Food

ഭക്ഷണ രംഗത്തെ പുതിയ ട്രെന്‍ഡ്: ‘ചിയ വിത്ത്’, തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം; പ്രോട്ടീന്‍ സമ്പന്നം

ആരോഗ്യം

‘ചിയ വിത്ത് ‘ അടുത്തിടെയായി ഭക്ഷണ രംഗത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. രാവിലെ ‘ചിയ വിത്ത്’ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ‘ചിയ സീഡ്‌സ്.’ അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ വളരെ ഗുണം ചെയ്യും.

Signature-ad

രാവിലെ ‘ചിയ വിത്തുകള്‍’ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ‘ചിയ വിത്തിട്ട’ വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും.

ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ‘ചിയ വിത്ത്’ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണം. എന്നും രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

മില്‍ക് ഷെയ്ക്ക്, സാലഡ്, ജ്യൂസ്, സ്മൂത്തീസ് തുടങ്ങിയ ഇന്‍സ്റ്റന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ചേരുവകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി മാറിയിട്ടുണ്ട് നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ‘ചിയ വിത്ത്.’ പ്രോട്ടീന്‍ സമ്പന്നമായതു കൊണ്ട് ‘ചിയ വിത്ത് ‘ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംതൃപ്തി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

‘ചിയ വിത്തുകളില്‍’ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ‘ചിയ വിത്തുകള്‍’ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, കാല്‍സ്യം, ബി വിറ്റാമിനുകള്‍, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ അടങ്ങിയ ‘ചിയ വിത്തുകൾ ‘ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചെയ്യും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസം രണ്ടു സ്പൂണ്‍ വരെ ‘ചിയ വിത്ത് ‘ കഴിക്കാം.

Back to top button
error: