HealthLIFE

രാത്രിയിലെ കൂര്‍ക്കം വലി ആണോ വില്ലന്‍, കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

രാത്രിയില്‍ സുഖകരമായി ഉറങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാല്‍, പലപ്പോഴും കൂര്‍ക്കംവലിയാണ് പലരുടെയും പ്രധാന പ്രശ്‌നം. ഇത് കാരണം കൂടെ കിടക്കുന്നവര്‍ക്ക് ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഉറങ്ങുമ്പോള്‍ ഒരു വ്യക്തി അനിയന്ത്രിതമായും ബോധമില്ലാതെയും ഉണ്ടാക്കുന്ന ശബ്ദമാണ് കൂര്‍ക്കംവലി. നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതാണ് പലപ്പോഴും കൂര്‍ക്കംവലി. രാത്രി ഉറങ്ങുമ്പോള്‍ റിലാക്സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോള്‍ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണിത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതലായി കൂര്‍ക്കംവലിക്കുന്നത്.

അമിതഭക്ഷണം ഒഴിവാക്കുക
രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. രാത്രി അമിതമായി കഴിക്കുന്നത്, പാല്‍ ഉത്പ്പന്നങ്ങള്‍ കഴിക്കുന്നതും കൂര്‍ക്കംവലിക്കാന്‍ കാരണമാകാറുണ്ട്. വയര്‍ നിറച്ച് കഴിക്കുന്നത് വയറിലെ ആസിഡിനെ വീണ്ടും മുകളിലേക്ക് വരുത്തിക്കാന്‍ കാരണമാകും. ഇത് തൊണ്ടയിലും മറ്റും വീക്കം ഉണ്ടാക്കുകയും കൂര്‍ക്കംവലിക്കാന്‍ കാരണമാകുകയും ചെയ്യും.

Signature-ad

ഭാരം നിയന്ത്രിക്കാം
ഭാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ കൂര്‍ക്കം വലി കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ഭാരം കുറയ്ക്കുമ്പോള്‍ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുന്നു. ഇത് പിന്നീട് തൊണ്ടയില്‍ അടിഞ്ഞ് കൂടുന്ന മാംസത്തെയും ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. ഇതിലൂടെ രാത്രിയിലെ ശ്വസനം എളുപ്പമാകും.

മൂക്കിലെ ദ്വാരം ക്ലിയറാക്കാം
കൂര്‍ക്കംവലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന എന്തെങ്കില്‍ തടസങ്ങള്‍. ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വ്യത്തിയായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. മൂക്കിലെ ഇത്തരം തടസങ്ങളെ ഉപ്പുവെള്ള ലായനിയോ മറ്റ് നേയ്‌സല്‍ ഡ്രോപ്പുകളോ ഉപയോഗിച്ച് വ്യത്തിയാക്കാന്‍ ശ്രമിക്കുക. കിടക്കുന്നതിന് മുന്‍പ് ചൂട് വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. അതുപോലെ മൂക്കില്‍ ഒട്ടിക്കുന്ന സ്ട്രിപുകള്‍ ഉപയോഗിക്കുന്നവരും ധാരാളമാണ്.

ചരിഞ്ഞ് കിടന്ന് ഉറങ്ങുക
രാത്രിയില്‍ കിടന്നുറങ്ങുന്ന രീതിയും കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. നേരെ കിടന്നുറങ്ങുന്നതിനേക്കാളും നല്ലത് ചരിഞ്ഞ് കിടന്നുറങ്ങുന്നതായിരിക്കും കൂര്‍ക്കംവലി കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗം. സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നത് അനുസരിച്ച്, നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാള്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലി കുറയുന്നതിന് സഹായിക്കുന്നു. തല നേരെ വയ്ക്കുന്നതിനേക്കാള്‍ ചരിച്ച് വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്, അതുപോലെ തല വലത്തേക്ക് വയ്ക്കുന്നതാണ് അനുയോജ്യം. അതുകൊണ്ട് കിടക്കുന്ന കട്ടിലിലെ തലയിണ ഒരു സ്ഥലത്തേക്ക് സ്ഥിരമായി വയ്ക്കാന്‍ ശ്രദ്ധിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: