Health
-
മദ്യപാനികൾ മറന്നു പോകരുത് ഇക്കാര്യങ്ങൾ, ഒരു തുള്ളി മദ്യത്തിൽ നിന്നു പോലും ക്യാൻസർ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന. ഹൃദയരോഗം സ്ട്രോക്ക്, പാന്‍ക്രിയാസ്, കരള്‍, കുടല്‍, തലച്ചോറിന്റെ പ്രവര്‍ത്തനം തുടങ്ങി മദ്യ വിപത്തുകൾ വിശദമായി അറിയുക
ഹൃദ് രോഗികൾ ദിവസവും രണ്ട് പെഗ് മദ്യം കഴിക്കുന്നത് ഉത്തമം എന്നാണ് ചില ഡോക്ടർമാരുടെ ശുപാർശ. പക്ഷേ ഇത് അബദ്ധമാണ്. മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്നതാണ് സത്യം. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍ വഴിവെയ്ക്കും. പാന്‍ക്രിയാസ്, കരള്‍, കുടല്‍ എന്നിവയ്ക്കാണ് പ്രശ്നങ്ങള്‍ രൂപപ്പെടുക. കൂടാതെ, ഭാരം വര്‍ദ്ധിക്കാനും ഇതിലെ പഞ്ചസാരയുടെ അളവ് കാരണമാകും. സ്ഥിരം മദ്യപാനിയാണെങ്കില്‍ പെരുമാറ്റത്തില്ലും വൈരുദ്ധ്യം വരാൻ സാധ്യതയുണ്ട്. അമിത മദ്യപാനം മുതിര്‍ന്നവരില്‍ ഉയര്‍ന്ന സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് മറ്റൊരു കണ്ടെത്തൽ. 20നും 30നും ഇടയില്‍ പ്രായമുള്ള, മിതമായ അളവില്‍ മദ്യം കഴിക്കുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്തവരേക്കാള്‍ ചെറുപ്പത്തില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകര്‍ നൽകുന്ന മുന്നറിയിപ്പ്. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 19 ശതമാനം അധിക സാധ്യതയാണ് ഇവര്‍ക്കുള്ളത്. ‘കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാര്‍ക്കിടയിലെ…
Read More » -
ദിവസവും 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതരരോഗങ്ങൾ,7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യം
ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് നല്ല ഉറക്കവും. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദിവസം അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങളായ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും. രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും അധികമായിരിക്കും. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ഒരു ‘സ്‌ലീപ് ഹൈജീൻ’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിൻ സാബിയ പറയുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ ഇതാ. 1. ഉറങ്ങും മുൻപ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫർട്ടബിൾ ആയ മുറിയിൽ കിടക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാൻ 15.6…
Read More » -
എപ്പോഴും ക്ഷീണമാണോ ? ഇതാകാം കാരണം; പരിഹരിക്കാൻ ഡയറ്റിൽ ഇവ ഉൾപ്പെടുത്തു
ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എപ്പോഴും ക്ഷീണമാണ് എന്ന രീതിയില്‍. അനീമിയ അഥവാ വിളര്‍ച്ചയാകാം മിക്ക കേസുകളിലും ഇതിന് കാരണമായി വരുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ പ്രവര്‍ത്തനത്തിന് അയേണ്‍ എന്ന ഘടകം നിര്‍ബന്ധമായും വേണം. ഭക്ഷണം തന്നെയാണ് അയേണിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്. അയേണ്‍ കുറയുമ്പോള്‍ അത് ഹീമോഗ്ലോബിൻ ലെവല്‍ കുറയ്ക്കുകയും ഇതിന്‍റെ ധര്‍മ്മങ്ങള്‍ ബാധിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് അനീമിയ പിടിപെടുന്നത്. അനീമിക് ആയവര്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നാം. ഇവരുടെ ചര്‍മ്മം വിളറി മഞ്ഞനിറത്തില്‍ കാണപ്പെടുകയും ചെയ്യാം. അനീമയ ഉണ്ടെന്ന് മനസിലാക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിലൂടെ അയേണ്‍ പരമാവധി ലഭ്യമാക്കലാണ്. ഇതിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. വിവിധ ഇലകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രീൻ ജ്യൂസ് ആണ് അയേണിന് വേണ്ടി കഴിക്കാവുന്നൊരു ജ്യൂസ്. പാര്‍സ്ലി, ചീര, പിയര്‍, ചെറുനാരങ്ങാനീര്, സെലെറി എന്നിവ ചേര്‍ത്താണ് ഈ ഗ്രീൻ ജ്യൂസ് തയ്യാറാക്കേണ്ടത്. ഇതിലേക്ക് വൈറ്റമിൻ-സി അടങ്ങിയ പഴങ്ങള്‍ കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്.…
Read More » -
കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ
കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് സൗന്ദര്യ പ്രശ്നങ്ങൾ മാത്രമല്ല ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… മഞ്ഞള്‍ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത…
Read More » -
കൊവിഡ് കണക്കുകളിൽ വീണ്ടും ചൈനയുടെ ഒളിച്ചുകളി, യഥാര്‍ത്ഥ കണക്കുകൾ കാണാമറയത്ത്; അനൗദ്യോഗികമായി പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ
ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. 2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറാകാതിരുന്നു. ഇപ്പോഴിതാ ചൈനയില്‍ നിന്ന് ചില ഞെട്ടിക്കുന്ന കണക്കുകളാണ് അനൗദ്യോഗികമായി പുറത്തുവരുന്നത്. ചൈനയില്‍ ഈ കൊവിഡ് തരംഗത്തില്‍ മാത്രം ഏതാണ്ട് ആകെ ജനസംഖ്യയുടെ നാല്‍പത് ശതമാനം പോരെയും കൊവിഡ് ബാധിച്ചുവെന്നാണ് ചൈനയില്‍ നിന്ന് തന്നെയുള്ള ചില വിദഗ്ധരെ ഉദ്ദരിച്ചുകൊണ്ട് ‘ഏഷ്യാ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്ക ചൈനീസ് നഗരങ്ങളിലും അമ്പത് ശതമാനം പേരും രോഗബാധിതരായിരുന്നുവെന്നും ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ…
Read More » -
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹമാകാം; നേരത്തെ പരിശോധന നടത്താം, പ്രതിരോധിക്കാം
ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. അതിൽതന്നെ ഏറ്റവും പ്രധാനമാണ് പ്രമേഹം. കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രമേഹം നേരത്തെ കണ്ടെത്തുകയും ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് വേണ്ടത്. അറിയാം പ്രമേഹത്തെ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ… എന്താണ് പ്രമേഹം ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെല്‍) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ…
Read More » -
തണുപ്പുകാലത്തു ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം വേണം, അവഗണിക്കരുത് വിറ്റാമിന്‍ സി, ഭക്ഷണം ക്രമീകരിക്കാം
തണുപ്പുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. വളരെ വേഗമായിരിക്കും രോഗങ്ങൾ പിടികൂടുക. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്‌സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ഠമാണ്. വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.…
Read More » -
വായ്‌നാറ്റം ദുസ്സഹം, ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഈ കാര്യങ്ങൾ ചെയ്യുക
വ്യക്തികൾ നേരിടുന്ന സങ്കീർണമായ പ്രശ്നമാണ് വായ്നാറ്റം. കിടപ്പറയില്‍ പോലും ദമ്പതികൾക്കിടയിൽ, ദുസ്സഹമായ വായ്നാറ്റം ശാരീരികമായ അകല്‍ച്ചയ്ക്കു വരെ കാരണമാകുന്നു. വായ്നാറ്റം അകറ്റാന്‍ വൃത്തിയായി പല്ല് തേച്ചാല്‍ മാത്രം പോരാ. നാവ് നന്നായി വൃത്തിയാക്കുകയും വേണം. നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്ന് വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. എല്ലാ ദിവസവും നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്‌നാറ്റത്തിനും കാരണമാകുന്ന ചില ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം. വായ വരളുന്നതാണ് പലരുടേയും വായ്‌നാറ്റത്തിന്റെ കാരണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍…
Read More » -
തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നോ, പരിഹാരമുണ്ട്; ചില നാടൻ പൊടിക്കൈകൾ ഇതാ…
തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നത് ഭൂരിപക്ഷം പേരും അനുഭവിക്കുന്ന പ്രശ്നമാണ്. കഠിനമായ കാലാവസ്ഥയാണ് വില്ലൻ. തണുത്ത കാലാവസ്ഥ മൃദുവായ ചര്‍മ്മത്തെ വരണ്ടതാക്കുകയും ചുണ്ടിൽ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളില്‍ എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നല്‍കുന്നത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസഘടകങ്ങള്‍, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചര്‍മ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോള്‍ അതല്‍പ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികളുണ്ട്. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം. തേന്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേന്‍. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കും. ചുണ്ട് പൊട്ടലിന് പരിഹാരമായി തേന്‍ ഉപയോഗിക്കാം. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്…
Read More » -
ഓർമയ്ക്കും ബുദ്ധിയ്ക്കും ബ്രഹ്മി; ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം
കുട്ടികള്‍ക്ക് ബുദ്ധി വളരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഉത്തമ ഔഷധമാണ് ബ്രഹ്മി. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ബ്രഹ്മിയുടെ നീരു നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്. പണ്ടുകാലത്ത് ബ്രഹ്മി വീടുകളിൽ വളർത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നു ബ്രഹ്മി വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഈ അവസരം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ബ്രഹ്മിയുടെ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ കലര്‍ത്തിയവയുമാണ്. കുറച്ചു സമയം ചെലവഴിച്ചാല്‍ വീട്ടില്‍ നമുക്ക് തന്നെ ബ്രഹ്മി വളര്‍ത്താവുന്നതേയുള്ളൂ. ഈര്‍പ്പം നിര്‍ബന്ധം ധാരാളം ഈര്‍പ്പം ലഭിക്കുന്ന സ്ഥലത്തും ചതുപ്പുകളിലുമാണ് ബ്രഹ്മി നന്നായി വളരുക. പണ്ടു പാടത്തിന്റെ വരമ്പുകളിലും കുളക്കടവിലുമെല്ലാം ബ്രഹ്മി നന്നായി വളരുമായിരുന്നു. അമിതമായ കീടനാശിനികളുടെ ഉപയോഗം ബ്രഹ്മി നശിക്കാന്‍ കാരണമായി. നല്ല പോലെ വെള്ളം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വീട്ടിലും ബ്രഹ്മി വളര്‍ത്താം. വലിയ പരിചണം കൂടാതെ തന്നെ ബ്രഹ്മി നന്നായി വളരും. ചട്ടിയിലും ഗ്രോബാഗിലും നടാം ഗ്രോബാഗിലും ചട്ടിയിലും ബ്രഹ്മി നന്നായി വളരും. സാധാരണ ഗ്രോബാഗ് നിറയ്ക്കാന്‍…
Read More »