HealthLIFE

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാറുണ്ടോ? ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്!

വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരു ദിവസം 2-3 ലിറ്റര്‍ വെള്ളം വരെ കുടിക്കണം. ഏത് സമയത്തും നമുക്ക് വെള്ളം കുടിക്കാം. എന്നാല്‍ പണ്ട് മുതല്‍ നാം കേള്‍ക്കുന്നതാണ് ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുതെന്നത്. ആയുര്‍വേദാചാര്യന്‍ സര്‍വേഷ് കുമാര്‍ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കാം.

ഈ ശീലം ദഹനത്തെ മോശമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ ഇല്ലെങ്കില്‍ ഭക്ഷണം കഴിച്ചിട്ട് ഒന്ന് – രണ്ട് മണിക്കൂറിന് ശേഷമോ വേണം വെള്ളം കുടിക്കാനെന്നാണ് ആയുര്‍വേദാചാര്യന്‍ പറയുന്നത്. കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Signature-ad

അമിതവണ്ണം
വെള്ളം കുടിക്കുമ്പോള്‍ ദഹനപ്രക്രിയ കുറയുകയും ഇത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യം മോശമായാല്‍ ശരീരത്തിനെയും അത് ബാധിക്കുന്നു. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുത്.

നെഞ്ചെരിച്ചില്‍
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുമ്പോള്‍ അത് ആമാശയത്തിലെ ഉപരിതലത്തില്‍ വെള്ളം ആഗിരണം ചെയ്യുന്നതിനും ദഹനത്തിന്റെ ദ്രാവകം കട്ടിയാകുന്നതും കാരണമാകുന്നു. ഇത് ദഹനപ്രക്രിയെ തടസപ്പെടുത്തുന്നു. ഇത്തരത്തില്‍ ദഹനപ്രക്രിയ തടസപ്പെടുമ്പോള്‍ നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവ ഉണ്ടാകും.

അസിഡിറ്റി പ്രശ്‌നം
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആമാശത്തിലെ ഗ്യാസ്ട്രിക് ഫയര്‍ എന്ന ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ഭക്ഷണം ദഹിക്കാതെ കിടക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് അസിഡിറ്രിക്ക് കാരണമാകുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: