പല്ലില്‍ എപ്പോഴും മഞ്ഞക്കറ പറ്റുന്നുവെന്ന് വിഷമിക്കുന്നവര്‍ ആദ്യം ഒഴിവാക്കേണ്ടത് ചായയും കാപ്പിയുമാണെന്ന് പറയുന്നതിന് കാരണവും ഇതുതന്നെയാണ്. സെൻസിറ്റീവായ പല്ലുള്ളവര്‍ക്ക് ഇത്തരം പാനീയങ്ങളുടെ കറ പെട്ടെന്ന് കയറിപിടിക്കും. ചായയും കാപ്പിയും എത്രമാത്രം കടുപ്പമേറിയതാണോ അത്രമാത്രം കടുപ്പത്തിലായിരിക്കും പല്ലില്‍ കറയും പറ്റിപ്പിടിക്കുന്നത്. വൈൻ കുടിക്കുന്നതും ചിലരുടെ പല്ലുകളില്‍ നിറം മാറ്റത്തിന് കാരണമാകാറുണ്ട്.
ചായ/കോഫി കറ പല്ലിലെ ഇനാമലിലാണ് കയറിപ്പിടിക്കുക. പാനീയത്തിലെ ടാന്നീസ് എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. ഇത് പല്ലില്‍ പിടിച്ചിരിക്കുകയും പല്ലിന് നിറവ്യത്യാസം വരുത്തുകയും ചെയ്യും. എന്നാല്‍ ഇതൊഴിവാക്കാൻ നിങ്ങള്‍ ചായയും കാപ്പിയും കുടിക്കുന്നത് നിര്‍ത്തണമെന്നില്ല. പകരം ചില സൂത്രവിദ്യകള്‍ പയറ്റിയാല്‍ മതി.
ചായ/കാപ്പി എന്നിവ കുടിക്കുമ്ബോള്‍ കഴിവതും പാല്‍ ചേര്‍ക്കുക. കട്ടൻ ചായയും കട്ടൻ കാപ്പിയും കഴിവതും ഒഴിവാക്കാം..ചായ/കാപ്പി കുടിച്ചതിന് ശേഷം വായില്‍ വെള്ളമെടുത്ത് നല്ലപോലെ കുലുക്കി തുപ്പിക്കളയുക. വായ കഴുകാൻ വൈകും തോറും പല്ലില്‍ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓര്‍ക്കുക. കടുപ്പം കുറച്ച് ചായ/കാപ്പി ഉണ്ടാക്കി കുടിക്കുന്നതും കറ പിടിക്കാതിരിക്കാൻ സഹായിക്കും.
ഇതേപോലെ പല്ലുകളെ ദ്രവിപ്പിച്ചു കളയുന്നതാണ് പെപ്സിയും സെവൻഅപ്പും പോലുള്ള കോളകൾ.ഇതിന്റെ ഉപയോഗം പൂർണമായും നിർത്തുക.