Health
-
‘പുളിഞ്ചിക്ക’ എന്നു കേട്ടപ്പോഴേ നാവ് പുളിച്ചില്ലേ, ഔഷധഗുണങ്ങളുടെ കലവറയായ ഈ ചെടി ഇന്ന് തന്നെ തൊടിയിൽ നടുക
ഡോ.വേണു തോന്നക്കൽ പ്രമേഹം, രക്ത സമ്മർദ്ദം, രക്തരോഗ ങ്ങൾ, കരൾ രോഗങ്ങൾ, അമിത കൊളസ്ട്രോൾ എന്നിവ അലട്ടുന്നുണ്ടോ…? ഇല്ല എന്നാണ് ഉത്തര മെങ്കിൽ വളരെ നന്ന്. ഇനി അത്തരം രോഗങ്ങൾ പിടിപെടാതിരിക്കാൻ ഒരു പുളിഞ്ചിക്ക ചെടി തൊടിയിൽ നടുക തന്നെ. പുളിഞ്ചിക്കയ്ക്ക് അത്രയേറെ ഔഷധ-പോഷക ഗുണങ്ങളുണ്ടെന്ന് മനസിലാക്കുക. പുരാതനകാലത്ത് പ്രമേഹം, രക്തസ മ്മർദ്ദം, അണുബാധ എന്നിവയ്ക്ക് ഔഷധ മായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടു വൈദ്യത്തിലും ഇതര ചികിത്സാ രീതികളിലും പുളിഞ്ചിക്കയ്ക്ക് സ്ഥാനമുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല ഈജിപ്ത്, യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നീ നാടുകളിൽ പാരമ്പര്യ വൈദ്യശാസ്ത്ര ത്തിന്റെ ഭാഗമാണ് പുളിഞ്ചിക്ക . ശാസ്ത്രീയമായ പഠനങ്ങളിൽ പുളിഞ്ചിക്കയുടെ ഔഷധഗുണം മനസ്സിലാക്കി യിട്ടുണ്ട്. ഇരുമ്പൻ പുള്ളി , ചെമ്മീൻ പുളി എന്നൊക്കെ പ്രാദേശിയുമായി വിവിധ പേരിൽ അറിയപ്പെടുന്ന ഒരു പഴമാണിത്. ഇംഗ്ലീഷിൽ ഇതിനെ ബിലിമ്പി ഫ്രൂട്ട് (Bilimbi fruit) എന്ന് വിളിക്കുന്നു. Averrhoa bilimbi എന്നാണ് ശാസ്ത്രനാമം. ഓക്സാലിഡേസി…
Read More » -
ഇയർഫോണിന്റെ അമിതോപയോഗം മൂലം കേൾവിക്കുറവ് അടക്കമുള്ള ഗുരുതര പ്രശ്നങ്ങൾ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാം എന്നറിയുക
മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുവായി മാറിയിരിക്കുന്നു ഇയർഫോണും. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാമെന്ന് മനസിലാക്കുക. ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വന്നാൽ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
Read More » -
വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് ഫിറ്റ്നസ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉപയോഗിച്ച് ശരീരത്തിന് ഭക്ഷണം നൽകുന്നത് പ്രധാനമാണ്. ഡിഎൻഎ സിന്തസിസ്, ഊർജ ഉൽപ്പാദനം, നാഡീവ്യൂഹം പ്രവർത്തനം തുടങ്ങിയ വിവിധ പ്രക്രിയകളിൽ ശരീരത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്. വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ ക്ഷീണം ശ്വാസം മുട്ടൽ തലകറക്കം മഞ്ഞനിറമുള്ള ചർമ്മം ക്രമരഹിതമായ ഹൃദയമിടിപ്പ് ഭാരം കുറയുക. കൈകളിലും കാലുകളിലും മരവിപ്പ് പേശി ബലഹീനത അസ്ഥിരമായ ചലനങ്ങൾ മറവി മാംസം, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ ബി 12 കൂടുതലായി കാണപ്പെടുന്നു. എന്നാൽ നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടാം. വിറ്റാമിൻ ബി 12…
Read More » -
ചർമം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? എങ്കിൽ ഈ പഴങ്ങൾ ശീലമാക്കാം
പ്രായമായി എന്നതിന്റെ സൂചനകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശരീരത്തിൽ ചർമ്മങ്ങളിലാണ്. ചുളിവുകൾ പാടുകളും വീണു തുടങ്ങുമ്പോൾ തന്നെ നാം തിരിച്ചറിയും പ്രായമേറി വരികയാണ് എന്ന്. എന്നാൽ ഭക്ഷണ ശീലവും ഭക്ഷണത്തിലെ ക്രമമില്ലായ്മയും ചർമ്മത്തിന് ദോഷകരമായി സംഭവിക്കാം. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നത് ഏറെ പ്രധാനമാണ്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ…
Read More » -
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതേ… പക്ഷാഘാതമാകാം
ശ്രദ്ധിച്ചില്ലെങ്കിലും പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും അപകടകരമാകുന്ന ഒന്നാണ് പക്ഷാഘാതം. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ് മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക. ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം. കൈകാലുകളില്‍…
Read More » -
പ്രമേഹവും ഓർമക്കുറവുമുണ്ടോ…? വീട്ടുമുറ്റത്ത് ഒരു പാഷൻ ഫ്രൂട്ട് നട്ടുവളർത്തൂ
ഡോ.വേണു തോന്നക്കൽ നിങ്ങളുടെ വീട്ടിൽ ഒരു പാഷൻ ഫ്രൂട്ട് (Passion fruit) ചെടിയുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത്തരമൊരു ചെടി നട്ടു നനക്കേണ്ടതാണ്. അത്രകണ്ട് പോഷകസമൃദ്ധമാണ് നാം നിസ്സാരമായി കാണുന്ന ചെറുനാരങ്ങയുടെ ആകൃതിയിലും നിറത്തിലും വലിപ്പത്തിലും ഉള്ള ഈ പഴം. ഇത് ജീവകം സി യുടെ നല്ല ഒരു സ്രോതസ്സാണ്. കൂടാതെ ജീവകം ഏ, ജീവകം ബി കോംപ്ലക്സ്, പോളി ഫിനോലുകൾ തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, നാരു ഘടകം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഹോളിഫീനോലുകൾ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നു. രക്തത്തിൽ പഞ്ചസാരയുടെ അമിത വർദ്ധന തടയുന്നു. മാത്രമല്ല ഇതര പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് പാഷൻ ഫ്രൂട്ടിൽ വളരെ കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് 30 (Glycemic index 30) ആണ് .…
Read More » -
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കേരളത്തിൽ 30 പിന്നിട്ട 25 ശതമാനം ആളുകൾക്കും ജീവിതശൈലീരോഗങ്ങൾ
സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ള 25 ശതമാനം പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർ എന്ന് പഠനറിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുമുണ്ട്. തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ഇവ.. ഇതിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലീ രോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് അമ്പരപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്ത് വന്നത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30 വയസ്സ് കഴിഞ്ഞവർ. 140 പഞ്ചായത്തുകളിൽ പ്രാഥമിക പഠനമായി ആരംഭിച്ച പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർക്ക് അമിത ബിപി, പ്രമേഹം എന്നീ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യുന്നു. ജീവിത ശൈലീരോഗങ്ങൾ പലപ്പോഴും ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവയാണിത്. ചിലപ്പോൾ വന്ധ്യത മുതൽ ഉദ്ധാരണക്കുറവ് പോലെയുള്ള ലൈംഗിക ശേഷിക്കുറവ്…
Read More » -
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ, ഇത്തരം കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം
മുഖത്തെ കറുത്ത പാടുകൾ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകാം. മുഖക്കുരു മാറിയാലും മുഖക്കുരുവിൻറെ പാടുകൾ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താൽ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരം കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെ അകറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ മാതളം സഹായിക്കും. ഇതിനായി ആദ്യം മാതളത്തിൻറെ കുരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതിലേക്ക് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖത്ത് പുരട്ടാം. ശേഷം മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകൾ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെൽ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു…
Read More » -
പട്ടിണി കിടന്നാൽ പൊണ്ണത്തടി കുറയുമോ…? വസ്തുതകൾ മനസിലാക്കുക
ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് അബദ്ധ ധാരണയാണ്. ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതു മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് അമിതമായി ആഹാരം കഴിക്കും. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ അത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ഇത് ഒഴിവാക്കുന്നത് തലകറക്കത്തിനും കാരണമാകും. ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം…
Read More » -
കൊളസ്‌ട്രോൾ കൂടുതലാണോ? വെളുത്തുള്ളി സഹായിക്കും; ഗവേഷകർ പറയുന്നത്…
ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കൊളസ്‌ട്രോൾ കാരണമാകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വെളുത്തുള്ളിക്ക് ഒരു പരിധി വരെ നിങ്ങളെ സാഹായിക്കാനാകും. വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം? വെളുത്തുള്ളിയുടെ നാല് അല്ലി രാവിലെയോ വൈകീട്ടോ ചവരച്ചരച്ച് കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ആൽക്കെലോയിഡ് വായിലെ ഉമിനീരുമായി കൂടിചേരുന്നു. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു. ആൽക്കെലോയിഡുകൾ അടങ്ങിയിട്ടുള്ളതിനാലാണ് വെളുത്തുള്ളി കഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുന്നത്. വെറുംവയറ്റിൽ കഴിക്കാമോ? കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. എൽ.ഡി.എൽ (ലോ ഡെൻസിറ്റി ഡിപ്പോ പ്രോട്ടീനുകൾ) അഥവാ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നത് വഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ സഹായിക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും.
Read More »