HealthLIFE

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഉലുവ. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയതാണ് ഉലുവ. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ മികച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഉലുവ വെള്ളത്തില്‍ കുതിര്‍ക്കുന്നത് അവയുടെ നാരുകള്‍ വര്‍ധിപ്പിക്കുകയും അവയുടെ ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. അതുകൊണ്ടു തന്നെ രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളായ അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം അകറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Signature-ad

ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. ഉലുവയില്‍ ‘ഫ്‌ളേവനോയ്ഡു’കള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളായ ‘എല്‍ഡിഎല്‍’ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ ‘എച്ച്ഡിഎല്‍’ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റിബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഡയോസ്‌ജെനിന്‍ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് തലമുടി വളര്‍ച്ചയ്ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.

Back to top button
error: