വന്ധ്യതയെന്നത് കാലങ്ങളായി കുടുംബങ്ങളെത്തന്നെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും മാതാപിതാക്കളാകാന്‍ ആഗ്രഹിയ്ക്കുന്നവരെ. ലോകാരോഗ്യസംഘടനയുടെ നിര്‍വചനമനുസരിച്ച് ഒരു വര്‍ഷം വരെ നിരോധനമാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കാതെ കൃത്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടും ഗര്‍ഭം ധരിയ്ക്കാത്ത അവസ്ഥയാണ് വന്ധ്യത എന്നത് കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇന്നത്തെ കാലത്ത് 8-12 ശതമാനം വരെ ദമ്പതിമാരെ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഇതില്‍ തന്നെ 40-50 ശതമാനം വരെ പുരുഷവന്ധ്യത കാരണമുണ്ടാകുന്നതാണ്. ഇവരില്‍ 2 ശതമാനം പുരുഷന്മാര്‍ക്ക് ബീജസംഖ്യയിലുണ്ടാകുന്ന കുറവാണ് കാരണമാകുന്നത്. ഇന്ത്യയില്‍ 3.9 മുതല്‍ 16.8 ശതമാനം വരെയാണ് വന്ധ്യതാനിരക്ക്.
അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിച്ചാല്‍
പുരുഷബീജത്തിന്റെ സാന്ദ്രതക്കുറവ്, ചലനക്കുറവ്, ഘടനയിലെ തകരാറുകള്‍ എന്നിവയെല്ലാം തന്നെ പുരുഷവന്ധ്യതാ കാരണങ്ങളായി പറയാം. ഇതാണ് 40-50 ശതമാനം പുരുഷവന്ധ്യതയ്ക്കും കാരണമാകുന്നത്. 7 ശതമാനം പുരുഷന്മാരെ ഇത് ബാധിയ്ക്കുന്നു. ബീജസാന്ദ്രതയിലെ കുറവ് അഥവാ ഒലിഗോസ്പേര്‍മിയ, ചലനക്കുറവ് അഥവാ അസ്തെനോസ്പേര്‍മിയ, ഘടനാവ്യത്യാസം അഥവാ ടെറാറ്റോസ്പേര്‍മിയ എന്നിവയാണ് പലപ്പോവും പുരുഷന്മാരുടെ കാര്യത്തില്‍ വില്ലനാകുന്നത്. ചില അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പുരുഷവന്ധ്യത എന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ സാധിയ്ക്കും.
ബീജക്കുറവിന്
ബീജക്കുറവിന് ഹോര്‍മോണ്‍ പ്രശ്നം, ഇന്‍ഫെക്ഷനുകള്‍, വൃഷണത്തിലെ നാഡികള്‍ വലുതാകുന്ന വെരിക്കോസീലുകള്‍, ജനിതക പ്രശ്നങ്ങള്‍ എന്നിവ കാരണമാകാം. ബീജത്തിന്റെ ചലനക്കുറവിനും മുകളില്‍ പറഞ്ഞ കാരണങ്ങളാകാം. ബീജത്തിന്റെ ആകൃതിയും സൈസും വന്ധ്യതാകാരണമാകാം. ബീജത്തിന്റെ ആകൃതിയിലെ വ്യത്യാസത്തിന് ഇന്‍ഫെക്ഷനുകള്‍, ജനിതിക ഘടകങ്ങള്‍, അന്തരീക്ഷത്തിലെ ടോക്സിനുകള്‍ എന്നിവ കാരണമാകാം. ചില പുരുഷന്മാര്‍ക്കുണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങള്‍ വന്ധ്യതാകാരണങ്ങളാകാം. ഇതിന് പ്രായം, കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്നങ്ങള്‍, സൈക്കോളജിക്കല്‍ ഘടകങ്ങള്‍ എന്നിവയും കാരണമായേക്കാം. വൃഷണങ്ങള്‍ക്കുണ്ടാകുന്ന പരിക്കുകള്‍, ട്യൂമറുകള്‍ എന്നിവയും ബീജോല്‍പാദത്തെ ബാധിച്ചേക്കാം.
പുരുഷവന്ധ്യതാ പ്രശ്നങ്ങള്‍ക്ക്
പുരുഷവന്ധ്യതാ പ്രശ്നങ്ങള്‍ക്ക് ഇന്നത്തെ മെഡിക്കല്‍ സയന്‍സ് പരിഹാരങ്ങള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. അതിലൊന്നാണ് ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറാപ്പി. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പുരുഷവന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ ഒന്നാണ്. ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറാപ്പിയ്ക്ക് സാധിയ്ക്കം. ആന്റിഓക്സിഡന്റുകളിലൂടെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ബീജഗുണം വര്‍ദ്ധിപ്പിക്കാനും സാധിക്കും
ആരോഗ്യകരമായ ശരീരഭാരം
അസിസ്റ്റഡ് റിപ്രൊഡക്ടീവ് തെറാപ്പിയിലൂടെ പുരുഷവന്ധ്യതകാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പരിഹാരവഴികളുമുണ്ട്. ഐവിഎഫ്, ഇന്‍ട്രാസൈറ്റോപ്ലാസ്മിക് ഇന്‍ജെക്ഷന്‍ എന്നിവ ഇത്തരത്തിലുളളവയാണ്. വെരിക്കോസീല്‍ റിവേഴ്സല്‍, വാസക്ടമി റിവേഴ്സല്‍, സ്പേം റിട്രീവല്‍ എന്നിവ ബീജത്തിന്റെ സ്വാഭാവിക ഒഴുക്കിലുണ്ടാകുന്ന തടസങ്ങള്‍ക്ക് പരിഹാരമായി വൈദ്യശാസ്ത്രത്തിലുളള പരിഹാരമാണ്. ആരോഗ്യകരമായ ലൈഫ്സ്‌റ്റൈല്‍ സ്വീകരിയ്ക്കുന്നത് ബീജാരോഗ്യത്തേയും പ്രത്യുല്‍പാദന ആരോഗ്യത്തേയും സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മദ്യപാന- പുകവലി ശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നത്, ആരോഗ്യകരമായ ശരീരഭാരം സൂക്ഷിയ്ക്കുന്നത് എല്ലാം തന്നെ പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
കാരണം കണ്ടെത്തുവാന്‍
ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മെഡിക്കല്‍ രംഗത്തിന് പോലും കഴിയാതെ വരാറുമുണ്ട്. ഇവര്‍ക്ക് കൗണ്‍സിലിംഗിലൂടെയും സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിലൂടെയും സ്ട്രെസും ഉത്കണ്ഠയുമെല്ലാം നിയന്ത്രി്ക്കാന്‍ സാധിക്കും. സ്ട്രസ്, ഉത്കണ്ഠ എന്നിവയും പ്രത്യുല്‍പാദന ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. വന്ധ്യതയുടെ ശരിയായ കാരണം കണ്ടെത്തുവാന്‍ യൂറോളജിസ്റ്റിനും ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റിനും സാധിക്കും. ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഇവരുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.