Health

  • വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ ‘സൂക്ഷിച്ചാല്‍ ദുഖി’ക്കേണ്ടി വരുമോ?

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പൊരിച്ചതും വറുത്തതുമെല്ലാം മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. പക്ഷേ ഉരുളക്കിഴങ്ങ് പെട്ടന്ന് മുളക്കുകയോ കേടുവരികയോ ചെയ്യാറുണ്ട്. ചിലരാകട്ടെ വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചി, ഘടന, പോഷക മൂല്യം എന്നിവയെ ബാധിക്കും. വേവിച്ച ഉരുളക്കിഴങ്ങുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളിതാ.. ഘടനാപരമായ മാറ്റം വേവിച്ച ഉരുളക്കിഴങ്ങ്, ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍, ഘടനാപരമായ മാറ്റങ്ങള്‍ സംഭവിക്കും. തണുക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ അന്നജം ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറും. ഇത് വീണ്ടും ചൂടാക്കുമ്പോള്‍ വീണ്ടും അവയുടെ ഘടന മാറും. പിന്നീട് ഇതിലെ സ്റ്റാര്‍ച്ച് തരി തരി രൂപത്തിലാണ് ഉണ്ടാകുക. ഇതുമൂലം ഉരുളക്കിഴങ്ങിന്റെ രുചിയിലും ഗുണത്തിലും മാറ്റം വരും. പോഷകങ്ങള്‍ നഷ്ടമാകും വേവിച്ച ഉരുളക്കിഴങ്ങില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് ശീതീകരിക്കുമ്പോള്‍ ഈ പോഷകങ്ങള്‍ നഷ്ടമായേക്കാം. ഉരുളക്കിഴങ്ങില്‍ അടങ്ങിയ വിറ്റമിന്‍…

    Read More »
  • സ്വയം ചികിത്സ ഒഴിവാക്കു, യഥാസമയം ചികിത്സ തേടൂ; പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    കൊച്ചി: പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനിയോ ഡെങ്കിപ്പനിയോ മറ്റ് വൈറല്‍ പനികളോ ഏതുമാവാം. സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സ തേടേണ്ടതാണ്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് ഗുരുതരരോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 11,077 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 3,478 ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .ഈ വര്‍ഷം ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച നാല് ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ കൊച്ചിന്‍ കോര്‍പറേഷനില്‍ 222 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കലൂര്‍(22) ,ഇടപ്പിള്ളി(17) ,കടവന്ത്ര(12), മട്ടാഞ്ചേരി(10), കൂത്തപാടി(10),…

    Read More »
  • മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കൂ; തുമ്മല്‍, ജലദോഷം, തൊണ്ട വേദന തുടങ്ങിയവയെ തടയാനും ഇവ ഗുണം ചെയ്യും

    നെല്ലിക്ക കഴിക്കാന്‍ ഇഷ്ടമാണോ? നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ ഈ മഞ്ഞുകാലത്ത് ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തുമ്മല്‍, ജലദോഷം, തൊണ്ട വേദന തുടങ്ങിയവയെ തടയാനും ഇവ ഗുണം ചെയ്യും. ആസ്ത്മയെ തടയാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ന്‍റെ അളവ് കൂട്ടാനും സഹായിക്കും. അതുവഴി വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും…

    Read More »
  • വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കൂ…

    അടിവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ആദ്യം ചെയ്യേണ്ടത് ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറയ്ക്കുക എന്നതാണ്. കാരണം ചോറില്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… കോളിഫ്ലവര്‍ റൈസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. കലോറിയും കാര്‍ബോയും വളരെ കുറവുള്ള ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അതിനാല്‍ കോളിഫ്ലവര്‍ കൊണ്ടുള്ള ചോറ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യും. രണ്ട്… ബ്രൊക്കോളി റൈസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ ബ്രൊക്കോളി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രൊക്കോളി റൈസ് കഴിക്കുന്നത് നല്ലതാണ്.…

    Read More »
  • ഒറ്റ ദിവസം കൊണ്ട് ചുണ്ട് തത്തമ്മച്ചുണ്ടാകാന്‍…

    ഒരൊറ്റ ദിവസത്തില്‍ ചുണ്ട് ചുവപ്പിക്കാന്‍ സാധിക്കുമോ? പലര്‍ക്കും ഉള്ള സംശയമാണ്. എന്നാല്‍, ചുണ്ട് ചുവപ്പിക്കാന്‍ ഒരു ദിവസം തന്നെ ധാരാളമാണ്. അതും തികച്ചും നാച്വറലായി തന്നെ നിങ്ങള്‍ക്ക് ചുണ്ട് ചുവപ്പിച്ച് എടുക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങിനെ ചുവപ്പിക്കാം എന്ന് നോക്കാം. പാലും മാതളനാരങ്ങയും പാലും മാതളനാരങ്ങയും സത്യത്തില്‍ നമ്മളുടെ ചര്‍മ്മത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ, ചുണ്ടുകളിലെ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ചുണ്ടിനെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ചുണ്ടിന് നല്ല നിറം നല്‍കാനും ഇത് സഹായിക്കുന്നു. ഇത് തയ്യാറാക്കാന്‍ ആദ്യം തനനെ കുറച്ച് പാല്‍പ്പാട എടുക്കുക. ഇതിലേയ്ക്ക് മാതളനാരങ്ങ ഉടച്ച് ചേര്‍ത്ത് മിക്സ് ചെയ്ത് ചുണ്ടില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കാന്‍ സഹായിക്കും. അതുപോലെ തന്നെ, എന്നും ഇത് പുരട്ടുന്നത് ചുണ്ടുകള്‍ക്ക് നല്ലതാണ്. ബീറ്റ്റൂട്ടും തേനും ചുണ്ട് ചുവപ്പിക്കാന്‍ ഏറ്റവും നല്ലത് ബീറ്റ്റൂട്ടാണ്. നിങ്ങള്‍ ബീറ്റ് കഴിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ബീറ്റ്റൂട്ട് ഉപയോഗിച്ച് ചുണ്ടുകള്‍…

    Read More »
  • ഇത്, ശരീരത്തിലെ മഗ്നീഷ്യത്തി​ന്റെ കുറവ് മൂലം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്…

    ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തി​ന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. വിട്ടുമാറാത്ത വയറിളക്കം മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാക്കാം. ദഹനസംബന്ധമായ തകരാറുകൾക്കുള്ള ശരിയായ ചികിത്സ ചെയ്യുന്നത് മഗ്നീഷ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രകടമാക്കും. ക്ഷീണമോ ബലഹീനതയോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാണ്. ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ, വിശപ്പില്ലായ്മ അനുഭവപ്പെടും. മ​ഗ്നീഷ്യം ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതിനാൽ അതിന്റെ അഭാവം വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു. പേശി ബലഹീനത ഒരു സാധാരണ ലക്ഷണമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പേശിവലിവിലേക്ക് നയിക്കുന്നു. അസാധാരണമായ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അത് സാധാരണ…

    Read More »
  • ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങൾ

    മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതുപോലെ യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം, ഗൗട്ട് എന്നീ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം. എന്നാല്‍ ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ യൂറിക് ആസിഡിനെ നിയന്ത്രിക്കാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം… ഒന്ന്… ചെറി ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്. രണ്ട്… നാരങ്ങാ വെള്ളമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഇവ ശരീരത്തിലെ യൂറിക്…

    Read More »
  • ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…!സ്ഥിരമായ ജിമ്മിൽ പോകുന്ന 7 പുരുഷന്മാരിൽ ഒരാൾക്ക് പ്രത്യുൽപാദന ശേഷി കുറവ്, പ്രധാന കാരണം ഇതാണ്

        പതിവായി ജിമ്മിൽ പോകുന്നത്, ഏഴ് പുരുഷന്മാരിൽ ഒരാളുടെ പ്രത്യുൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കുന്നതായി പഠനം. പുരുഷന്മാരുടെ ബീജോൽപാദന അനുപാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പഠനങ്ങളിൽ കണ്ടെത്തി. റിപ്രൊഡക്ടീവ് ബയോമെഡിസിൻ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ മിക്ക പുരുഷന്മാർക്കും തങ്ങളുടെ ജീവിതശൈലിയുടെയും പ്രത്യുൽപാദനക്ഷമതയുടെയും അപകടങ്ങളെക്കുറിച്ച് അറിവ് കുറവാണെന്ന് ഈ ആളുകൾ നൽകിയ ഉത്തരങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു. ജിമ്മിൽ പോകുന്ന പുരുഷന്മാരിൽ 79 ശതമാനവും ഈസ്ട്രജൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് വളരെ പരിമിതമായേ അറിയൂ. ഇതേ ഗവേഷണത്തിൽ, ഏകദേശം 14 ശതമാനം ജിമ്മിൽ പോകുന്നവർക്ക് മികച്ച പ്രത്യുൽപാദനശേഷി ഉണ്ടെന്നും പറയുന്നു. ജിമ്മിൽ പോകുന്നവർക്ക് ജിമ്മിൽ ചിലവിടുന്ന സമയത്ത് എന്ത് കഴിക്കണം എന്നതും കൂടുതൽ പ്രധാനമാണെന്ന്  പഠനം വ്യക്തമാക്കുന്നു. ആരോഗ്യവാനായിരിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ അധ്യാപകനും ഗവേഷണ രചയിതാവുമായ ഡോ മ്യൂറിഗ് ഗല്ലഗർ പറഞ്ഞു. പ്രോട്ടീൻ സപ്ലിമെന്റുകളുടെ വർധിച്ചുവരുന്ന ഉപയോഗമാണ് പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയുടെ കാര്യത്തിൽ ഏറ്റവും വലിയ…

    Read More »
  • ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സും പരിചയപ്പെടാം…

    ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സുമുണ്ട്. അവയെ പരിചയപ്പെടാം… ഒന്ന്… വാള്‍നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും മറ്റും അടങ്ങിയ വാള്‍നട്സ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട്… ഉണക്കമുന്തിരിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.…

    Read More »
  • ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്? യോ​ഗയോ അതോ നടത്തമോ ?

    പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കുറയ്ക്കാൻ പ്രധാനമായി ചെയ്ത് വരുന്നത് ഡയറ്റും വ്യായാമവും തന്നെയാണ്. ഭാരം കുറയ്ക്കാൻ ചിലർ നടക്കാറാണ് പതിവ്. എന്നാൽ മറ്റ് ചിലർ യോ​ഗ ചെയ്യുകയാണ് പതിവ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് നടത്തമോ യോ​ഗയോ?. ഏതാണ് നല്ലത്. നടത്തം കലോറിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു മണിക്കൂർ നേരം വേഗത്തിൽ നടക്കുന്നത് ശരീരത്തിലെ ധാരാളം കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. ജിമ്മിൽ പോകാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ നടത്തം ശീലമാക്കുക. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം ആവശ്യമാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമായി നടത്തം നിർദ്ദേശിക്കപ്പെടുന്നു. മാത്രമല്ല, നടത്തം രക്തചംക്രമത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് യോ​ഗ മികച്ചൊരു വ്യായാമമാണ്. സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും യോഗ സഹായിക്കും. ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള…

    Read More »
Back to top button
error: