നമ്മുടെ പ്രഭാതഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂരി. എന്നാല്‍ എണ്ണ അധികം പിടിക്കുന്നത് കൊണ്ട് തന്നെ അധികം പേരും പൂരി ഒഴിവാക്കാറുണ്ട്. എങ്കില്‍ ഇനി മുതല്‍ പേടിക്കേണ്ട. പൂരിയില്‍ എണ്ണയധികം പിടിക്കാതെയിരിക്കാന്‍ പരീക്ഷിക്കാം ഈ ടിപ്‌സുകള്‍…
ഇവ പരീക്ഷിച്ച് നോക്കൂ…
1. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് കാല്‍ കപ്പ് റവ ഉപയോഗിക്കുക. ഒരു ടീ സ്പൂണ്‍ എണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ കുഴച്ചു വയ്ക്കുക. അതിന് ശേഷം ചെറിയ ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പൂരിയില്‍ എണ്ണ പിടിക്കാതിരിക്കുക മാത്രമല്ല പൂരി കൂടുതല്‍ സോഫ്റ്റാവുക കൂടി ചെയ്യും.
2. വെള്ളം കുറച്ച് മാവ് കുറയ്ക്കുന്നതും പൂരിയില്‍ എണ്ണയില്‍ അധികം പിടിക്കാതിരിക്കാന്‍ സഹായിക്കും.
3. പൂരി ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. പൂരി വേഗത്തില്‍ നന്നായി പൊങ്ങി വരാന്‍ ഇത് സഹായിക്കും.
4. എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ പൂരി ഇടാന്‍ പാടുള്ളൂ. പൂരി കൂടുതല്‍ എണ്ണ കുടിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
5. എണ്ണയിലേക്ക് പൂരി ഇടുമ്പോള്‍ നേരെ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. പതുക്കെ ചെരിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ എണ്ണ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടുതലാണ്.