Health
-
കുറച്ച് വിനാഗിരി ഉണ്ടോ, മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍നിന്ന് ഈച്ചയെ അകറ്റാം
വീട്ടിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകള്‍. ഭക്ഷണസാധനങ്ങള്‍ തുറന്നുവയ്ക്കാന്‍ വയ്ക്കാത്ത അവസ്ഥയാണ്. ചക്കയും മാങ്ങയും അടക്കമുള്ള പഴങ്ങളില്‍ ഈച്ചകള്‍ എപ്പോഴും വന്ന് ഇരിക്കാറുണ്ട്. വീട്ടിനുള്ളിലെ ഈച്ചശല്യം ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണങ്ങളും പഴവര്‍ഗങ്ങളും അടച്ചുസൂക്ഷിക്കുകയെന്നതാണ്. അമിതമായി പഴുത്ത പഴങ്ങള്‍ വേഗം ഉപയോഗിക്കുക. ഇവയുടെ ഗന്ധം ഈച്ചയെ ആകര്‍ഷിക്കുന്നു. ഈച്ചശല്യം ഇല്ലാതാക്കാന്‍ ഈച്ചക്കണി തയ്യാറാക്കാനാകും. അത് എങ്ങനെയെന്ന് നോക്കിയാലോ? ഇതിനായി ആദ്യം വേണ്ടത് വിനാഗിരിയാണ്. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ആപ്പിള്‍ സിഡെര്‍ വിനാഗിരി ഒഴിക്കുക. അതിലേക്ക് പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കുകയും ആ ദ്രാവകത്തിലേക്ക് വന്നുവീഴുകയും ചെയ്യും. അതുപോലെ തന്നെ ചില സുഗന്ധവ്യഞ്ജനങ്ങളുടെയു ഔഷധച്ചെടികളുടെയും രൂക്ഷഗന്ധം പ്രാണികളെ അകറ്റിനിര്‍ത്തും. വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, പുതിനയില, ലെമണ്‍ഗ്രാ എന്നിവയെല്ലാം ഈച്ചയെ അകറ്റാന്‍ സഹായിക്കുന്നു. ഇവയുടെ ഗന്ധം ഈച്ചയ്ക്ക് ഇഷ്ടമല്ലയെന്നതാണ് അതിന് കാരണം. അടുക്കളയും ഊണുമുറിയും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. വേനല്‍ക്കാലത്ത് ഈച്ചകളുടെ വിഹാരകേന്ദ്രം…
Read More » -
പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ വ്യാപകം: ഉപ്പേരിയും പലഹാരങ്ങളും പതിവായി കഴിക്കുന്നവർ അറിയുക, ഇത് ക്യാൻസറിനു കാരണമാകുന്നു
കൊല്ലം നഗരത്തിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത് ഇന്നലെയാണ്. നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. ‘പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. പ്ലാസ്റ്റിക്ക് ഉരുകുമ്പോൾ ഡയോക്സിൻ, ബിപിഎ, ഫോർമാമിഡിൻ തുടങ്ങിയ രാസപദാർത്ഥങ്ങളെല്ലാം ആഹാരത്തിൽ ചേരും. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഹോർമോൺ വ്യാതിയാനവും ഉണ്ടാകാം. കൂടാതെ, തെെറോയ്ഡ്, കിഡ്നി തകരാർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഗർഭിണികളാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ കഴിക്കുന്നതെങ്കിൽ ജനനവെെകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. കുട്ടികളിൽ പ്രതിരോധശേഷി കുറയ്ക്കുന്നതിനും ഇത് ഇടയാക്കും. ആന്തരിക അവയവങ്ങളിലും തകരാർ ഉണ്ടാക്കാം. വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം കഴിക്കുക. ഭക്ഷണത്തിൽ നിന്ന് അസാധാരണ രുചി അനുഭവപ്പെട്ടാൽ കഴിക്കരുത്…’ അബുദാബി ഷെയ്ഖ്…
Read More » -
രാത്രി ഉറങ്ങുമ്പോള്‍ സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് നല്ലതോ?
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങളും വ്യത്യസ്തമാണ്. ജീവിതശൈലിയും വസ്ത്രധാരണവും ജനിതകപരമായ വ്യത്യസ്തതകളുമാണ് ഇതിന് കാരണം. അത്തരത്തില്‍ സ്ത്രീകളില്‍ ബ്രാ ധരിക്കുന്നത് കാരണം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളില്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ദോഷമോ എന്ന സംശയം പലരിലുമുണ്ട്. ഈ വിഷയത്തില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന അഭിപ്രായം വളരെ പ്രധാനമാണ്. സാധാരണഗതിയില്‍ ദിവസം മുഴുവന്‍ ബ്രാ ധരിക്കുന്നവരാണ് സ്ത്രീകള്‍. ഇവര്‍ രാത്രി കാലങ്ങളില്‍ ഇത് ധരിച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ ബ്രാ ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാത്രി കാലങ്ങളില്‍ ബ്രാ ധരിക്കാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രിയിലും ബ്രാ ധരിച്ച് ഉറങ്ങിയാല്‍ സ്തനങ്ങള്‍ക്ക് താഴെയായി ചൊറിച്ചിലും ചുണങ്ങുകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് കാരണമാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. സ്തനങ്ങളുടെ ഭാഗം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചുണങ്ങുകള്‍ കാലക്രമേണ കറുത്ത പാടുകളായി മാറാനും സാദ്ധ്യത…
Read More » -
കൺമുന്നിൽ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യവുമായി ബ്യുമെർക് ഫൗണ്ടേഷൻ, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി
കൊച്ചി: ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. അടുത്ത അധ്യയന വർഷം കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി സിപിആർ പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യവർഷം മൂന്ന് ജില്ലകളിലായി 50 സ്‌കൂളുകളിലെ 4200 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കഴിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദി ഹാർട്ട് അസോസിയേഷൻ, ഇന്ത്യൻ റീസസിറ്റേഷൻ കൗൺസിൽ ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ പ്രശസ്ത സംഘടനകളുമായി ബന്ധപ്പെട്ട സർട്ടിഫൈഡ് പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. കാർഡിയാക്…
Read More » -
മധുരം ‘എക്സി’നെ പോലെ! 14 ദിവസം മധുരം ഒഴിവാക്കിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി
നടി സുമുഖി സുരേഷ് 14 ദിവസം മധുരം ഉപേക്ഷിച്ച അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്. മധുരം നിങ്ങളുടെ എക്‌സിനെപ്പോലെയാണെന്നാണ് സുമുഖി പറയുന്നത്. പകല്‍ മുഴുവന്‍ എക്‌സിനെ വിളിക്കാതിരുന്നാലും രാത്രി 10 മണിക്ക് ശേഷം വിളിക്കാന്‍ തോന്നും അതുപോലെയാണ് മധുരത്തോടുളള ആസക്തി എന്നാണ് 37 കാരിയായ സുമുഖി പറയുന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും മധുരത്തോടുളള ആസക്തി കുറഞ്ഞെന്നും ചലഞ്ചിന് ശേഷം ഇപ്പോള്‍ കൃത്യ സമയത്ത് ഉണരാനും വ്യായാമം ചെയ്യാനും ചര്‍മ്മം സുന്ദരമായെന്നും അവര്‍ പറയുന്നു. മധുരം ഉപേക്ഷിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ സാന്ദ്ര ഹെല്‍ത്ത് കെയറിലെ പ്രമേഹ രോഗ വിഭാഗം മേധാവിയും രംഗ് ഡി നീല ഇനിഷ്യേറ്റീവിന്റെ സഹ സ്ഥാപകനുമായ ഡോ. രാജീവ് കോവില്‍ പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ആസക്തി എന്നാണ് മധുരത്തെ വിശേഷിപ്പിക്കുന്നതത്രേ. രണ്ടാഴ്ചത്തേക്ക് മധുരം ഉപേക്ഷിക്കുന്നത് ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാറ്റങ്ങള്‍ കൊണ്ടുവരും. മധുരം ഉപേക്ഷിക്കുന്നത് ആദ്യം വെല്ലുവിളിയായി തോന്നുമെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യ ഗുണങ്ങള്‍ വ്യക്തമാകുമെന്ന് ഡോ.…
Read More » -
സ്ത്രീ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യയടക്കം ഗുരുതര രോഗങ്ങള്‍…
ലൈംഗിക സുഖം ആസ്വദിക്കുന്നതിനായി വ്യത്യസ്ത വഴികള്‍ തേടുന്നവര്‍ സൂക്ഷിക്കുക. വദനസൂരതത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹെര്‍പെസ് സിംപ്ലെക്‌സ് വൈറസ് ടൈപ്പ് 1 (എച്ച് എസ് വി -1) മൂക്കിനകത്തേക്ക് പ്രവേശിക്കുമെന്നും അവിടെനിന്നും തലച്ചോറിലേക്ക് വളരെ എളുപ്പത്തില്‍ എത്തുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ ആണുബാധ തലച്ചോറില്‍ വീക്കമുണ്ടാക്കുകയും ക്രമേണ അത് കൂടുതല്‍ ഗുരുതരമായ ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളിലേക്ക്ത്തുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. കിടപ്പുമുറിക്കുള്ളില്‍ ഇത്തരത്തിലുള്ള അണുബാധ നടക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ, യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദീപക് ശുക്ല പറയുന്നത്. എച്ച് എസ് വി – 1 ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തിനു സമീപവും മൂക്ക് വരുന്നത് അത്യന്ത്രം അപകടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. മൂക്കിലൂടെയുള്ള അണുബാധക്ക് സാധ്യത വര്‍ദ്ധിക്കും. വായ്ക്കകത്ത് കുരുക്കള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ലോകത്തിലാകമാനമായി നാല്‍പ്പത് ലക്ഷത്തോളം പേരില്‍ കാണുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അണുബാധയുള്ള…
Read More » -
മദ്യപാനവും കൊളസ്ട്രോളും തമ്മില്‍ ബന്ധമുണ്ടോ?
മദ്യപാനം തുടരുന്നവരെ അപേക്ഷിച്ച് മദ്യം ഉപേക്ഷിച്ചവരില്‍ LDL അല്ലെങ്കില്‍ മോശം കൊളസ്ട്രോളിന്റെ അളവ് കൂടുതലും HDL അല്ലെങ്കില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കുറവുമാണെന്ന് പഠനം. ജപ്പാനിലെ ആളുകളെ 10 വര്‍ഷത്തേക്ക് നിരീക്ഷിച്ച് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (JAMA) നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ടോക്കിയോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, യുഎസിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ജപ്പാനില്‍ നിന്നുളള ഗവേഷകര്‍ 2012 ഒക്ടോബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ഏകദേശം 57,700 വ്യക്തികള്‍ നടത്തിയ പഠനങ്ങളില്‍ 3.2 ലക്ഷത്തിലധികം വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ നടത്തിയിരുന്നു. മദ്യപാനം ബാധിക്കുന്നത് മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മദ്യപാനത്തിലെ മാറ്റങ്ങള്‍ അതായത് പ്രത്യേകിച്ച് മദ്യപാനം നിര്‍ത്തലാക്കല്‍ ലിപിഡ് പ്രൊഫൈലുകളെ (ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത വിലയിരുത്തുന്നതിന്, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ രക്തത്തിലെ വിവിധ തരം കൊഴുപ്പുകളുടെ (ലിപിഡുകള്‍) അളവ് അളക്കുന്ന ഒരു രക്തപരിശോധന) എങ്ങനെ ബാധിക്കുന്നു എന്ന്…
Read More » -
ക്ഷീണം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടോ? ഡോക്ടറെ കാണാന്‍ മറക്കരുത്
വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നീ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ചൂടുകുരു, ചര്‍മ്മത്തില്‍ ചുവപ്പ് വെയില്‍ കൊള്ളുമ്പോള്‍ ചര്‍മ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. കൂടുതല്‍ നേരം ഉയര്‍ന്ന താപനില ശരീരം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ ദേഹാധ്വാനം വേണ്ടുന്ന പ്രവര്‍ത്തികളില്‍ വേനല്‍ സമയത്ത് ഏര്‍പ്പെടുമ്പോളാണ് ഈ ലക്ഷണങ്ങള്‍ കാണുക. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി കൂടുതല്‍ പൊള്ളുന്നതിനനുസരിച്ച് കുമിളകള്‍ വരുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും ഫംഗസ് ബാധയും കാണാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രതിരോധം കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക,…
Read More » -
പരീക്ഷാക്കാലത്ത് കുട്ടികളുടെ ഭക്ഷണക്രമീകരണം ഇങ്ങനെ…
പരീക്ഷാക്കാലമാണ്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ കൂടുന്ന സമയം. കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പിന്‍തുണ കൊടുക്കേണ്ടതുണ്ട്. അവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധിയ്ക്കണം. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഓര്‍മക്കുറവും പ്രശ്നങ്ങളുമുണ്ടാക്കും. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് തലച്ചോറിന് ആരോഗ്യം നല്‍കും. വൈറ്റ് ബ്രെഡ് പരീക്ഷാസീസണില്‍ കുട്ടികള്‍ക്ക മധുരം കലര്‍ത്തി ഡ്രിങ്ക്സ്, കോള, മിഠായികള്‍ എന്നിവ നല്‍കരുത്. ഇത് കുട്ടികളുടെ തലച്ചോറിന് ചെറിയ ഇന്‍ഫ്ളമേഷന്‍ ഉണ്ടാകും. മധുരം അധികമുള്ളതിനാല്‍ ഇതില്‍ പോഷകങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല. കഴിവതും മധുരം കുറയ്ക്കു. ഇത് ഓര്‍മപ്രശ്നങ്ങളുണ്ടാക്കും. ഇതുപോലെ നൂഡില്‍സ് കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതും നല്ലതല്ല. ഇവയില്‍ ഫൈബറുകള്‍ ഇല്ല. ഗുണം ഇല്ലാത്ത കലോറിയാണ് ഇതില്‍ ഉള്ളത്. കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ഷുഗര്‍ കൂട്ടാനും ഉറക്കം വരാനും ഇടയാക്കും. ഇതുപോലെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. പ്രത്യേകിച്ചും സോസേജ് പോലുളളവ. ഇതില്‍ നൈട്രേറ്റുകളുണ്ട്. ഇത് ബ്രെയിന്‍ ഫോഗുണ്ടാക്കും. ഇതുപോലെ ട്രാന്‍സ്ഫാറ്റുകള്‍ നല്‍കരുത്. കേക്കിലും മറ്റും ഇവയുണ്ട്. ക്രീമുള്ള…
Read More »
