Health
-
മധുരം ‘എക്സി’നെ പോലെ! 14 ദിവസം മധുരം ഒഴിവാക്കിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി
നടി സുമുഖി സുരേഷ് 14 ദിവസം മധുരം ഉപേക്ഷിച്ച അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്. മധുരം നിങ്ങളുടെ എക്‌സിനെപ്പോലെയാണെന്നാണ് സുമുഖി പറയുന്നത്. പകല്‍ മുഴുവന്‍ എക്‌സിനെ വിളിക്കാതിരുന്നാലും രാത്രി 10 മണിക്ക് ശേഷം വിളിക്കാന്‍ തോന്നും അതുപോലെയാണ് മധുരത്തോടുളള ആസക്തി എന്നാണ് 37 കാരിയായ സുമുഖി പറയുന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും മധുരത്തോടുളള ആസക്തി കുറഞ്ഞെന്നും ചലഞ്ചിന് ശേഷം ഇപ്പോള്‍ കൃത്യ സമയത്ത് ഉണരാനും വ്യായാമം ചെയ്യാനും ചര്‍മ്മം സുന്ദരമായെന്നും അവര്‍ പറയുന്നു. മധുരം ഉപേക്ഷിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ സാന്ദ്ര ഹെല്‍ത്ത് കെയറിലെ പ്രമേഹ രോഗ വിഭാഗം മേധാവിയും രംഗ് ഡി നീല ഇനിഷ്യേറ്റീവിന്റെ സഹ സ്ഥാപകനുമായ ഡോ. രാജീവ് കോവില്‍ പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ആസക്തി എന്നാണ് മധുരത്തെ വിശേഷിപ്പിക്കുന്നതത്രേ. രണ്ടാഴ്ചത്തേക്ക് മധുരം ഉപേക്ഷിക്കുന്നത് ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാറ്റങ്ങള്‍ കൊണ്ടുവരും. മധുരം ഉപേക്ഷിക്കുന്നത് ആദ്യം വെല്ലുവിളിയായി തോന്നുമെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യ ഗുണങ്ങള്‍ വ്യക്തമാകുമെന്ന് ഡോ.…
Read More » -
സ്ത്രീ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യയടക്കം ഗുരുതര രോഗങ്ങള്‍…
ലൈംഗിക സുഖം ആസ്വദിക്കുന്നതിനായി വ്യത്യസ്ത വഴികള്‍ തേടുന്നവര്‍ സൂക്ഷിക്കുക. വദനസൂരതത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹെര്‍പെസ് സിംപ്ലെക്‌സ് വൈറസ് ടൈപ്പ് 1 (എച്ച് എസ് വി -1) മൂക്കിനകത്തേക്ക് പ്രവേശിക്കുമെന്നും അവിടെനിന്നും തലച്ചോറിലേക്ക് വളരെ എളുപ്പത്തില്‍ എത്തുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ ആണുബാധ തലച്ചോറില്‍ വീക്കമുണ്ടാക്കുകയും ക്രമേണ അത് കൂടുതല്‍ ഗുരുതരമായ ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളിലേക്ക്ത്തുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. കിടപ്പുമുറിക്കുള്ളില്‍ ഇത്തരത്തിലുള്ള അണുബാധ നടക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ, യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദീപക് ശുക്ല പറയുന്നത്. എച്ച് എസ് വി – 1 ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തിനു സമീപവും മൂക്ക് വരുന്നത് അത്യന്ത്രം അപകടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. മൂക്കിലൂടെയുള്ള അണുബാധക്ക് സാധ്യത വര്‍ദ്ധിക്കും. വായ്ക്കകത്ത് കുരുക്കള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ലോകത്തിലാകമാനമായി നാല്‍പ്പത് ലക്ഷത്തോളം പേരില്‍ കാണുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അണുബാധയുള്ള…
Read More » -
മദ്യപാനവും കൊളസ്ട്രോളും തമ്മില്‍ ബന്ധമുണ്ടോ?
മദ്യപാനം തുടരുന്നവരെ അപേക്ഷിച്ച് മദ്യം ഉപേക്ഷിച്ചവരില്‍ LDL അല്ലെങ്കില്‍ മോശം കൊളസ്ട്രോളിന്റെ അളവ് കൂടുതലും HDL അല്ലെങ്കില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കുറവുമാണെന്ന് പഠനം. ജപ്പാനിലെ ആളുകളെ 10 വര്‍ഷത്തേക്ക് നിരീക്ഷിച്ച് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (JAMA) നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ടോക്കിയോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, യുഎസിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ജപ്പാനില്‍ നിന്നുളള ഗവേഷകര്‍ 2012 ഒക്ടോബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ഏകദേശം 57,700 വ്യക്തികള്‍ നടത്തിയ പഠനങ്ങളില്‍ 3.2 ലക്ഷത്തിലധികം വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ നടത്തിയിരുന്നു. മദ്യപാനം ബാധിക്കുന്നത് മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മദ്യപാനത്തിലെ മാറ്റങ്ങള്‍ അതായത് പ്രത്യേകിച്ച് മദ്യപാനം നിര്‍ത്തലാക്കല്‍ ലിപിഡ് പ്രൊഫൈലുകളെ (ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത വിലയിരുത്തുന്നതിന്, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ രക്തത്തിലെ വിവിധ തരം കൊഴുപ്പുകളുടെ (ലിപിഡുകള്‍) അളവ് അളക്കുന്ന ഒരു രക്തപരിശോധന) എങ്ങനെ ബാധിക്കുന്നു എന്ന്…
Read More » -
ക്ഷീണം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടോ? ഡോക്ടറെ കാണാന്‍ മറക്കരുത്
വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നീ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ചൂടുകുരു, ചര്‍മ്മത്തില്‍ ചുവപ്പ് വെയില്‍ കൊള്ളുമ്പോള്‍ ചര്‍മ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. കൂടുതല്‍ നേരം ഉയര്‍ന്ന താപനില ശരീരം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ ദേഹാധ്വാനം വേണ്ടുന്ന പ്രവര്‍ത്തികളില്‍ വേനല്‍ സമയത്ത് ഏര്‍പ്പെടുമ്പോളാണ് ഈ ലക്ഷണങ്ങള്‍ കാണുക. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി കൂടുതല്‍ പൊള്ളുന്നതിനനുസരിച്ച് കുമിളകള്‍ വരുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും ഫംഗസ് ബാധയും കാണാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രതിരോധം കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക,…
Read More » -
പരീക്ഷാക്കാലത്ത് കുട്ടികളുടെ ഭക്ഷണക്രമീകരണം ഇങ്ങനെ…
പരീക്ഷാക്കാലമാണ്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ കൂടുന്ന സമയം. കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പിന്‍തുണ കൊടുക്കേണ്ടതുണ്ട്. അവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധിയ്ക്കണം. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഓര്‍മക്കുറവും പ്രശ്നങ്ങളുമുണ്ടാക്കും. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് തലച്ചോറിന് ആരോഗ്യം നല്‍കും. വൈറ്റ് ബ്രെഡ് പരീക്ഷാസീസണില്‍ കുട്ടികള്‍ക്ക മധുരം കലര്‍ത്തി ഡ്രിങ്ക്സ്, കോള, മിഠായികള്‍ എന്നിവ നല്‍കരുത്. ഇത് കുട്ടികളുടെ തലച്ചോറിന് ചെറിയ ഇന്‍ഫ്ളമേഷന്‍ ഉണ്ടാകും. മധുരം അധികമുള്ളതിനാല്‍ ഇതില്‍ പോഷകങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല. കഴിവതും മധുരം കുറയ്ക്കു. ഇത് ഓര്‍മപ്രശ്നങ്ങളുണ്ടാക്കും. ഇതുപോലെ നൂഡില്‍സ് കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതും നല്ലതല്ല. ഇവയില്‍ ഫൈബറുകള്‍ ഇല്ല. ഗുണം ഇല്ലാത്ത കലോറിയാണ് ഇതില്‍ ഉള്ളത്. കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ഷുഗര്‍ കൂട്ടാനും ഉറക്കം വരാനും ഇടയാക്കും. ഇതുപോലെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. പ്രത്യേകിച്ചും സോസേജ് പോലുളളവ. ഇതില്‍ നൈട്രേറ്റുകളുണ്ട്. ഇത് ബ്രെയിന്‍ ഫോഗുണ്ടാക്കും. ഇതുപോലെ ട്രാന്‍സ്ഫാറ്റുകള്‍ നല്‍കരുത്. കേക്കിലും മറ്റും ഇവയുണ്ട്. ക്രീമുള്ള…
Read More » -
മോദിയുടെ ‘ചലഞ്ച്’ ഏറ്റെടുത്ത് മോഹന്‍ലാല്‍; ഭാഗമാകാന്‍ മമ്മൂട്ടിയടക്കം പത്തുപേര്‍ക്ക് ക്ഷണം
അമിതവണ്ണത്തിനെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘ചലഞ്ച്’ ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്തതിലും മോഹന്‍ലാല്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പെടുക്കാമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. മോദി തുടക്കം കുറിച്ച പ്രചാരണത്തില്‍ പങ്കാളിയാവാന്‍ മറ്റുപത്തുപേരെ മോഹന്‍ലാല്‍ ക്ഷണിച്ചു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. ‘നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ഏത് ശ്രമവും ഉദ്യമവും സ്വാഗതാര്‍ഹമാണ്. ആരോഗ്യമാണ് ജീവിത സൗഖ്യത്തിന്റെ അടിസ്ഥാനം. അമിത വണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമാവുന്നതില്‍ ആരോഗ്യത്തെ ഉപവസിക്കുന്ന എനിക്ക് ഏറെ സന്തോഷമുണ്ട്. നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. അത്തരമൊരുശരീരത്തില്‍നിന്ന് ജീവിതത്തിന്റെ…
Read More » -
മീനും പാലും ഒരുമിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ട് വരുമോ? ആരോഗ്യത്തിന് ഹാനികരമാണോ? സത്യാവസ്ഥയെന്ത്
‘മീനും പാലും ഒരുമിച്ച് കഴിക്കരുതെ’ന്ന് പലപ്പോഴും നാം കേട്ടിട്ടുള്ള നിര്‍ദേശമാകും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും, വെള്ളപ്പാണ്ട് പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നുമാണ് അവകാശവാദം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഈ വാദത്തിന് വലിയ രീതിയില്‍ പ്രചാരം ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഈ വാദത്തില്‍ യാഥാര്‍ത്ഥ്യമുണ്ടോ? ഇല്ലെന്ന് ഒറ്റവാക്കില്‍ തന്നെ ഉത്തരം പറയാം. പാലും മീനും ഒന്നിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ട് രോഗം ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന യാതൊരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളപ്പാണ്ട് രോഗമുള്ളവര്‍ പാലും മീനും ഒരേ സമയം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് രോഗമുണ്ടാക്കുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളോ ഡാറ്റകളോ ഇല്ലെന്നും ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പബ്ലിഷ് ചെയ്ത ലേഖനത്തില്‍ പറയുന്നു. മത്സ്യം, പാല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആ ഭക്ഷണം ദഹിപ്പിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ന്യൂഡല്‍ഹി എയിംസിലെ ന്യൂട്രീഷ്യനിസ്റ്റ് ഡോ. കപില്‍ ഉമേഷ് ദ വീക്കിന്റെ ഫാക്ട്ചെക്ക് ടീമിനോട്…
Read More » -
ഗര്‍ഭിണികളും പങ്കാളികളും ആവശ്യപ്പെടുന്നത് ഒരേ കാര്യം; പ്രസവത്തിലെ പുതിയ ട്രെന്‍ഡ് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍
കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ. ഈ ദിവസം ആശുപത്രികളില്‍ ഗര്‍ഭിണികളുടെ തിരക്കായിരുന്നു. ഈ കാഴ്ച രോഗികളെ മാത്രമല്ല ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ദിവസം തന്നെ തന്റെ കുഞ്ഞ് ജനിക്കണം എന്നായിരുന്നു ആശുപത്രിയിലെത്തിയ സ്ത്രീകളുടെയെല്ലാം മനസില്‍. കുഞ്ഞ് ആ ‘ശുഭ’ സമയത്ത്, ശുഭദിനത്തില്‍ തന്നെ ജനിക്കണമെന്ന ആവശ്യം പലരും ഡോക്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. ഇതിനെയാണ് ‘മഹൂറത്ത് പ്രസവം’ എന്ന് പറയുന്നത്. എന്നാല്‍, ഇത് രാമക്ഷേത്ര ഉദ്ഘാടന ദിവസം മാത്രമല്ല, പല ശുഭ മുഹൂര്‍ത്തങ്ങളിലും സംഭവിച്ചുവരുന്ന കാര്യമാണ്. ഇത്തരത്തിലുള്ള പ്രസവങ്ങള്‍ നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, എന്തുകൊണ്ടായിരിക്കാം ആശുപത്രികള്‍ ഇവ പ്രോത്സാഹിപ്പിക്കുന്നത്? പല ആശുപത്രികളിലും അവര്‍ നല്‍കുന്ന സേവനങ്ങളുടെ പട്ടികയില്‍ ‘മഹൂറത്ത് പ്രസവം’ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശുഭ മുഹൂര്‍ത്തത്തില്‍ പ്രസവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതിന് കാരണമെന്തെന്ന് പരിശോധിക്കാം. എന്താണ് ‘മഹൂറത്ത് പ്രസവം’ ? ‘മാതാപിതാക്കള്‍ അവരുടെ കുഞ്ഞിന്റെ ജനനത്തിനായി ഒരു പ്രത്യേക ദിവസവും…
Read More » -
30 വയസ്സിന് താഴെയുള്ളവരില്‍ ഉത്കണ്ഠയും വിഷാദവും മൂര്‍ച്ഛിക്കുന്നു; കൗണ്‍സിലിങ് തേടുന്ന പുരുഷന്മാരും കൂടുന്നു
രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുര്‍ത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സര്‍വെ. യുവാക്കള്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതല്‍ പുരഷന്‍മാര്‍ കൗണ്‍സി?ലിങ് തേടുന്നുവെന്നുമുള്ള നിര്‍ണായക വിവരങ്ങളും ‘സ്റ്റേറ്റ് ഓഫ് ഇമോഷണല്‍ വെല്‍ബീയിംഗ് റിപ്പോര്‍ട്ട് 2024’ സര്‍വെ പുറത്തുവിട്ടു. ഇന്ത്യക്കാരെ ബാധിക്കുന്ന നിരവധി വൈകാരിക പ്രശ്നങ്ങളും അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ശ്രമങ്ങളും സര്‍വെ വെളിപ്പെടുത്തുന്നു. 83,000ലധികം കൗണ്‍സിലിങ് സെഷനുകള്‍, 12,000 സ്‌ക്രീനിങ്ങുകള്‍, 42,000 വിലയിരുത്തലുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകള്‍. 100 വ്യക്തികളില്‍ 3 പേര്‍ക്ക് മാത്രമേ ആരോഗ്യകരമായ ഡിജിറ്റല്‍ ലൈഫ് ബാലന്‍സ് ഉള്ളൂ. 50ശതമാനം വ്യക്തികളും തങ്ങളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് വിച്ഛേദിക്കാന്‍ പാടുപെടുന്ന ‘പാവം’ വിഭാഗത്തില്‍ പെടുന്നു. മറ്റൊരു 10ശതമാനം പേര്‍ക്ക് അത്ര മികച്ച രൂപത്തിലല്ലാത്ത ഡിജിറ്റല്‍ ലൈഫ് ബാലന്‍സ് ഉണ്ട്. 30 വയസ്സിന് താഴെയുള്ളവരില്‍ ഉത്കണ്ഠയും വിഷാദവും മൂര്‍ച്ഛിക്കുന്നു. ജോലിയിലുള്ള മാറ്റം, റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്ന ഉത്കണ്ഠക്കും വിഷാദത്തിനും കാരണമാകുമെന്ന്…
Read More »
