Food
-
(no title)
ചുട്ടു പൊള്ളുന്ന ചൂട്, രക്ഷനേടാന്‍ ഈ ജ്യൂസുകള്‍ ഉപയോഗിക്കൂ കേരളം വേനല്‍ ചൂടിൽ ചുട്ടുപൊള്ളുകയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ചില പഴച്ചാറുകള്‍ കുടിക്കാം. ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം. നെല്ലിക്ക ജ്യൂസ് ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. നാരങ്ങാ ജ്യൂസ് വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെള്ളം. വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പി.എച്ച് ലെവല്‍ നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും…
Read More » -
പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ( ഗ്ലൈസെമിക് ഇൻഡക്സ് ) ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോ കുറവുമായ ചീര കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മൂന്ന്… ഡ്രൈഡ് ആപ്രിക്കോട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗ്ലൈസെമിക് സൂചിക 32 ആണ്. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. നാല്… ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ…
Read More » -
ചൂടിനെയകറ്റാം, ആരോഗ്യം കാക്കാം; തണ്ണിമത്തൻ കൊണ്ട് രണ്ടു ഹെൽത്തി ജ്യൂസുകൾ
തണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു.തണ്ണിമത്തന്റെ നീര് നല്ലൊരു ദാഹശമനി കൂടിയാണ്. രക്തസമ്മർദ്ദത്തിനും, ദഹനകേടിനും, മലശോധനക്കും തണ്ണിമത്തൻ നല്ലതാണ്. ഇതിലെ ലൈകോഫീന്‍ ഘടകം ക്യാൻസറിനെ ചെറുക്കാന്‍ സഹായിക്കുന്നു. ബിപി നിയന്ത്രിക്കുവാൻ തണ്ണിമത്തന് കഴിയുന്നു. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയുന്നു. തണ്ണിമത്തനിലെ ഫൈബർ ദഹനപ്രശ്നങ്ങൾ പരിഹരിക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ രക്തപ്രവാഹം വർധിപ്പിക്കുകയും രോഗ പ്രതിരോധശേഷി കൂടുകയും ചെയ്യും. ഇതാ തണ്ണിമത്തൻ കൊണ്ട് രണ്ടു ഹെൽത്തി ജ്യൂസുകൾ ഉണ്ടാക്കുന്ന വിധം സ്വീറ്റ് ജ്യൂസ് തണ്ണിമത്തൻ നാരങ്ങാനീര് പുതിനയില ·തേൻ ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള തണ്ണിമത്തൻ കഷ്ണങ്ങൾ, നാരങ്ങാനീര്, പുതിനയില,തേൻ, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല കിടിലൻ തണ്ണിമത്തൻ ജ്യൂസ് തയാർ. സ്പൈസ് ജ്യൂസ് തണ്ണിമത്തൻ പച്ചമുളക് നാരങ്ങാനീര് പുതിനയില ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു ആവശ്യത്തിനുള്ള തണ്ണിമത്തൻ കഷ്ണങ്ങൾ, പച്ചമുളക്, നാരങ്ങാനീര്, പുതിനയില,…
Read More » -
തഴുതാമയുടെ ഔഷധഗുണങ്ങൾ
പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ.ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടുപോയ ഒരു ഔഷധസസ്യമാണ്. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും. നല്ല മലശോധനയുമുണ്ടാകാനും തഴുതാമ നല്ലതാണ്. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും…
Read More » -
നാരങ്ങാവെള്ളം നല്ലതാണ്; സോഡ അപകടവും
ചൂടുകാലത്ത് ക്ഷീണം മാറാൻ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്.വെള്ളവും അരമുറി നാരങ്ങയും പിന്നെ അല്‍പം പഞ്ചസാരയോ ഉപ്പോ ചേർന്നാല്‍ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യം ചെറുതല്ല.നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണ് നാരങ്ങാവെള്ളം.പ്രത്യേകിച്ച് വേനല്‍ക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയും. ശരീരത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനല്‍ക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്.ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്. മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങള്‍ സഹായിക്കും. നാരങ്ങയിലെ പെക്ടിക് ഫൈബറുകള്‍ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഇത്തരം ഫൈബറുകള്‍ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതല്‍ കലോറികള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യും. അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്.…
Read More » -
ക്യാൻസറിനെ പ്രതിരോധിക്കും, മലബന്ധം അകറ്റും;ഒരു ചുള ചക്കപോലും കളയരുത്
ഇപ്പോൾ ചക്ക സുലഭമായി ലഭിക്കുന്ന സമയമാണ്.അതിനാൽ തന്നെ വീടുകളിൽ ചക്ക വിഭവങ്ങള്‍ക്കും ഒട്ടും കുറവുണ്ടാവുകയില്ല. കാലറീസും കാര്‍ബ്‌സും ഫാറ്റും പ്രോട്ടീനും ഫൈബറുമെല്ലാം അടങ്ങിയിരിക്കുന്ന ചക്കയുടെ ചകിണി മുതല്‍ കുരുവരെ കഴിക്കുവാന്‍ സാധിക്കുന്നതാണ്. അതിനാൽ തന്നെ ഓരോ വര്‍ഷവും പുതിയ പുതിയ വിഭവങ്ങള്‍ ആളുകള്‍ കണ്ടെത്തികൊണ്ടുമിരിക്കുന്നു. ചിലര്‍ ചക്ക വരട്ടി വയ്ക്കും, ചക്ക അട ഉണ്ടാക്കും, ചക്ക ഉപ്പേരി ഉണ്ടാക്കും. ചക്ക മെഴുക്ക് പെരട്ടി, ചക്ക പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക 65 ഫ്രൈ, ചക്കപ്പഴം ജ്യൂസ്, ഷേയ്ക്ക്, ഐസ്‌ക്രീം, ഹല്‍വ എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് ഉള്ളത്. ഇവ കഴിക്കുന്നതിലൂടെ വൈറ്റമിന്‍സ്, മിനറല്‍സ്, പൊട്ടാസ്യം എന്നിവയെല്ലാം നമുക്ക് ലഭിക്കുകയും ചെയ്യും. ആപ്പിള്‍, ആപ്രികോട്ട്, നേന്ത്രപ്പഴം, അവോകാഡോ എന്നിവ കഴിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വൈറ്റമിന്‍സും മിനറല്‍സും ചക്കയില്‍ അടങ്ങിയിട്ടുണ്ട് . എന്നാല്‍, നമ്മള്‍ പലപ്പോഴും ചക്കയെല്ലാം മാറ്റി വിലകൊടുത്ത് ആപ്പിളും അവോകാഡയുമെല്ലാം വാങ്ങി കഴിക്കുകയാണ് ചെയ്യാറ്. ഈ പഴങ്ങളെയെല്ലാം വെച്ച് നോക്കുമ്പോള്‍ ചക്കയില്‍ വൈറ്റമിന്‍ സിയും…
Read More » -
കെഎഫ്‌സിയുടെ അതേ രുചിയില്‍ വീട്ടിൽത്തന്നെ ഫ്രൈഡ് ചിക്കൻ
കെഎഫ്‌സിയുടെ അതേ രുചിയില്‍ വളരെ സിംപിളായി ഫ്രൈഡ് ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ 1. ചിക്കന്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡര്‍ -മൂന്ന് ടീസ്പൂണ്‍ കുരുമുളകു പൊടി – രണ്ട് ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂണ്‍ നാരങ്ങാനീര്- മൂന്ന് ടീസ്പൂണ്‍ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് 3. കോണ്‍ഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോണ്‍ ഫ്ലോർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂണ്‍ ഇറ്റാലിയന്‍ സീസണിങ് – രണ്ട് ടീസ്പൂണ്‍ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിക്കന്‍ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകള്‍ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക. ചിക്കന്‍ കഷണങ്ങള്‍ ഇതില്‍ പൊതിഞ്ഞ്…
Read More » -
നമ്മളിൽ പലരും പപ്പട പ്രേമികളാണ്; അതിനാൽ ഇത് വായിക്കാതെ പോകരുത്
മലയാളികൾക്ക് ചോറായാലും ബിരിയാണിയായാലും ഇനി ചെറുപയർ പുഴുങ്ങിയതായാലും കൂടെ പപ്പടം ഇല്ലാതെ ഇറങ്ങുകയില്ല.എണ്ണ അടങ്ങിയിട്ടുള്ളതിനാൽ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. എന്നാൽ അവയിൽ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടെന്നത് നമ്മളിൽ പലർക്കും അറിയില്ല.മാത്രമല്ല, വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തുമാണ് പപ്പടം നിർമ്മിക്കുന്നത്. സോഡിയം ബെൻസോയേറ്റ് ചില്ലറക്കാരനല്ല ,ശരീരത്തിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നവയാണത്. സോഡിയം ബെൻസോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി വർദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. കൂടാതെ നീർക്കെട്ടിനും വീക്കത്തിനും കാരണമാകുന്നു. എണ്ണയിൽ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ സംശയമില്ല. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.വറുത്ത…
Read More » -
ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം
ചർമ്മത്തിനും കാഴ്ചക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും തുടങ്ങി ധാരാളം ഗുണങ്ങള്‍ ക്യാരറ്റ് നല്‍കുന്നുണ്ട്. ദാഹവും വിശപ്പും മാറാൻ ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം. ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നര ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം കുക്കറിലിട്ട് ഒറ്റ വിസിലില്‍ വേവിച്ചെടുക്കണം. വേവിച്ചെടുത്ത ക്യാരറ്റ് കഷണങ്ങള്‍ ഒരു മിക്സിയുടെ ജാറിലേക്ക്കിട്ട് അതിലേക്ക് കാല്‍ കപ്പ് പാലും രണ്ട് ടേബിള്‍ സ്പൂണ്‍ കണ്ടൻസ്ഡ് മില്‍ക്കും അല്ലെങ്കില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ കസ്റ്റാർഡ് പൗഡർ കാല്‍ കപ്പ് പാലും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയില്‍ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാല്‍ ചേർത്ത് അടുപ്പില്‍ വെച്ച് ഇളക്കി…
Read More » -
കടയിൽ നിന്ന് വാങ്ങാതെ വളരെയെളുപ്പത്തില്‍ കപ്പലണ്ടി മിഠായി വീട്ടിലുണ്ടാക്കാം
കപ്പലണ്ടി മിഠായിയുടെ കാര്യം ഓർക്കുമ്ബോള്‍ തന്നെ വായില്‍ കപ്പലോടും.എന്നാൽ കേട്ടോളു, കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തില്‍ തന്നെ നല്ല പെര്‍ഫെക്റ്റായിട്ടുള്ള കപ്പലണ്ടി മിഠായി നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. രുചിയും ഗുണവും കൂടുമെന്ന് മാത്രമല്ലാ ഒന്നു മിനക്കെടാമെങ്കിൽ അടുത്തുള്ള കടകളിലേക്ക് സപ്ലൈ ചെയ്ത് പത്തു പുത്തൻ സമ്പാദിക്കുകയും ചെയ്യാം. നോക്കാം കപ്പലണ്ടി മിഠായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന്… ചേരുവകള്‍: • കപ്പലണ്ടി (കടല) – 2 കപ്പ് • ശർക്കര1 എണ്ണം/ അല്ലെങ്കിൽ പഞ്ചസാര -1 കപ്പ് തയാറാക്കുന്ന വിധം: • ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാല്‍ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച് വയ്ക്കുക. നല്ലവണ്ണം പൊടിയരുത്. • അടുത്തതായി നമുക്ക് ഏത് പാത്രത്തില്‍ ആണോ ഇതൊഴിച്ച് സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം. • അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു…
Read More »