Health
-
പ്രമേഹ രോഗികളുടെ ശ്രദ്ധക്ക്; ഇഡ്ഡലിയും ചിലപ്പോൾ വില്ലനാകും
പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി.കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, അയേണ്‍ എന്നിവയും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറല്‍സും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്ബോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്ബോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
Read More » -
ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ!
ചായയിലും മറ്റ് ഭക്ഷണങ്ങളിലും ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ദിവസവും അൽപം ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഏലയ്ക്കാ വെള്ളം ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് കുറയ്ക്കുന്നു. വിവിധ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതാണ് ഏലത്തിന്റെ ഗുണം. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാൽ ജലദോഷം, തൊണ്ട വേദന എന്നിവ ഇല്ലാതിരിക്കാൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. പ്രതിരോധശേഷി വെെറ്റമിൻ സി ധാരാളമായി ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, വയറുവേദന അകറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലയ്ക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയിൽ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്തമ തടയാൻ വളരെ…
Read More » -
കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
രാജ്യത്ത് കിഡ്‌നി കാൻസർ (Kidney Cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കിഡ്‌നികൾ സഹായിക്കുന്നു. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്. കിഡ്‌നി കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാൻസർ കെയർ, ഓങ്കോളജി ഡയറക്ടർ ഡോ. നിതിൻ ലീഖ പറയുന്നു. കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ… ഒന്ന്… വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്. പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി…
Read More » -
കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങൾ
കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോള്‍ എത്രമാത്രം നമ്മുടെ ആരോഗ്യത്തിനും, ജീവന് തന്നെയും വെല്ലുവിളിയാണെന്ന വസ്തുത ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു എന്നത് വലിയ ആശ്വാസമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല ഗൗരവമുള്ള അവസ്ഥകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം കൊളസ്ട്രോള്‍ നമ്മെ നയിക്കാം. ഇതൊഴിവാക്കുന്നതിന് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ഇനി, കൊളസ്ട്രോള്‍ ഉണ്ടെന്ന് അറിയാത്തവരെ സംബന്ധിച്ചോ അല്ലെങ്കില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നവരെ സംബന്ധിച്ചോ ഇത് വല്ലാതെ കൂടിയാല്‍ എങ്ങനെ മനസിലാക്കാം? ചില ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ശരീരം പ്രകടമാക്കാം. അത്തരത്തില്‍ കൊളസ്ട്രോളിന്‍റെ ഭാഗമായി ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതിന് മുമ്പായി എന്താണ് ‘പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്’ അഥവാ പിഎഡി എന്നത് കൂടി പറയണം. കൊളസ്ട്രോള്‍ വല്ലാതെ കൂടുമ്പോള്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞ് ക്രമേണ കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിന്‍റെ ഭാഗമായി പതിയെ രക്തക്കുഴലുകള്‍…
Read More » -
തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
ശരീരത്തിൻറെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. അത്തരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സിങ്കിൻറെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ. അതിനാൽ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് തൈറോയ്ഡിൻറെ ആരോഗ്യത്തിന് നല്ലതാണ്. രണ്ട്… കറിവേപ്പിലയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കോപ്പറും മറ്റ് പോഷകങ്ങളും അടങ്ങിയ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്. മൂന്ന്… പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം തൈറോയ്ഡ് രോഗികൾക്ക് കഴിക്കാം. പ്രത്യേകിച്ച് അയഡിൻ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രോബയോട്ടിക് കൂടിയായ…
Read More » -
ആരോഗ്യം വേണമെങ്കില്‍ കാപ്പി കുടിയ്ക്കും മുന്‍പ് വേണ്ടത്….
രാവിലെ ഉണര്‍ന്നാല്‍ ബെഡ്കോഫി അല്ലെങ്കില്‍ ടീ എന്നത് മിക്കവാറും പേരുടെ ശീലമാണ് വായ കഴുകും മുന്‍പ് തന്നെ, കിടക്കയില്‍ നിന്നും താഴെയിറങ്ങും മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ ശീലങ്ങള്‍ ഉളളവര്‍ ധാരാളമാണ്. എന്നാല്‍ ഇത് ആരോഗ്യകരമായ ശീലമല്ലെന്നതാണ് വാസ്തവം. ആരോഗ്യം നില നിര്‍ത്തണമെങ്കില്‍ കാപ്പിയ്ക്ക് മുന്‍പായി ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. വെള്ളം കുടിയ്ക്കുന്നത് വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് വഴിയൊരുക്കുന്ന ഒന്നാണ്. അതായത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ. ഇവ രാവിലെ തന്നെ കൂടിയ അളവില്‍ പുറപ്പെടുവിയ്ക്കുന്നത് ദോഷങ്ങളുണ്ടാക്കും. ഇതിനാല്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ഒന്ന് രണ്ട് ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം. ഇത് ഇഷ്ടമുള്ള തരം വെള്ളമാകാം, ഇളം ചൂടുവെള്ളമാകാം, അല്‍പം നാരങ്ങാനീര് കലര്‍ത്തിയ വെള്ളമാകാം. ഫൈബറും പ്രോട്ടീനും ഇതുപോലെ തന്നെ വെറും വയറ്റില്‍ കാപ്പി കുടിയ്ക്കാതെ ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. ചിയ സീഡ്സ്, മുട്ട എന്നിവ കഴിയ്ക്കാം. കാപ്പി വെറുംവയറ്റില്‍…
Read More » -
രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങി ജീവിതശൈലിയില്‍ വന്ന പല മാറ്റങ്ങളും പ്രമേഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഉണങ്ങിയ ഇഞ്ചിയും ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരമാണ്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ രണ്ട് ഗ്രാം ഉണങ്ങിയ ഇഞ്ചി പൊടിച്ചത് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ത്ത് കുടിക്കാം. പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഈ പാനീയം സഹായിക്കും. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും…
Read More » -
അറിയാം സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ… സന്ധിവാതമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ…
ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം. അറിയാം സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ… സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീർവീക്കമുണ്ടാകുക, ചലനങ്ങൾക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിൻറെ ലക്ഷണങ്ങളാണ്. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടർന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാൻ ഇത് സഹായിക്കും. അത്തരത്തിൽ സന്ധിവാതമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില…
Read More » -
ചുമയോ തുമ്മലോ ഒന്നും പിടിച്ചുവയ്ക്കരുത്; കാരണം ഇതാണ്…
പൊതുവിടങ്ങളില്‍, അല്ലെങ്കില്‍ ചുറ്റിലും ആളുകളുള്ള ഇടങ്ങളില്‍ പെരുമാറുന്നതിന് തീര്‍ച്ചയായും ചില മര്യാദകളുണ്ട്. ഇതിന്‍റെ ഭാഗമായി നമ്മളെല്ലാം തന്നെ സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ എല്ലാം അളവിലും കവിഞ്ഞ് ശബ്ദം ഉയരാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ്. ഇത്തരം മര്യാദകള്‍ പാലിക്കേണ്ടത് തന്നെയാണ്. പക്ഷേ ചിലര്‍ ഇങ്ങനെ പൊതുമര്യാദ പാലിക്കുന്നതിന്‍റെ ഭാഗമായി തുമ്മലും ചുമയുമെല്ലാം പിടിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ഈ പ്രവണതകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല കെട്ടോ. ചുമയോ തുമ്മലോ ഒന്നും പിടിച്ചുവയ്ക്കരുത്. കാരണം ഇവ ശരീരത്തിന്‍റെ വളരെ ‘നാച്വറല്‍’ ആയതും ആവശ്യമുള്ളതുമായ പ്രതികരണങ്ങളാണ്. ഇത്തരത്തില്‍ തുമ്മല്‍ പിടിച്ചുവയ്ക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളെ കുറിച്ചാണിനി വിശദീരിക്കുന്നത്. എന്തുകൊണ്ടാണ് തുമ്മലുണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മൂക്കിലോ വായിലോ എല്ലാം നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന എന്തെങ്കിലും സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ – അത് പൊടിയോ, രോഗാണുക്കളോ എന്തുമാകാം- കയറിപ്പറ്റുന്നതിന് പിന്നാലെ ഇവയെ പുറത്താക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വേഗതയിലാണ് തുമ്മല്‍ ഉണ്ടാകുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ്. ഇത് പിടിച്ചുവയ്ക്കുമ്പോള്‍…
Read More » -
മസില്‍ കൂട്ടാന്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷന്മാർ പലപ്പോഴും ജിമ്മിൽ പോയി മസിൽ കൂട്ടാൻ ശ്രമിക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധ വേണം. അത്തരത്തിൽ മസിൽ കൂട്ടാൻ പുരുഷന്മാർ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ചോറാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പലരും ശരീരഭാരം വർധിക്കുമെന്ന് കരുതി ചോറ് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ വർക്കൗട്ട് ചെയ്യുന്നവർ പതിവായി ചോറ് കഴിക്കുന്നത് ശരീരത്തിന് ഊർജവും ആരോഗ്യവും ലഭിക്കാൻ സഹായിക്കും. രണ്ട്… ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും ഫൈബറും കാർബോഹൈട്രേറ്റും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും നല്ലതാണ്. മൂന്ന്… നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യത്തിനും മസിൽ കൂടാനും ഇവ സഹായിക്കും. ശരീരത്തിന് വേണ്ട ഊർജം പകരാനും ഇവ സഹായിക്കും. നാല്… മുട്ടയാണ്…
Read More »