രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ. ഹീമോഗ്ലോബിൻറെ അളവ് കൂടാനും ഇവ സഹായിക്കും.
ഹീമോഗ്ലോബിൻറെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. അതിനാൽ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ സഹായിക്കും. ചീരയിൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
രണ്ട്…
ബീറ്റ്റൂട്ടാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അതിനാൽ ബീറ്റ്റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് കൂടാനും വിളർച്ചയെ തടയാനും സഹായിക്കും.
മൂന്ന്…-
പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
നാല്…
മാതളം ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.
അഞ്ച്…
ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സിൽ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.