HealthLIFE

തലമുടി കൊഴിച്ചിൽ തടയാം, ഈ അഞ്ച് ഭക്ഷണങ്ങൾ പതിവായി കഴിക്കൂ…

ലമുടി കൊഴിച്ചിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിച്ചിൽ ഉണ്ടാകാം. തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും.

തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

മുട്ടയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, ബി എന്നിവ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, ഫോളേറ്റ് എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും.

രണ്ട്…

ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, അയേൺ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

മൂന്ന്…

നെല്ലിക്കയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നാല്…

പാലും പാലുൽപ്പന്നങ്ങളുമാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പാൽ, തൈര് തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

അഞ്ച്…

നട്സാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ബിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ബദാം, വാൾനട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: