Health
-
മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? അതിന് പിന്നിലെ ചില രഹസ്യങ്ങൾ!
ഈ തിരുവോണദിനത്തിൽ മധുരപ്രിയരെല്ലാം തന്നെ പായസത്തിൻറെ ആലസ്യത്തിലായിരിക്കും. മിക്കവരും ഒന്നിലധികം തരം പായസം തന്നെ ഓണത്തിന് തയ്യാറാക്കുകയും കഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഈ സന്തോഷകരമായ ദിവസത്തിൽ മധുരത്തെ കുറിച്ചുള്ള, അധികമാർക്കുമറിയാത്ത രസകരമായ ചില രഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. നമുക്ക് ചില സമയങ്ങളിൽ എന്തെങ്കിലും മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? വളരെ സ്വാഭാവികമായിട്ടാണ് നാമിതിനെ കാണുന്നത്. എന്നാലിങ്ങനെ മധുരത്തോട് കൊതി തോന്നുന്നത് അത്ര സ്വാഭാവികമൊന്നുമല്ല. ഈ കൊതിക്ക് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… രക്തത്തിൽ ഷുഗർ നില ബാലൻസിലല്ലാതെ വരുമ്പോൾ ഇതുപോലെ നമുക്ക് മധുരം കഴിക്കണമെന്ന കൊതിയുണ്ടാകാം, കെട്ടോ. മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ ഇത് ‘ബാലൻസ്ഡ്’ ആവുകയും ചെയ്യും. രണ്ട്… ചിലർ വൈകാരികമായി പ്രശ്നത്തിലായാലോ സ്ട്രെസ് നേരിട്ടാലോ എല്ലാം ഇതുപോലെ മധുരത്തോട് കൊതി കാണിക്കാറുണ്ട്. മധുരം അഥവാ ഷുഗർ ശരീരത്തിലെത്തുമ്പോൾ ‘ഡോപമിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. നമ്മെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്ന ഹോർമോൺ ആണിത്. മൂന്ന്… ചിലർക്ക് മധുരം എപ്പോഴും കഴിച്ച്…
Read More » -
പുരുഷൻമാർ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ചില രോഗലക്ഷണങ്ങൾ
എന്ത് രോഗം വന്നാലും പുരുഷൻമാർക്ക് ചികിത്സ തേടാൻ കുറച്ച് മടിയാണ്. ഈ മടി തന്നെയാണ് പല തരത്തിലുളള രോഗത്തിലേയ്ക്ക് എത്തിക്കുന്നതും. മിക്ക പ്രശ്‌നങ്ങൾക്കും ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ രോഗം ഭേദമാക്കാനാകും. പുരുഷൻമാർ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങളെക്കുറിച്ച് ബാംഗ്ലൂരിലെ റിച്ച്മണ്ട് റോഡിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. നിതി കൃഷ്ണ റൈസാദ പറയുന്നു. നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ വേദന… പുരുഷന്മാർ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണിത്. ഇത് പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും നെഞ്ചുവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ശ്വാസം മുട്ടൽ… ശ്വാസതടസ്സം ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. പെട്ടെന്നുള്ള അല്ലെങ്കിൽ സ്ഥിരമായ ശ്വാസതടസ്സം പുരുഷന്മാർ ശ്രദ്ധിക്കണം. ഇത് ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി)…
Read More » -
മണ്‍കൂജയില്‍ വെള്ളം കുടിക്കുന്നത് കൊണ്ട് എന്താണ് ഗുണങ്ങൾ?
ദാഹിച്ചാൽ അൽപം തണുത്ത വെള്ളം തന്നെ കിട്ടണമെന്ന് നമ്മളാഗ്രഹിക്കാറില്ലേ? അതിന് ഫ്രിഡ്ജുള്ളപ്പോൾ പ്രയാസമെന്ത്, അല്ലേ? ഇപ്പോൾ മിക്കവരും വെള്ളം കുപ്പികളിൽ നിറച്ച് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് പതിവ്. ദാഹിക്കുമ്പോൾ ഫ്രിഡ്ജ് തുറക്കുക, കുപ്പിയിൽ നിന്ന് അൽപം വെള്ളമെടുത്ത് കുടിക്കുക. ഇതുതന്നെ ശീലം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുന്നതിന് പകരം പണ്ടെല്ലാം മൺപാത്രങ്ങളിലോ മൺകൂജകളിലോ ആയിരുന്നു കുടിവെള്ളം സൂക്ഷിച്ചിരുന്നത്. സാമാന്യം തണുപ്പുമുണ്ടാകും, ഒപ്പം തന്നെ മണ്ണിൻറെ രുചിയും ഈ വെള്ളത്തിൽ കലർന്നിരിക്കും. പലർക്കും ഈ രുചി ഏറെ ഇഷ്ടമാണ്. ഗൃഹാതുരമായ ഒരനുഭൂതിയാണ് പലർക്കുമിത്. എന്നാൽ മൺകൂജയിൽ വെള്ളം സൂക്ഷിച്ചുവച്ച് കുടിക്കുന്ന ശീലമൊക്കെ ഇന്ന് ഏതാണ്ട് അന്യംനിന്നുപോയി എന്നുതന്നെ പറയാം. വളരെ ചുരുക്കം പേരെ ഇപ്പോൾ മൺകൂജയൊക്കെ വീട്ടിൽ വെള്ളം പിടിച്ചുവയ്ക്കുന്നതിനായി ഉപയോഗിക്കുന്നുള്ളൂ. എന്നാൽ മൺകൂജയിൽ വെള്ളം പിടിച്ചുവച്ച്, കുടിക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ് കെട്ടോ. എങ്ങനെയെന്ന് കേട്ടോളൂ… ഒന്ന്… വളരെ നാച്വറൽ ആയ രീതിയിൽ വെള്ളത്തിനെ തണുപ്പിക്കുന്നതാണ് മൺകൂജകളുടെയോ മൺപാത്രങ്ങളുടെയോ പ്രത്യേകത. ഇത് ആരോഗ്യത്തിന്…
Read More » -
ടെൻഷൻ മൂലമുള്ള തലവേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ ഇതാ ചില ടിപ്പ്സ്
നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ. ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാർഗങ്ങളൊന്നുമില്ല- നമുക്ക് മുമ്പിൽ എന്നുതന്നെ പറയാം. ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്. ചിലർക്കിത് നിസാരമായാണ് വരികയെങ്കിൽ മറ്റ് ചിലർക്ക് തീവ്രത ഏറിയും വരാം. അതുപോലെ തല മുഴുവനായി അനുഭവപ്പെടുന്ന വേദനയും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്. ടെൻഷൻ തലവേദനയാണെങ്കിൽ അതിൽനിന്ന് ആശ്വാസം കണ്ടെത്താൻ നമുക്ക് ചിലത് ചെയ്യാനാകും. അത്തരത്തിൽ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ‘റിലാക്സേഷൻ ടെക്നിക്ക്’ എന്നറിയപ്പെടുന്ന ചില ടെക്നിക്കുകളുണ്ട്. ഡീപ് ബ്രീത്തിംഗ് (ദീർഘശ്വാസമെടുക്കുക), പേശികളെ ‘റിലാക്സ്’ ചെയ്യിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിലുൾപ്പെടും. ഇത്തരത്തിലുള്ള ‘റിലാക്സേഷൻ ടെക്നിക്കുകൾ’ നേരത്തേ മനസിലാക്കി വച്ചുകഴിഞ്ഞാൽ ടെൻഷൻ തലവേദനയുണ്ടാകുമ്പോൾ ഇവ പരീക്ഷിച്ചുനോക്കാവുന്നതാണ്. രണ്ട്… തലവേദനയ്ക്ക് ആക്കം കിട്ടുന്നതിനായി ,ഹോട്ട്’, അല്ലെങ്കിൽ ‘കോൾഡ്’ പാക്കുകൾ വയ്ക്കാവുന്നതാണ്. ഇത് വേദനയ്ക്ക് ആശ്വാസം നൽകും. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും…
Read More » -
കുതികാൽ വേദന നിസ്സാരമായി കാണരുത്
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിൽ അതിനെ കാൽകേനിയൽ സ്പർ എന്ന് പറയും.പല കാരണങ്ങൾ കൊണ്ടും ഇത് വരാം.എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി.കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്. യൂറിക് ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.നല്ലൊരു അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
Read More » -
ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി
തിരുവനന്തപുരം: ഉയർന്ന അന്തരീക്ഷ താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർജിസിബി) പഠനം. കൊതുകുകളിൽ ഉയർന്ന താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് കൂടുതൽ തീവ്രത കൈവരിച്ചതായാണ് ആർജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വർധിപ്പിക്കുന്നുവെന്ന നിർണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവർഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോർട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കൊതുകിൻറെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിൻറെ കഴിവ് രോഗവ്യാപനത്തിൽ നിർണായക ഘടകമാണെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെൻറൽ ബയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണ സംഘത്തലവൻ ഡോ. ഈശ്വരൻ ശ്രീകുമാർ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിൻറെ തീവ്രത കൂട്ടാൻ ഇടയാക്കും. കൊതുക് കോശങ്ങളിൽ ഉയർന്ന…
Read More » -
കടുത്ത മദ്യപാനികളെ കൊതുകുകള്‍ കൂടുതല്‍ കടിക്കുന്നു, ചിലരെ കൊതുകുകള്‍ കൂടുതൽ കടിക്കുന്നതിന്റെ കാരണങ്ങള്‍ എന്താണ്…?
ചിലരെ കൊതുകുകൾ വട്ടമിട്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലേ…? മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കടിയേല്‍ക്കുന്നത് അവർക്കായിരിക്കും. വൃത്തിയുടെ അഭാവം മൂലമാണ് ഇതെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാലും, ആരോഗ്യമുള്ള ഓരോ വ്യക്തിയിലും ഈ പ്രശ്‌നം പ്രത്യക്ഷപ്പെടാം, ഇതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. കൊതുക് കടിയുടെ കാരണങ്ങള്‍ ശരീര താപനില മറ്റുള്ളവരെ അപേക്ഷിച്ച് ശരീര താപനില കൂടുതലുള്ള ആളുകള്‍ക്ക് പലപ്പോഴും കൊതുകുകള്‍ കൂടുതല്‍ കടിക്കാറുണ്ട്. ഉയര്‍ന്ന താപനില കാരണം ശരീരം കൂടുതല്‍ വിയര്‍ക്കുന്നു. കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ലാക്റ്റിക് ആസിഡ് വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഉപാപചയ നിരക്ക് നമ്മുടെ ശരീരം ഓക്‌സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് കൊതുകുകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ശരീരം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കൊതുക് കടിയേല്‍ക്കാം. ഗര്‍ഭകാലത്ത് ശരീരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ സ്ത്രീകളില്‍ കൊതുക് കടി കൂടുതലായി…
Read More » -
ഇന്ന് ലോക കൊതുകുദിനം… കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍
ഇന്ന് ഓഗസ്റ്റ് 20, ലോക കൊതുകുദിനം ആണ്. കൊതുകുജന്യ രോഗങ്ങൾ, അഥവാ കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനുമെല്ലാമാണ് ഇന്നേ ദിവസം കൊതുകുദിനമായി ആചരിക്കുന്നത്. നമുക്കറിയാം ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈൽ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. ഓരോ വർഷവും ഈ രോഗങ്ങൾ മൂലം മരിക്കുന്നവർ നിരവധിയാണ്. അതിനാൽ തന്നെ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് കൊതുകുദിനത്തിൽ കൊതുകുകടിയേൽക്കാതിരിക്കാനുള്ള, അങ്ങനെ രോഗങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ/ മുന്നൊരുക്കങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒന്ന്… കൊതുകുകടിയേൽക്കാതിരിക്കാൻ ഇന്ന് പല ക്രീമുകളും മൊസ്കിറ്റോ റിപ്പലൻറ്സുമെല്ലാം വിപണിയിൽ സുലഭമാണ്. കൊതുകുശല്യമുള്ളയിടത്ത് ഏറെ നേരം തുടരുന്നുവെങ്കിൽ- അല്ലെങ്കിൽ കൊതുകുശല്യമുള്ളയിടത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ തീർച്ചയായും ഇവ ഉപയോഗിക്കാൻ കരുതലെടുക്കുക. രണ്ട്… വീട്ടിലോ മറ്റ് കെട്ടിടങ്ങളിലോ കൊതുകുകൾ അകത്ത് പ്രവേശിക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാം. നെറ്റ് അടിക്കുന്നതാണ്…
Read More » -
മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു!
സർജപൂർ: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയിൽ കട്ടർ എട്ട് വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിൻറെ വയറ്റിൽ നിന്ന് നെയിൽ കട്ടർ പുറത്തെടുത്തത്. വെള്ളിയാഴ്ചയാണ് ലാപ്രോസ്കോപി ശസ്ത്രക്രിയ നടന്നത്. 40 വയസുകാരനാണ് എട്ട് വർഷം മുൻപ് മദ്യ ലഹരിയിൽ നെയിൽ കട്ടർ വിഴുങ്ങിയത്. ഇത്രകാലമായി ഇതുമൂലം മറ്റ് ബുദ്ധിമുട്ട് അനുഭവപ്പെടാതിരുന്ന യുവാവിന് അടുത്തിടെയാണ് വയറുവേദന രൂക്ഷമായത്. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്. സർജാപൂരിലെ ഒരു ക്ലിനിക്കിലെത്തിയപ്പോഴാണ് വയറിനുളളിൽ ലോഹ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവിനെ മണിപാൽ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. സമാനമായ മറ്റൊരു സംഭവത്തിൽ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് 14കാരന്റെ വയറിനുള്ളിൽ കുടുങ്ങി. തൃശ്ശൂർ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയേക്കുറിച്ചാണ് പരാതി ഉയർന്നത്. ക്ലിപ്പ് കുടുങ്ങിയതിനെ തുടർന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതിൽ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു.…
Read More » -
തണ്ണിമത്തനല്ല, അതിന്റെ കുരുവിനാണ് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളത്
തണ്ണിമത്തൻ കുരു പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും സമൃദ്ധമായ ഉറവിടമാണ്. അത് മാത്രമല്ല, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളും ഈ ചെറിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.തണ്ണിമത്തനിലെ പോഷകമൂല്യത്തിന്റെ വലിയൊരു ഭാഗം അതിന്റെ കുരുവിൽ നിന്നാണ് വരുന്നത്. വറുത്ത തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുന്നതിനും വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കുന്നതിനും സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം കാരണം, പതിവായി കഴിക്കുമ്പോൾ ചർമ്മത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്താനും ചർമ്മത്തിലെ മന്ദത തടയാനും ഇത് സഹായിക്കും. മോയ്‌സ്ചറൈസിംഗ് കഴിവുകൾ കാരണം, കരപ്പൻ അഥവാ എക്‌സിമ പോലുള്ള ചർമ്മ പ്രശ്നങ്ങളെ അകറ്റാനും ഇത് സഹായിക്കും. ചർമ്മത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും തണ്ണിമത്തൻ വിത്ത് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ നല്ല ഉറവിടമായതിനാൽ ഈ വിത്തുകൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയാനും കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്ന മാംഗനീസും ഈ…
Read More »