Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഇറാന്‍ ആക്രമണത്തിന് വ്യോമപാത ഉപയോഗിക്കാന്‍ പാടില്ലെന്ന സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയുടെ കര്‍ശന നിലപാട്; സ്‌പെയിന്‍ വിട്ടത് 15 അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍; ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ പുറത്ത്

മാഡ്രിഡ്: ഇറാനെതിരായ ആക്രമണത്തിന് വ്യോമപാതകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ കുറഞ്ഞത് 15 അമേരിക്കന്‍ വിമാനങ്ങളെങ്കിലും സ്‌പെയിന്‍ വിട്ടെന്നു റിപ്പോര്‍ട്ട്. തെക്കന്‍ സ്‌പെയിനിലെ റോട്ട (Rota), മൊറോണ്‍ (Moron) സൈനിക താവളങ്ങളില്‍ നിന്ന് 15 യുഎസ് വിമാനങ്ങള്‍ പുറപ്പെട്ടതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്റഡാര്‍ 24 (FlightRadar24) തിങ്കളാഴ്ച പുറത്തുവിട്ട മാപ്പുകള്‍ വ്യക്തമാക്കുന്നു.

യുഎസും സ്‌പെയിനും സംയുക്തമായാണ് ഈ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കിലും അവ സ്‌പെയിനിന്റെ പരമാധികാരത്തിന് കീഴിലാണെന്നും, ഇറാനെതിരായ ആക്രമണത്തിന് ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. ഇറാന്‍ ആക്രമണത്തെ സ്‌പെയിന്‍ അപലപിക്കുകയും ചെയ്തു. ‘സ്പാനിഷ് താവളങ്ങള്‍ ഈ ഓപ്പറേഷനായി ഉപയോഗിക്കുന്നില്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള കരാറില്‍ ഉള്‍പ്പെടാത്തതോ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമായതോ ആയ ഒന്നിനും അവ ഉപയോഗിക്കില്ലെന്നും വിദേശകാര്യമന്ത്രി സ്പാനിഷ് മാധ്യമമായ ടെലിസിന്‍കോയോട് പ്രതികരിച്ചു.

Signature-ad

ഈ വിമാനങ്ങളില്‍ കുറഞ്ഞത് ഏഴെണ്ണമെങ്കിലും ജര്‍മ്മനിയിലെ റാംസ്‌റ്റൈന്‍ (Ramstein) എയര്‍ ബേസില്‍ ഇറങ്ങിയതായി ഫ്‌ലൈറ്റ്റഡാര്‍ 24 കാണിക്കുന്നു. തുടക്കത്തില്‍ ബ്രിട്ടനും ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നിഷേധിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ‘കൂട്ടായ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ അനുമതി നല്‍കി.

സ്‌പെയിനിന്റെ നിലപാടും സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് യുഎസ്-ഇസ്രായേല്‍ നടപടികളെ ശക്തമായി അപലപിച്ചതും മേഖലയില്‍ സ്‌പെയിന്‍ കൂടുതല്‍ ഒറ്റപ്പെടാന്‍ ഇടയാക്കിയെന്നും വാഷിംഗ്ടണുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നും കരുതുന്നു.

ബോയിംഗ് KC-135 ‘സ്ട്രാറ്റോടാങ്കര്‍’ ഉള്‍പ്പെടെയുള്ള, ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങള്‍ സ്‌പെയിനില്‍ സ്ഥിരമായി വിന്യസിച്ചിരുന്നവയാണെന്ന് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു.

ഫ്‌ലൈറ്റ്റഡാര്‍ 24-ന്റെ ട്രാക്കിംഗ് വെബ്‌സൈറ്റ് പ്രകാരം, ഒമ്പത് ടാങ്കര്‍ വിമാനങ്ങള്‍ ഞായറാഴ്ച തെക്കന്‍ സ്‌പെയിനിലെ മൊറോണ്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട് ജര്‍മ്മനിയിലേക്ക് പോയി. റോട്ടയിലെ നാവിക താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ തെക്കന്‍ ഫ്രാന്‍സിലേക്ക് പുറപ്പെട്ടതായി ഫ്‌ലൈറ്റ്റഡാര്‍ 24 കാണിച്ചു. മറ്റ് നാല് വിമാനങ്ങള്‍ കൂടി റോട്ടയില്‍ നിന്ന് പുറപ്പെട്ടെങ്കിലും അവയുടെ യാത്രാപഥം വ്യക്തമല്ല.

#Dailyhunt, #DailyhuntMalayalam, #MalayalamNews, #KeralaNews, #BreakingNewsMalayalam, #വാർത്തകൾ, #പ്രധാനവാർത്തകൾ, #ഇന്നത്തെവാർത്തകൾ, #DailyhuntUpdates, #LatestNews

#Dailyhunt, #DailyhuntMalayalam, #BreakingNews, #USMilitary, #Spain, #IranConflict, #വാർത്തകൾ, #മലയാളംവാർത്തകൾ, #യുദ്ധം, #GoogleNews, #Trending, #InternationalRelations, #LatestUpdates

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: