Lead News

  • ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് സര്‍ക്കാര്‍; വിമാനത്താവളഭൂമിക്കേസില്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

      കോട്ടയം: ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് കൈപൊള്ളി സര്‍ക്കാര്‍. സ്വര്‍ണക്കൊള്ള കേസ് സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയതിനു പിന്നാലെ ആടിയ നെയ്യ് കടത്തിയ സംഭവത്തിലും അന്വേഷണം നടക്കുന്നതിനിടെ വിമാനത്താവള ഭൂമിക്കേസിലും സര്‍ക്കാരിന് തിരിച്ചടി. നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിലാണ് സര്‍ക്കാരിന് തിരിച്ചടി കിട്ടിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഹര്‍ജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ സര്‍ക്കാന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെയാണ് ഇത്തരത്തില്‍ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കില്‍…

    Read More »
  • ‘അതുവരെ പിന്നില്‍നിന്ന യുവതി എന്തിനാണ് അയാള്‍ ഇറങ്ങാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ കാമറ ഓണ്‍ ചെയ്തു ചരിഞ്ഞു നിന്നത്?’; ദീപകത്തിന്റെ മരണത്തില്‍ മുന്‍ പഞ്ചായത്തംഗത്തെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ; ആദ്യ വീഡിയോ എവിടെയെന്നും ചോദ്യം

    ബസില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്നു കാട്ടി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവതിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും രംഗത്ത്. ലഭ്യമായ വീഡിയോളകില്‍നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സംശയം ഉന്നയിക്കുന്നത്. ബസ് നിര്‍ത്തി ഇറങ്ങാന്‍ സമയത്താണ് വീഡിയോയുടെ ഒടുവിലത്തെ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. ഈ സമയത്ത് അയാള്‍ ബാഗ് എടുക്കുമ്പോഴാണു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത്. അതുവരെ യുവാവിന്റെ പിന്നില്‍ നിന്ന് സ്ത്രീ എന്തിനാണ് യുവാവ് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു. ഇയാളുടെ പെരുമാറ്റം മൂലം മറ്റൊരു യുവതി അസ്വസ്ഥയാകുന്നതു കണ്ടാണ് വീഡിയോ എടുത്തതെന്നു പറയുന്നു. എങ്കില്‍ ആ വീഡിയോ എവിടെ എന്നും ഇവര്‍ ചോദിക്കുന്നു. യുവതിയുടേതായി പുറത്തുവന്ന ഓഡിയോയില്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ പോകുന്ന സമയം വരെയും ഇയാള്‍ മുട്ടിയിരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു പറഞ്ഞത്. മുട്ടിയുരുമ്മി നിന്നു എന്നല്ല, ശ്രമിച്ചു എന്നാണു പറയുന്നത്. അത്രേം നേരം വീഡിയോ പിടിച്ചു നിന്ന സ്ത്രീക്ക് ഈ പറച്ചിലിനപ്പുറം ഒന്നും…

    Read More »
  • സജി ചെറിയാന്റെ പരാമര്‍ശത്തില്‍ അതൃപ്തി; മറുപടി പറയാതെ ഒഴിഞ്ഞുമാറി എം.വി. ഗോവിന്ദന്‍; ശ്രദ്ധിക്കാതെ ഓരോന്നു പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

    തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. പരാമര്‍ശം ദോഷകരമാണെന്നും സജി ചെറിയാന്‍ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്നും നേതൃത്വം. പ്രതിപക്ഷ നേതാവിനെതിരായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളുടെ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സജി ചെറിയാന്റെ പരാമര്‍ശം ഇടയാക്കിയെന്നും പാര്‍ട്ടി വിലയിരുത്തല്‍. ഇതിനിടെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവര്‍ എവിടെനിന്നാലും ജയിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തര്‍പ്രദേശും…

    Read More »
  • പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്; അതു മറക്കരുതെന്ന് മുസ്ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുന്നുവെന്നും അവര്‍ വിഭ്രാന്തിയാലാണെന്നും പി.എം.എ സലാം; വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് സിപിഎം

      മലപ്പുറം: പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും അതു മറക്കരുതെന്നും ഓര്‍മപ്പെടുത്തി മുസ്ലിം ലീഗ്. മന്ത്രി സജി ചെറിയാന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ശക്തമായ മറുപടിയുമാണ് ലീഗ് നല്‍കിയത്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്നും അവര്‍ വിഭ്രാന്തിയിലാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുറന്നടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കാനാണോ സജി ചെറിയാന്‍ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മാര്‍ക്‌സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളില്‍ ഇത്തരത്തിലാണ് അവര്‍ മത്സരിപ്പിച്ചത്. കാസര്‍കോട് നഗരസഭയിലെ കണക്കുകള്‍…

    Read More »
  • കയ്യിൽ നിന്നു പോയ പ്രസ്താവനയിൽ ന്യായീകരിക്കാൻ ശ്രമിച്ച് മന്ത്രി സജി ചെറിയാൻ : പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് സജി ചെറിയാൻ : പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം : പറഞ്ഞതിനെ വളച്ചൊടിച്ചെന്നും മന്ത്രി

      തിരുവനന്തപുരം : വീണ്ടും വാ വിട്ട വാക്കുകൾ കൊണ്ട് മന്ത്രി സജി ചെറിയാൻ വിവാദങ്ങളിൽ കുടുങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായി. മുൻപും സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ സിപിഎമ്മിനെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നതി നിടയിലാണ് സജി ചെറിയാന്റെ പ്രസ്താവന പാർട്ടിക്ക് അടുത്ത തലവേദന ആയിരിക്കുന്നത്. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് പറയുന്നുണ്ട്. . താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12…

    Read More »
  • ദമ്പതികളെ വെട്ടിക്കൊന്നത് വളര്‍ത്തു മകളുടെ ഭര്‍ത്താവ്; പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൈ ഞരമ്പ് മുറിച്ച നിലയില്‍; നാലുവയസുള്ള കുട്ടിയും ഗുരുതരാവസ്ഥയില്‍

    പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്ന പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി അറസ്റ്റില്‍. നാലുവയസുകാരനായ കുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെട്ടേറ്റ കുട്ടിയുമായി രക്ഷപ്പെട്ടോടിയ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് ആണ് സംഭവം നാട്ടുകാരെ അറിയിച്ചത്. കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.    

    Read More »
  • കാമുകിയെ കൊന്നു കത്തിച്ചു; തെളിവു നശിപ്പിക്കാന്‍ സിനിമാ സ്‌റ്റൈല്‍ പരീക്ഷണം; പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വൈരാഗ്യം; ലോഡിംഗ് തൊഴിലാളിയുടെ സംശയം ചുരുളഴിച്ചത് ഞെട്ടിക്കുന്ന പ്ലാനിംഗ്

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകിയായ പ്രീതി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ച്, ചാരം പുഴയില്‍ ഉപേക്ഷിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുളള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി നാളുകളായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങില്‍ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മൃതദേഹം…

    Read More »
  • സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റു? വി.എസ്.എസ്.സി. റിപ്പോര്‍ട്ടില്‍ ഗുരുതര സൂചനകള്‍; സ്വര്‍ണക്കൊള്ളയുടെ ആഴം കൂടുന്നു; കട്ടിളപ്പാളി, ദ്വാരപാലക ഘടനയില്‍ വ്യത്യാസം

    പത്തനംതിട്ട: വി.എസ്.എസ്.സി. നല്‍കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിനു പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റെന്നു സംശയം. സ്വര്‍ണക്കൊള്ളയുടെ ആഴം പലമടങ്ങ് വര്‍ധിപ്പിച്ചേക്കാവുന്ന ഗുരുതരമായ സൂചനകള്‍ റിപ്പോര്‍ട്ടില്‍. 1999 ല്‍ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവില്‍ സന്നിധാനത്തുള്ള ദ്വാരപാലക , കട്ടിളപ്പാളികളുടെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലത്തില്‍ പറയുന്നത്. എന്നാല്‍ പാളികളുടെ കാലപ്പഴക്കം കൃത്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ച ശേഷം വി എസ് എസ് സി യുമായി വീണ്ടും ആശയവിനിമയം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വിഎസ്എസ് സിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ പാളികള്‍ വിറ്റെന്നും നിലവില്‍ ശബരിമലയിലുള്ളത് ഡ്യൂപ്ലിക്കേറ്റെന്നും ഉറപ്പിക്കാനാവൂവെന്നാണ് എസ് ഐ ടി പറയുന്നത് ശബരിമലയില്‍ നടന്നതു സ്വര്‍ണക്കൊള്ളയാണെന്നു സ്ഥിരീകരിച്ച് വിഎസ്എസ്സി ലാബിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പപാളികളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണം…

    Read More »
  • ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവം; യുവതിയുടെ മൊഴിയെടുക്കും; സോഷ്യല്‍ മീഡിയയില്‍ യുവതിക്കു രൂക്ഷ വിമര്‍ശനം; വീഡിയോയും ഡിലീറ്റ് ചെയ്തു; പോലീസില്‍ പരാതി നല്‍കാത്ത സാഹചര്യം പരിശോധിക്കും

    സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്റെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഗോവിന്ദപുരത്തെ സെയില്‍സ് മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര…

    Read More »
  • കണ്ടന്റ് കവർന്നെടുത്ത ജീവൻ : ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം : മുഖ്യമന്ത്രിക്കും ഡിജിപി ക്കും കോഴിക്കോട് സിറ്റി പോലീസിനും പരാതികൾ കിട്ടി : സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ 

      കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഒഴുകുന്നു. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. യുവതി പങ്കുവെച്ച വീഡിയോ കണ്ട് മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും വ്യക്തിഹത്യ ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.   കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ…

    Read More »
Back to top button
error: