Lead News

  • സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 36,200 രൂപ

    സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമാണ് നിരക്ക്. ഗ്രാമിന് 4,545 രൂപയിലും പവന് 36,360 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ ഒമിക്രോണും ഉക്രൈയിനെ കുറിച്ച് റഷ്യയുടെ നിലപാടും സ്വർണത്തിന് അനുകൂല സാഹചര്യമാണൊരുക്കുന്നത്. യുദ്ധ സമാനസാഹചര്യങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ പണമെത്തിച്ചേക്കാമെന്ന് കരുതുന്നതായി വിദഗ്ദർ പറഞ്ഞു.

    Read More »
  • കാസർകോടും ഒമിക്രോൺ സ്ഥിരീകരിച്ചു

    കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നതാണിയാള്‍. കഴിഞ്ഞ മാസം 29 നാണ് കരിപ്പൂർ വിമാനത്താവളം വഴി ഇദ്ദേഹം നാട്ടിലെത്തിയത്. കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ഭാര്യയും നിരീക്ഷണത്തിലാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.

    Read More »
  • കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 25 തൊഴിലാളികള്‍ക്കെതിരെ നടപടി

    കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 പേര്‍ക്കെതിരെ നടപടിയെടുത്തത്. തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു

    Read More »
  • പൊലീസിനെതിരെ പരാതി വ്യാപകമാകുന്നു; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: പൊലീസിനെതിരെ പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം ഇന്നു വൈകിട്ട് മൂന്നിന് ചേരും. പുതുവത്സര തലേന്ന് ബവ്കോയിൽ നിന്നു മദ്യം വാങ്ങിയെത്തിയ വിദേശ പൗരനോട് പൊലീസ് അപമര്യാദയായി പെരുമാറിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മാത്രമല്ല അതിന് പിന്നാലെ കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊലീസ് ഉന്നതരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

    Read More »
  • കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മദ്രസ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

    പാലക്കാട്: മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൂറ്റനാട് ആലൂർ കാശാമുക്കിൽ പുൽപുരയിൽ ഹനീഫ മൗലവി (55) ആണ് മരിച്ചത്.

    Read More »
  • തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

    തൃശ്ശൂര്‍: അച്ഛന്‍ മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരി സ്വദേശി സുധയെ (18) ആണ് അച്ഛന്‍ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.

    Read More »
  • കൗമാരക്കാരുടെ വാക്സീനേഷൻ ആരംഭിച്ചു; 551 പ്രത്യേക കേന്ദ്രങ്ങൾ

    സംസ്ഥാനത്ത് രാവിലെ 9 മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാക്സീൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് കുത്തിവെപ്പ് നൽകിത്തുടങ്ങി. തിരുവനന്തപുരം പേയാട് സ്വദേശി ബിനില രാജ് ആദ്യ വാക്സീൻ സ്വീകരിച്ചു. കുട്ടികൾക്ക് വേണ്ടി മാത്രം 551 വാക്സീനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ളത്. 1426 കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും വാക്സീനെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി 15 ലക്ഷം വിദ്യാർത്ഥികളുടെ/യും വാക്സീനേഷൻ പൂർത്തിയാക്കും. നിലവിൽ കേരളത്തിൽ വാക്സീൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ രാത്രി 5 ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തി. ഇന്ന് ഒരു ലക്ഷം ഡോസ് വാക്സീൻ കൂടി എത്തും. ജനുവരി 10 മുതൽ മുതിർന്നവർക്ക് കരുതൽ ഡോസ് നൽകി തുടങ്ങും. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. വൈകീട്ട് അഞ്ചുമണി വരെ വാക്സീൻ ലഭിക്കും. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനുള്ള…

    Read More »
  • രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിൽ 33,750 രോഗബാധിതര്‍

    ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 123 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,81,893. 10,846 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,95,407. നിലവിൽ 1,45,582 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്താകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 1,700 ആയി. കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്– 510.

    Read More »
  • കൊച്ചിയില്‍ കൂട്ട വാഹനാപകടം; കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ചു

    കൊച്ചിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. അടുത്ത് സര്‍വ്വീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. സ്ഥിരമായി ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് ഇത്.

    Read More »
  • വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

    തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സി.കെ വളവ് പുതിയവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മുംതാസ്(59) ആണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവം. കുടുംബതർക്കത്തെ തുടർന്ന് മരുമകൾ ഭർതൃമാതാവായ മുംതാസിനെതിരെ പരാതി നൽകാൻ മതിലകം സ്റ്റേഷനിലെത്തിയിരുന്നു. മുംതാസും പരാതിയുമായി ഈ സമയം തന്നെ സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി പോലീസ് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതിനിടെ കസേരയിൽ നിന്നും മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ മകളും മറ്റും ചേർന്ന് മുംതാസിനെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

    Read More »
Back to top button
error: