Food

  • ഏഴ് പരമ്ബരാഗത ഹോളി ഭക്ഷണങ്ങള്‍ 

    വസന്തകാലത്തെ എതിരേല്‍ക്കാൻ ഉത്തരേന്ത്യക്കാർ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി.നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്ബോള്‍ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. ദേശീയ കലണ്ടർ അനുസരിച്ച്‌ ഫാല്‍ഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇത്തവണ മാർച്ച് 25 ന് ആയിരിക്കും ഹോളി. ഹോളി നിറങ്ങളുടെ ഉത്സവം മാത്രമല്ല ഭക്ഷണത്തിൻ്റെ ആഘോഷം കൂടിയാണ്. ഹോളി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ നാവില്‍…

    Read More »
  • നോമ്ബ് തുറക്കാൻ റമദാൻ സ്പെഷ്യല്‍ ഉന്നക്കായ

    നോമ്ബ് തുറക്കാൻ റമദാൻ സ്പെഷ്യല്‍ ഉന്നക്കായ വീട്ടിൽ തന്നെ ഉണ്ടാക്കാം.നോക്കാം എങ്ങനെയെന്ന് ചേരുവകള്‍ നേന്ത്രപ്പഴം – 3 എണ്ണം അരിപൊടി – 2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് – 1 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന് എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിപൊടി കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാൻ അടുപ്പില്‍ വെച്ച്‌ ചൂടായി വന്നാല്‍ നെയ്യ് ചേർത്ത് കൊടുക്കാം. അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു…

    Read More »
  • രുചിയോടൊപ്പം ആരോഗ്യവും; മസ്ക്മെലൺ അഥവാ ഷമാമിന്റെ ഗുണങ്ങൾ 

    കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള, പപ്പായയുടെ രുചിയുമായി സാമ്യമുള്ള ഒരു പഴമാണ് മസ്ക്മെലൺ അഥവാ ഷമാം.മലയാളത്തിൽ ഇതിന് തയ്ക്കുമ്പളം എന്നു പറയും. നമ്മുടെ നാട്ടിൽ അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും  വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ഷമാമിന്റെ ആരോഗ്യ ഗുണങ്ങൾക്കെല്ലാം കാരണം അതിലടങ്ങിയ പോഷകങ്ങൾ ആണ്. ജീവകം എ, ബി, സി, ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവ ഇതിലുണ്ട്. കൊളസ്ട്രോൾ ഒട്ടും ഇല്ല എന്നു മാത്രമല്ല കൂടിയ അളവിൽ ബി കോംപ്ലക്സുകളായ B1 (തയാമിൻ), B3 (നിയാസിൻ) B5 (പാന്തോതെനിക് ആസിഡ്), B6 (പിരിഡോക്സിൻ) എന്നിവയും ഉണ്ട്.   100 ഗ്രാം ഷമാമിൻ34 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമായ അത്രയും ജീവകം എ യും ഇതിലുണ്ട്. ജീവകം സി യും ധാരാളം ഇതിലുണ്ട്.…

    Read More »
  • ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങൾ ഇവയാണ് 

    പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്. പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയുമല്ല. അതേസമയം പ്രാതല്‍ എന്തെങ്കിലും കഴിച്ചിട്ടു ഗുണമില്ല.ആരോഗ്യകരമായ ഭക്ഷണമെന്നത് ഇവിടെ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്.കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍.നോക്കാം ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങള്‍. ഏതൊക്കെയാണെന്ന്. ഇഡ്ഡലിയും സാമ്പാറും  ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡലി.അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ്…

    Read More »
  • പുതിയ ട്രിക്ക്! മാവ് അരക്കുന്നതിനു മുന്‍പേ ഇതുപോലെ ചെയ്യൂ; ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റ് ആവും

    മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡലി. ഇഡലിയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചട്ണിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷന്‍ ആണ്. എന്നാല്‍ പലരും പറയുന്ന ഒരു പരാതിയാണ് ഇഡലി ഉണ്ടാക്കുമ്പോള്‍ തീരെ സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. അതുകൊണ്ട് നമ്മള്‍ ഇന്ന് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലിയുടെ റെസിപ്പിയാണ്. ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുന്‍പേ ഈ പുതിയ ട്രിക്ക് ചെയ്താല്‍ ഇഡലി പൊങ്ങിവരുകയും നല്ല സോഫ്റ്റ് ആകുകയും ചെയ്യും. ഇനി ഇഡലി ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കൂ. സോഫ്റ്റ് ഇഡലി തയ്യാറാക്കാനായി ഒരു പാത്രത്തില്‍ 1 കപ്പ് പച്ചരി, 1/4 കപ്പ് ഉഴുന്ന്, 1/4 ടേബിള്‍ സ്പൂണ്‍ ഉലുവ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ചധികം നല്ല വെള്ളം ചേര്‍ത്ത് നന്നായി അടച്ചു വെക്കുക. ഇത് ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. ഇങ്ങനെ ചെയ്താല്‍ ഇഡലി നല്ല സോഫ്റ്റ് ആയികിട്ടും. അതിനുശേഷം കുതിര്‍ത്തിയ…

    Read More »
  • നല്ല എരിവും മധുരവും പുളിയുമുള്ള ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കിയാലോ ?

    അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. ഈന്തപ്പഴം അച്ചാർ ഇട്ടുവയ്ക്കുകയാണെങ്കിൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും.നോക്കാം ഈന്തപ്പഴം അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് .. ചേരുവകള്‍ ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ മുളക് പൊടി – 3 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍ ഈന്തപ്പഴം -10 എണ്ണം കായം – 1 ടീ സ്പൂണ്‍ വിനിഗര്‍ – ¼ കപ്പ് ഉപ്പ് –…

    Read More »
  • കോട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി

    നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റി കാട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ചൂര – 1 കിലോഗ്രാം മുളകുപൊടി – 3 വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ കുടം പുളി – 5 എണ്ണം ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ് ഇഞ്ചി അരിഞ്ഞത് – 1 വലുത് വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ കടുക് -1/4 ടീസ്പൂണ്‍ കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം ചൂര നന്നായി കഴുകി മാറ്റി വയ്ക്കുക ശേഷം ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. മുളകുപൊടി ചേര്‍ത്ത് ചെറു തീയില്‍ പച്ച മണം മാറുന്നതു വരെ മൂപ്പിക്കുക ശേഷം ആവശ്യമയ അളവില്‍ വെള്ളം ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ കുടംപുളി,…

    Read More »
  • കിടിലന്‍ രുചിയില്‍ എളുപ്പത്തില്‍ തയാറാക്കാം വെജിറ്റബിള്‍ പുലാവ്

    കിടിലന്‍ രുചിയില്‍ എളുപ്പത്തില്‍ തയാറാക്കാം വെജിറ്റബിള്‍ പുലാവ്. നോൺവെജ് കഴിച്ച് മടുത്തവർക്കുള്ള ബെസ്റ്റ് ചോയ്സാണ്  വെജിറ്റബിള്‍ പുലാവ്. ചേരുവകള്‍: ബസ്മതി അരി – 2 കപ്പ് സവാള – 1 എണ്ണം പച്ചമുളക് – 2 എണ്ണം കാരറ്റ് – 1 എണ്ണം ബീന്‍സ് – 15 എണ്ണം ഗ്രീന്‍ പീസ് – 1/2 കപ്പ് വഴനയില – 2 എണ്ണം കറുവാപ്പട്ട – 3-4 ചെറിയ കഷണം ഗ്രാമ്പൂ – 6 എണ്ണം ഏലക്ക – 6 എണ്ണം ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍ നെയ്യ് – 2 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മല്ലിയില – കുറച്ച് ചൂടുവെളളം – 4 കപ്പ് നാരങ്ങാനീര് – 1 ടീസ്പൂണ്‍   തയാറാക്കുന്ന വിധം കാരറ്റും ബീന്‍സും സവാളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് കീറി എടുക്കാം. ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍…

    Read More »
  • വേനൽ ചൂടിനെ പ്രതിരോധിക്കാൻ നാടൻ സംഭാരം

    വേനൽകാലത്ത് കുടിക്കാൻ സംഭാരത്തേക്കാളും മികച്ചൊരു ഡ്രിങ്ക് വേറെയില്ല.പാലില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നമാണ് തൈര്. ഇതിലേക്ക് വെള്ളവും എരിവുമൊക്കെ ചേർത്താണ് സംഭാരം ഉണ്ടാക്കുന്നത്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇതിന് പ്രോബയോട്ടിക് (probiotic) സ്വഭാവമുള്ളതിനാല്‍ ദഹനത്തിനും മലവിസര്‍ജ്ജനത്തിനും വളരെയധികം സഹായകരമാണ്. ചേരുവകൾ 1. പുളിയുള്ള തൈര് -2 കപ്പ്‌ 2. വെള്ളം – ആവശ്യത്തിന് 3. ചുവന്നുള്ളി – 4 അല്ലി 4. ഇഞ്ചി – ഒരു ചെറിയ കഷ്ണം 5. നാരകത്തിന്റെ ഇല -2 6. കറിവേപ്പില -2 തണ്ട് 7. കാന്താരി മുളക് – 5 എണ്ണം 8. ഉപ്പ് സംഭാരം ഉണ്ടാക്കുന്ന വിധം ഒരു മിക്സിയുടെ  ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്തത് ഒരു വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം (തൈരിന്റെ പുളിക്കനുസരിച്ച്).   ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി…

    Read More »
  • ചുട്ടു പൊള്ളുന്ന ചൂട്, രക്ഷനേടാന്‍ ഈ ജ്യൂസുകള്‍ ഉപയോഗിക്കൂ

         കേരളം വേനല്‍ ചൂടിൽ ചുട്ടുപൊള്ളുകയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ചില പഴച്ചാറുകള്‍ കുടിക്കാം. ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം. നെല്ലിക്ക ജ്യൂസ് ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. നാരങ്ങാ ജ്യൂസ് വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെള്ളം. വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പി.എച്ച് ലെവല്‍ നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും ചര്‍മത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും…

    Read More »
Back to top button
error: