FoodLIFE

നല്ല ‘മൊരുമൊര’ റാഗി പാലപ്പം മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍ തയാറാക്കാം

പ്രഭാത ഭക്ഷണം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ നല്‍കുന്നത് രാവിലത്തെ പ്രഭാത ഭക്ഷണം. സ്ഥിരമായി രാവിലത്തെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല. പല ജീവിതശൈലി രോഗങ്ങളും ഒരു പരിധി വരെ ചെറുക്കാന്‍ രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കുന്നത് സഹായിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പോലെയുള്ളവ മാറ്റാനും ഇത് ഏറെ സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

റാഗി
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. മറ്റ് ധാന്യങ്ങള്‍ അപേക്ഷിച്ച് പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് റാഗി. അമിനോആസിഡുകള്‍ഐസോല്യൂ സിന്‍, മെഥിയോനൈന്‍, ഫിനൈല്‍അലനൈന്‍ എന്നിവയെല്ലാം റാഗിയിലുണ്ട്. മാത്രമല്ല കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് റാഗി. ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഹീമോഗ്ലോബിന്‍ കുറവുള്ളവര്‍ക്ക് ഏറെ നല്ലതാണ്.
വൈറ്റമിന്‍ ബി 6, ഫോളിക് ആസിഡ് എന്നിവയെല്ലാം റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി ഉള്ളതിനാല്‍ ആന്റി ഓക്‌സിഡന്റ് ആന്റി ഡയബറ്റിക്, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഇതിനുണ്ട്.

Signature-ad

പാലപ്പം തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
അര കപ്പ് റാഗി
അര കപ്പ് ഗോതമ്പ് പൊടി
6 ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്
5 ടേബിള്‍ സ്പൂണ്‍ റവ
5 ടേബിള്‍ സ്പൂണ്‍ ചോറ്
1 ടീ സ്പൂണ്‍ ഉപ്പ്
ഒന്നരകപ്പ് വെള്ളം
1 ടീ സ്പൂണ്‍ യീസ്റ്റ്
2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര

തയാറാക്കുന്ന വിധം
യീസ്റ്റ് ഒഴികെ മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും ഒരു വലിയ ബൗളിലിട്ട് യോജിപ്പിക്കുക. അതിന് ഒന്നരകപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ച് എടുക്കുക. നല്ല മൃദുവായ മാവ് ലഭിക്കുന്നതിന് വേണ്ടി 2 മിനിറ്റോളം ഇത് അരയ്ക്കണം. ഇനി മറ്റൊരു പാത്രത്തിലേക്ക് യീസ്റ്റ് എടുത്ത ശേഷം അതിലേക്ക് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കുക. ചെറു ചൂടുവെള്ളത്തില്‍ വേണം യീസ്റ്റ് യോജിപ്പിച്ച് എടുക്കാന്‍. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി 20 മുതല്‍ 30 മിനിറ്റ് ഈ മാവ് മാറ്റി വയ്ക്കുക. നന്നായി പുളിച്ച് വരുന്ന ഈ മാവ് ഇളക്കി എടുത്ത് പാലപ്പ ചട്ടിയില്‍ ഒഴിച്ച് അപ്പം ചുട്ട് എടുക്കാവുന്നതാണ്.

 

Back to top button
error: