിയൻ ഗവേഷകരുടെ പഠനം പറയുന്നത്. ഗവേഷണത്തിന്‍റെ ഭാഗമായുള്ള കണ്ടെത്തലുകൾ ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. കൈയ്യിൽ ധരിക്കുന്ന ആക്‌റ്റിവിറ്റി ട്രാക്കറുകൾ ഓരോ ദിവസവും മിനിമം 40 മിനിറ്റ് (ഏകദേശം 1,800 ചുവടുകൾ ) നടക്കാൻ തങ്ങളെ പ്രോത്സാഹിപ്പിക്കും, ഇത് ഭാരം കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്.സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള 164,000 ആളുകളെ നീരിക്ഷിച്ചി നടത്തിയ പഠനത്തില്‍ പറയുന്നു. അവരുടെ ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആക്‌റ്റിവിറ്റി ട്രാക്കറുകളെ അടിസ്ഥാനമാക്കി ഏകദേശം 400 പഠനങ്ങളോളം നടത്തി. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, കാൻസർ, മാനസികരോഗങ്ങൾ എന്നിവയുൾപ്പെടെ വ്യായാമക്കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങളെ നേരിടാൻ ട്രാക്കറുകൾ സഹായിക്കുന്നതിനായി…
Read More » -
നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
കുഞ്ഞിനെ എങ്ങനെയാണ് കുളിപ്പിക്കേണ്ടതെന്ന് ഇന്ന് മിക്ക അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10-15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോര്‍ത്തി ഉടുപ്പുകള്‍ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാല്‍ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുറച്ചായി വേണം തല കഴുകാന്‍. കുളി കഴിഞ്ഞു തോര്‍ത്തുമ്പോള്‍ തല നല്ലവണ്ണം തോര്‍ത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡര്‍ കുടഞ്ഞിടരുത്. പൊക്കിള്‍ തണ്ടിലോ പൊക്കിള്‍ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല.
Read More » -
ശരീരഭാരം കുറയ്ക്കുന്ന 5 ഭക്ഷണങ്ങള്‍, ആരോഗ്യം തകര്‍ക്കുന്ന 5 ശീലങ്ങള്‍
ആരോഗ്യത്തോടെയുള്ള ജീവിതമാണ് ഏറ്റവും വലിയ ആനന്ദം. ആരോഗ്യം പരിപാലിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് ഭക്ഷണങ്ങളും കർശനമായും ഒഴിവാക്കേണ്ട 5 ശീലങ്ങളും ❖ പപ്പായ പപ്പായയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയില്‍ ജലാംശം കൂടുതലും കലോറി കുറവും ആയതിനാല്‍, കലോറി അധികമാകാതെ തന്നെ സംതൃപ്തി നല്‍കാനാകും. ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ❖ നെല്ലിക്ക നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസര്‍ജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ❖ ചിയ വിത്തുകള്‍ ചിയ വിത്തില്‍ നാരുകള്‍ കൂടുതലാണ്, ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകളില്‍…
Read More » -
ജീരകമോ കറുവപ്പട്ടയോയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍
നമ്മള്‍ കുടിക്കാനെടുക്കുന്ന വെള്ളത്തില്‍, അത് തിളപ്പിച്ചെടുക്കുമ്പോള്‍ അതിലേക്ക് ജീരകമോ കറുവപ്പട്ടയോ പോലുള്ള സ്പൈസുകള്‍ ചേര്‍ക്കുന്നവരുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, ചെറുനാരങ്ങ കഷ്ണം എന്നിവയെല്ലാം ഇട്ടുവയ്ക്കുന്നവരുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ ചേര്‍ക്കാനുള്ള കാരണം അറിയാമോ? ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ശരീരത്തിന്‍റെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. എന്നാലിത് വെള്ളം കുടിക്കുന്നത് കൊണ്ട്, മാത്രം നേടാൻ സാധിക്കണമെന്നില്ല. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നതോടെ എളുപ്പത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ കഴിയുന്നു. വെള്ളത്തില്‍ ഓറഞ്ച്- സ്ട്രോബെറി- ചെറുനാരങ്ങ കഷ്ണങ്ങളെല്ലാം ചേര്‍ക്കുമ്പോള്‍ അതിലെ പോഷകങ്ങളുടെ അളവ് മാറുന്നു. വൈറ്റമിന്‍-സി, ആന്‍റി ഓക്സിഡന്‍റുകള്‍, ഫ്ളേവനോയിഡുകള്‍, പൊട്ടാസ്യം എന്നിങ്ങനെ പല ഘടകങ്ങളും ഇതിലൂടെ നമ്മളിലെത്തുന്നു ഇത് ജലാംശം നിലനിര്‍ത്തുന്നതിന് കൂടുതല്‍ സഹായകമാവുകയേ ഉള്ളൂ. എന്നാല്‍ വെള്ളത്തില്‍ ചെറിയ ജീരകം, പെരുംജീരകം, അയമോദകം , മല്ലി എന്നിങ്ങനെയുള്ള സ്പൈസുകള്‍ ചേര്‍ക്കുമ്പോള്‍ അത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്- അസിഡിറ്റി എന്നിവ അകറ്റാനുമെല്ലാമാണ് ഏറെ സഹായകമാകുന്നത്. അയമോദകം ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് ആശ്വാസം കാണാനും സഹയകമാണ്. ഇതോടൊപ്പം തന്നെ…
Read More » -
എങ്ങനെ രോഗപ്രതിരോധശേഷി കൂട്ടാം ?
ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. അപ്രതീക്ഷിതമായാണ് കൊവിഡ് 19 എന്ന മഹാമാരി രാജ്യത്ത് പടർന്ന് പിടിച്ചത്. ഇപ്പോഴും കൊവിഡിന്റെ ഭീതിയിൽ തന്നെയാണ് ജനങ്ങൾ. ഇപ്പോഴിതാ, കൊവിഡിന് പിന്നാലെ മങ്കിപോക്സ് പിടിപെടുന്നവരുടെ എണ്ണം കൂടിവരികയാണ്. രോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധശേഷി കൂട്ടുക എന്നതാണ് പ്രധാനം. ആരോഗ്യം നിലനിർത്തുന്നതിനും മാരകമായ വൈറസിനെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ഭക്ഷണത്തിൽ ചേർക്കേണ്ട ചില പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളും എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര വിശദീകരിക്കുന്നു. തുളസി തുളസി ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ചുമയും ജലദോഷവും അകറ്റാൻ ആളുകൾ ചായയ്ക്കൊപ്പം തുളസി ഇല ചേർക്കാറുണ്ട്. കാലാവസ്ഥ വൃതിയാനങ്ങൾക്ക് അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി (Immunity) വർധിപ്പിക്കുന്ന ഒന്നായാണ് തുളസിയെ കണക്കാക്കുന്നത്. ഇത് സമ്മർദ്ദം ഒഴിവാക്കാനും ഊർജ നില വർധിപ്പിക്കാനും സഹായിക്കുന്നു. ഇഞ്ചി ജിഞ്ചറോളുകൾ, പാരഡോൾസ്,ഷോഗോൾസ് തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഇവയ്‌ക്കെല്ലാം ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.…
Read More »