Health

പഴം മുളച്ചൊരു വാഴ, കല്ലുവഴ ഔക്ഷധങ്ങളുടെ അക്ഷയഖനി

ഡോ. വേണു തോന്നക്കൽ

   പഴം മുളച്ച ഒരു വാഴ എന്ന ടൈറ്റിൽ ക ണ്ടപ്പോൾ ഉണ്ടായ കൗതുകം സ്വാഭാവികം . വാഴച്ചോട്ടിൽ കാണ്ഡത്തിൽ മുളക്കുന്ന വാഴക്കന്ന് വളർന്നാണ് വാഴയുണ്ടാവുന്നത്. ഇവിടെ വാഴപ്പത്തിലെ വിത്ത് മുളച്ച് വാഴയുണ്ടാവുന്നു.
കല്ലുവാഴ, കാട്ടുവാഴ എന്നൊക്കെ വിളിക്കും. ഇംഗ്ലീഷിൽ wild banana അഥവാ rock banana. ബാഹുജ എന്നാണ് സംസ്കൃതത്തിലെ പേര്. ശാസ്ത്രനാമം എൻസെറ്റ സൂപ്പർബം (Ensete superbum). മൂസ്സേസീ (Musaceae) യാണ് കുടുംബം.
ജന്മംകൊണ്ട് ഇന്ത്യക്കാരാണ്. എങ്കിലും ലോകത്ത് മിക്കാവാറും ഭാഗങ്ങളിൽ കാണുന്നു. ഇവ വംശനാശത്തിന്റെ വക്കിലാണ്. എന്നിരുന്നാലും നമ്മുടെ സഹ്യപർവ്വ നിരകളിൽ കാണാനാവും. കേരളത്തിൽ ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളിലും വയനാട്ടിലും ഇവ അത്യാവശ്യം വളരുന്നു. മഹാരാഷ്ട്രയിലെ മദേരാൻ മലനിരകളിൽ വച്ചാണ് ലേഖകൻ ആദ്യമായി ഈ ചെടി കാണുന്നത്.
സാധാരണ വാഴകളിൽ നിന്നും വ്യത്യസ്തമായി 10 മുതൽ 12 വർഷങ്ങൾ വരെ ഇത് ജീവിക്കുന്നു. ഏതാണ്ട് രണ്ടാൾ പരം (12 അടി) ഉയരവും 8 അടിയോളം ചുറ്റളവും വരും. ഇങ്ങനെ കേൾക്കുമ്പോൾ ഇത് ഒരു മരമോ കുറ്റിച്ചെടിയോ എന്ന് കരുതരുത്. വെറും ഓഷധി (herb) വർഗ്ഗത്തിൽ പെട്ട ചെടിയാണ്.
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ പല ഭാഗങ്ങളിലും ഇത് ഔഷധമായി ഉപയോഗിക്കുന്നു. പ്രത്യേകം ജനവിഭാഗമാണ് ഇത് കൂടുതലായി ആശ്രയിക്കുന്നത്. പ്രധാനമായും പേവിഷബാധ, പ്രസവ വേദന, പ്രമേഹം, അപ്പന്റിസൈറ്റിസ്, വൃക്കയിലെ കല്ല്, കോളറ, ന്യൂമോണിയ, സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളപോക്ക്, പനി വന്നുണ്ടാകുന്ന സന്നി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
വാഴപ്പഴത്തിനുള്ളിൽ കാണുന്ന വിത്താണ് ഔഷധമായി ഉപയോഗിക്കുന്നത്. കല്ലുവാഴപ്പഴം ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. അതേസമയം രോഗാവസ്ഥകളിൽ കഴിക്കുന്നു.
വാഴപ്പഴത്തിനുള്ളിൽ വിത്തോ എന്ന് സംശയിക്കുന്നത് സ്വാഭാവികം. എല്ലാ വാഴപ്പഴത്തിനുള്ളിലും വിത്ത് കാണപ്പെടുന്നു. വാഴപ്പഴത്തിനുള്ളിൽ തവിട്ട് നിറത്തിലോ കറുപ്പ് നിറത്തിലോ കാണുന്ന ചെറിയ തരി പോലുള്ളതാണ് അതിൻ്റെ വിത്ത് . ഈ വിത്തിന് പ്രജനശേഷി ഉണ്ടാവില്ല. എന്നാൽ കല്ലുവാഴയുടെ വിത്ത് സാമാന്യം വലിപ്പമുള്ളതും പ്രജനനശേഷി ഉള്ളതുമാണ്. കറുപ്പുനിറമാണ് അവയ്ക്ക്. വിത്ത് പൊടിച്ചാണ് ഔഷധക്കൂട്ട് ഉണ്ടാക്കുന്നത്. വിത്തിൽ ആൽക്കലോയ്ഡുകൾ, ഫിനോളുകൾ, ഫ്ലവനോയ്ഡുകൾ, സപ്പോ നിൻസ് എന്നിവ കാണുന്നു.
കല്ലുവാഴ ഒരു തനി കാടൻ ആണ് .ചെ ങ്കുത്തായ താഴ്വാരങ്ങളും പാറക്കെട്ടുകളും ആണ് പ്രിയം. ചൂട്, തണുപ്പ് തുടങ്ങിയ പ്രതി കൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇവയ് ക്ക് നിലനിൽക്കാനാവും. കാട്ടുചെടി യാണെങ്കിലും നാട്ടിലും വളരുന്നു. കല്ലുവാഴയും അതിൻ്റെ ഇലയും വാഴക്കുലയും കൂമ്പും കാഴ്ചക്ക് സുന്ദരമാണ്. അതിനാൽ അലങ്കാര ചെടിയായി വളർത്താവുന്നതാണ്.
വിത്തിലൂടെയാണ് പ്രജനനം സാധ്യമാകുന്നത് എങ്കിലും അതികഠിനമായ പ്രതികൂല സാഹചര്യത്തിൽ വാഴകൾ നശിച്ചു വളർച്ച നിലച്ചു പോവുകയാണെങ്കിൽ അനുകൂല സാഹചര്യം വരുമ്പോൾ അവയുടെ നിലവിലുള്ള കാണ്ഡത്തിൽ നിന്നും ധാരാളം പുതിയ മുളകൾ മുളച്ചു പൊന്തുന്നത് കാണാം.
കല്ലുവാഴയുടെ വിത്ത് നമ്മുടെ ചില നഴ്സറികളിൽ നിന്നും ലഭിക്കും. അലങ്കാര സസ്യത്തിന്റെ പേരിലാണെങ്കിലും വംശനാശഭീഷണി നേരിടുന്ന ഈ ചെടിയെ നട്ട് നനച്ച് വംശം കാക്കാൻ നാം ബാധ്യസ്ഥരാണ്. കാട്ടുവംശം ആണെങ്കിലും കാടിറങ്ങി നാട്ടിൽ ചെടിച്ചട്ടികളിൽ ശിഷ്ട ജീവിതം നയിക്കാൻ ഇവ തയ്യാറാണ് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: