FoodNEWS

പൊണ്ണത്തടിയനെ എന്തിനു കൊള്ളാം…? പരിഹാസം കേൾക്കണ്ട, സ്ലിം ആകാൻ മാത്രമല്ല, കടുത്ത മാനസിക രോഗങ്ങളിൽ നിന്ന് മോചനം നേടാനും കീറ്റോ ഡയറ്റ് ഉത്തമം

     ലോകത്തിൽ അമിതവണ്ണം മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു. അമിതവണ്ണം കുറയ്ക്കാൻ പല വഴികൾ തേടി നെട്ടോട്ടമോടുകയാണ് പലരും. പക്ഷേ ആർക്കെങ്കിലും പൂർണഫലം ലഭിച്ചതായി അറിവില്ല. എന്നാൽ പുതിയ കാലത്ത് വണ്ണം കുറയ്ക്കാനും സ്ലിം ആകാനും പലരും പിന്തുടരുന്ന ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ്. എന്നാല്‍ വണ്ണം കുറയ്ക്കാൻ മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായിക്കും. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ചിത്തഭ്രമവും ബൈപോളാര്‍ ഡിസോഡറും ബാധിച്ച 21 മുതിര്‍ന്നവരിലാണ് നാലു മാസം നീണ്ട പഠനം നടത്തിയത്. ഇക്കാലയളവില്‍ ഇവര്‍ 10 ശതമാനം കാര്‍ബോഹൈഡ്രേറ്റും 30 ശതമാനം പ്രോട്ടീനും 60 ശതമാനം കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിച്ചു. ഇവരുടെ ശരീരത്തിൻ്റെ  തുലനാവസ്ഥയിലും മനോനിലയിലും ഗണ്യമായ പുരോഗതി ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.

Signature-ad

ചിത്തഭ്രമം, ബൈപോളാര്‍ ഡിസോഡര്‍ തുടങ്ങിയ പല മാനസിക രോഗങ്ങളുടെയും നിയന്ത്രണത്തിനായി ആന്റി സൈക്കോട്ടിക് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ മരുന്നുകളില്‍ പലതും ശരീരത്തിൻ്റെ തുലനാവസ്ഥയെ തകിടം മറിച്ച് അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം പാര്‍ശ്വഫലങ്ങല്‍ ലഘൂകരിക്കാനും തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കാനും കീറ്റോ ഡയറ്റ് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

മികച്ച ഉറക്കം, നല്ല മൂഡ്, ഊര്‍ജ്ജതോത്, ആകമാനമുള്ള ജീവിത സംതൃപ്തി എന്നിവയും ഇവര്‍ക്കുണ്ടായി എന്ന് ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.

ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയ, കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് ശരീരത്തില്‍ തുലനാവസ്ഥയുണ്ടാക്കും. ഇന്ധനത്തിനായി ശരീരം കാര്‍ബോഹൈഡ്രേറ്റിന് പകരം കൊഴുപ്പ് കത്തിക്കുന്ന അവസ്ഥയാണ് കീറ്റോസിസ്. ഈ സമയം കൊഴുപ്പിനെ കത്തിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന കീറ്റോണുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കും.

ഭക്ഷണത്തിലെ കൊഴുപ്പും ശരീരത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പും കീറ്റോസിസില്‍ ശരീരം ഉപയോഗപ്പെടുത്തും. മീന്‍, മാംസം, കൊഴുപ്പ് കൂടിയ പാൽ ഉല്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, അവോക്കാഡോ, കാര്‍ബോ കുറഞ്ഞ പച്ചക്കറികള്‍ എന്നിവ കീറ്റോ ഡയറ്റില്‍ അടങ്ങിയിരിക്കുന്നു. അതേ സമയം ധാന്യങ്ങള്‍, പഞ്ചസാര, സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊന്നും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: