Lead News

  • സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ

    തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം–10, ആലപ്പുഴ–7, തൃശൂർ–6, മലപ്പുറം–6 എന്നീ ജില്ലകളിലാണു പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ 2 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആയി. 42 പേർ ആശുപത്രി വിട്ടു.

    Read More »
  • ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി; മുഖ്യമന്ത്രിക്ക് കത്ത്

    തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസില്‍ നടന്‍ ദിലീപിന് എതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍…

    Read More »
  • പാലക്കാട് സഞ്ജിത്ത് വധക്കേസ്‌; ഒരാൾ കൂടി അറസ്റ്റിൽ

    പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. പ്രതികളെ രക്ഷപെടാൻ സഹായിച്ച വ്യക്തിയാണ് ഷംസീർ. ഷംസീറിന് പുറമേ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. ഇവരെല്ലാം എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. നവംബർ പതിന‌ഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

    Read More »
  • അഫ്ഗാനിലുള്ള ആയിഷയെ തിരികെ ഇന്ത്യയിലെത്തിക്കണം: തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്നതിനു ശേഷം കീഴടങ്ങി അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലെത്തിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം. എട്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവും ജസ്റ്റിസ് ബി.ആര്‍.ഗവായ്യുടെയും അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. ആയിഷയുടെ പിതാവ് വി.ജെ.സെബാസ്റ്റ്യന്‍ 2021 ജൂലൈയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ആയിഷയേയും മകളെയും പാര്‍പ്പിച്ചിരുന്ന ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് വിവരമെന്ന് ആയിഷയുടെ പിതാവിനു വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് മാരാര്‍ കോടതിയില്‍ അറിയിച്ചു. ജയില്‍ താലിബാന്‍ തകര്‍ത്തതിനാല്‍ ഇവര്‍ ഇപ്പോള്‍ അതിര്‍ത്തി പ്രദേശത്താണെന്നാണ് റിപ്പോര്‍ട്ടെന്നും കോടതിയെ അറിയിച്ചു. 2016 മേയിലാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദും ഭാര്യ ആയിഷയും ഐഎസില്‍ ചേരാന്‍ വീടു വിട്ടിറങ്ങിയത്. രണ്ടര വയസ്സുള്ള മകള്‍ സാറയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യുഎഇയിലെത്തി അവിടുന്ന് ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി.…

    Read More »
  • തമിഴ്നാട്ടിൽ ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി; 50 ഓളം പേർക്ക് പരിക്ക്, സംഘാടകർക്കെതിരെ കേസ്

    ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്കേറ്റു. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേ‍ട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ പൊതുചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് ഊർ തിരുവിഴ നടത്താൻ സംഘാടകർ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നൽകിയിരുന്നില്ല. വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാളകൾ വിരണ്ടോടിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്.

    Read More »
  • സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്

    കൊച്ചി: 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് 51–ാമത് ഓടക്കുഴല്‍ അവാര്‍ഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44–ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.

    Read More »
  • മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക്‌

    കോട്ടയം: മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരുക്കില്ലെന്ന് വിവരം.

    Read More »
  • മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനം; കടുത്ത നടപടിക്ക് ശുപാ‌ർശ ചെയ്യുമെന്ന് കമ്മീഷണർ, സ്വമേധാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

    കണ്ണൂ‌‌ർ: മാവേലി എക്സ്പ്രസിൽ വച്ച് പൊലീസുകാരൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാ‌ർശ ചെയ്യുമെന്ന് കമ്മീഷണർ ആ‍ർ ഇളങ്കൊ . പൊലീസുകാരന്‍റെ ആദ്യത്തെ ഇടപടെലിൽ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണർ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനം നടന്നതായാണ് സിറ്റി പൊലീസ് കമ്മീഷണ‌റുടെ പ്രാഥമിക കണ്ടെത്തൽ. യാത്രക്കാരൻ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയോ എന്നും പരിശോധിക്കും.അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആർ ഇളങ്കൊ അറിയിക്കുന്നത്. സംഭവത്തിൽ കടുത്ത നടപടി തന്നെ ശുപാർശ ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറയുമ്പോഴും യാത്രക്കാരനെക്കുറിച്ച് ഇത് വരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്.…

    Read More »
  • തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിനാണ്‌ തീപിടിച്ചത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു. ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാർ മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വശങ്ങളിൽ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.

    Read More »
  • സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി 4ന്‌ തിരുവനന്തപുരത്ത് വിശദീകരണ യോഗം

    കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനുവരി 4ന്‌ വിശദീകരണ യോഗം ചേരും. രാവിലെ 11നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു പരിപാടി. മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവരുമായി വരും ദിവസങ്ങളില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്താനും ആലോചിച്ചിട്ടുണ്ട്. കാസര്‍കോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂര്‍ കൊണ്ടു യാത്രചെയ്യാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണു സില്‍വര്‍ ലൈനിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ-റെയില്‍) എന്ന കമ്പനിയാണു പദ്ധതിയുടെ നിര്‍മാണം നടത്തുക. നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ടു എല്ലാ കാര്യങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍…

    Read More »
Back to top button
error: