HealthLIFE

മുപ്പത് കഴിഞ്ഞവര്‍ തീര്‍ച്ചയായും ചെയ്തിരിക്കണം…

പ്രായമാകുന്നത് അനുസരിച്ച് ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മ സംരക്ഷണവും. പ്രത്യേകിച്ച് 30 വയസ് ഒക്കെ കഴിയുമ്പോളേക്കും തീര്‍ച്ചയായും ശരിയായ ഒരു ചര്‍മ്മ സംരക്ഷണ രീതിയൊക്കെ പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീകളും പുരുഷന്മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാനും ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഭംഗി ഇല്ലാതാക്കാനുമൊക്കെ ഇത് കാരണമാകും. പ്രായമാകുന്നത് അനുസരിച്ച് ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുകയും ഇത് പിന്നീട് ചര്‍മ്മത്തിന്റെ യുവത്വം ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്നു.

ആന്റി ഓക്‌സിഡന്റ് സിറം

Signature-ad

30 കഴിയുമ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ടതാണ് വൈറ്റമിന്‍ സി സിറം. പ്രത്യേകിച്ച് രാവിലെ സമയങ്ങളില്‍ വൈറ്റമിന്‍ സി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അതുപോലെ അന്തരീക്ഷ മലിനീകരണം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ വേഗത്തില്‍ ഇല്ലാതാക്കാന്‍ വൈറ്റമിന്‍ സി സഹായിക്കും. ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറ വ്യത്യാസം മാറ്റാനുമൊക്കെ കറുത്ത പാടുകള്‍ കുറയ്ക്കാനുമൊക്കെ വളരെ നല്ലതാണ് സിറം. രാവിലെ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സണ്‍ സ്‌ക്രീനിന്റെ ഗുണം ഇരട്ടിയാക്കാന്‍ വളരെ നല്ലതാണ്.

സണ്‍ സ്‌ക്രീന്‍
എല്ലാ പ്രായക്കാരും തീര്‍ച്ചയായും ഉപയോഗിക്കേണ്ടതാണ് സണ്‍ സ്‌ക്രീന്‍. മുപ്പത് കഴിയുമ്പോള്‍ ചര്‍മ്മത്തില്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കാന്‍ ഇത് വളരെ പ്രധാനമാണ്. എസ്പി എഫ് 30 അതില്‍ കൂടുതലോ ഉള്ള സണ്‍ സ്‌ക്രീനുകള്‍ യുവി യുവിബി രശ്മികളില്‍ നിന്ന് ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായിക്കാറുണ്ട്. ചര്‍മ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു സണ്‍സ്‌ക്രീന്‍ കണ്ടെത്തുന്നത് എല്ലാ ദിവസവും അത് ഉപയോഗിക്കുന്നത് എളുപ്പമാക്കും. സിങ്ക് ഓക്‌സൈഡ് അല്ലെങ്കില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ മിനറല്‍ സണ്‍സ്‌ക്രീനുകള്‍ സാധാരണയായി സെന്‍സിറ്റീവ് ചര്‍മ്മത്തിന് അനുയോജ്യമാണ്. അതേസമയം കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍ എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലതാണ്.

റെറ്റിനോള്‍
വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ള റെറ്റിനോള്‍ സിറം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ വളരെ മികച്ചതാണ്. ചര്‍മ്മത്തെ മൃദുവാക്കി എല്ലായിടത്തും ഒരേ നിറം നല്‍കാനും ഇത് സഹായിക്കും. കൊളാജന്‍ വര്‍ധിപ്പിച്ച് ചര്‍മ്മത്തിലെ വരകളും പാടുകളും മാറ്റാന്‍ സഹായിക്കും. ആദ്യമായി റെറ്റിനോള്‍ ഉപയോഗിക്കുന്നവര്‍ 0.25 ശതമാനം മാത്രം റെറ്റിനോള്‍ ഉള്ള സിറം പരീക്ഷിച്ച് ചര്‍മ്മത്തിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുക. എളുപ്പത്തില്‍ ഡ്രൈ ആകാന്‍ റെറ്റിനോള്‍ കാരണമാകും. അതുകൊണ്ട് ഇതിനൊപ്പം മോയ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. വീര്യം കൂടിയ മറ്റ് ഉത്പ്പന്നങ്ങള്‍ക്കൊപ്പം ഇത് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക
ആഴ്ചയില്‍ ഒരിക്കല്‍ ചര്‍മ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും കൂടുതല്‍ നിറം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ്, ബീറ്റാ ഹൈഡ്രോക്‌സി ആസിഡ് എന്നിവയൊക്കെ സ്‌ക്രബ് ചെയ്യാതെ തന്നെ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഗ്ലൈക്കോളിക് അല്ലെങ്കില്‍ ലാക്റ്റിക് ആസിഡ് പോലുള്ള എഎച്ച്എകള്‍ എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ നല്ലതാണ്. സാധാരണ മുതല്‍ വരണ്ട ചര്‍മ്മത്തിന് അനുയോജ്യമാണ്, അതേസമയം സാലിസിലിക് ആസിഡ് പോലെയുള്ള ബിഎച്ച്എകള്‍ സുഷിരങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങുകയും എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചര്‍മ്മത്തിന് നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

  • ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുക – നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. വെള്ളം കുടിക്കുക, നല്ല മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക, ഹൈലൂറോണിക് ആസിഡ് ബൂസ്റ്ററുകള്‍ പോലുള്ളവ ഡെര്‍മറ്റോളജിസ്റ്റിന്റെ നിര്‍ദേശത്തോടെ ഉപയോഗിക്കാന്‍ ശ്രമിക്കുക.
  • ആരോഗ്യകരമായ ജീവിതശൈലി – ശരിയായും ആരോ?ഗ്യകരമായതുമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. 30കളില്‍, ജീവിതശൈലി ഘടകങ്ങള്‍ ചര്‍മ്മത്തില്‍ ദൃശ്യമായ മാറ്റങ്ങള്‍ കാണിക്കാറുണ്ട്. ജലാംശം നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക എന്നിവയൊക്കെ യുവത്വം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കും.
  • അഡ്വാന്‍സ്ഡ് സ്‌കിന്‍ കെയര്‍ ഓപ്ഷനുകള്‍: ഫേഷ്യല്‍ അല്ലെങ്കില്‍ ലേസര്‍ ട്രീറ്റ്മെന്റുകള്‍ പോലുള്ള ക്ലിനിക്കല്‍ ചികിത്സകള്‍ എടുക്കാം. കൊളാജന്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും ചര്‍മ്മത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് നല്ലതാണ്. ഈ ചികിത്സകള്‍ക്ക് ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതല്‍ ടാര്‍ഗെറ്റുചെയ്ത ഫലങ്ങള്‍ നല്‍കാന്‍ കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: