Breaking News
-
സ്വർണ്ണ വില മുന്നോട്ടു തന്നെ; പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയും വർധിച്ചു. അങ്ങനെ ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ സ്വർണവില.
Read More » -
കായികക്ഷമത പരീക്ഷയിൽ തോറ്റയാൾക്കും പങ്കെടുക്കാത്തയാൾക്കും കേരളാ പോലീസിൽ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികൾ എസ്ഐ ആയി
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അസാധാരണ നിയമനം ചർച്ചയാകുന്നു. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകിയ രീതിയാണ് പ്രധാന വിഷയം. പോലീസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. അതേസമയം, ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്. കെഇപിഎയിൽ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വിവാദമായിരിക്കുകയുമാണ്.
Read More » -
ഊർജ ആവശ്യങ്ങൾക്ക് പുതുവഴികൾ തേടി ഇന്ത്യ, എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് കാനഡ!! ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ- മാർക്ക് കാർണി
ഇന്ത്യൻ: ഇന്ത്യയുടെ ഊർജ ആവശ്യകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ എനർജി സൂപ്പർപവർ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്. കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി…
Read More » -
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരികരിച്ച് സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. അതേസമയം ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. ഇതിനിടെ പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിദ് ക്ഷണമില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാരിൻ്റെ ബഹിഷ്കരണമെന്നാണ് സൂചന. കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിൻറെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read More » -
നഴ്സുമാരുടെ സമരം തുടരുന്നു, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർഡിൽ കിടക്കുന്ന രോഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു
കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം അനശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ, മിക്ക ആശുപത്രികളുടെയും പ്രവർത്തനം ഏറക്കുറെ നിലച്ചു. പല ആശുപത്രികളും വാർഡുകളിലുള്ള രോഗികളേയും ശസ്ത്രക്രിയ കഴിഞ്ഞ് ഐസി യുവിൽ കിടക്കുന്ന രോഗികളേയും ഡിസ്ചാർജ് ചെയ്തു. കിടത്തിച്ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സാവിഭാഗങ്ങൾ മാത്രമാണ് മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നത്. അവിടെയും ഏതാനും നഴ്സുമാർമാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ആശുപത്രികളിൽ ഒ.പി. തടസ്സമില്ലാതെ പ്രവർത്തിച്ചെങ്കിലും ചികിത്സയ്‌ക്കെത്തിയവർ കുറവായിരുന്നു. നഴ്സുമാർ ചെയ്തിരുന്ന ചില സേവനങ്ങൾ ഡോക്ടർമാർതന്നെ ചെയ്യേണ്ട സാഹചര്യമാണ്. അതുപോലെ മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഐ.സി.യു. സേവനത്തെപ്പോലും സമരം ബാധിച്ചതായി മേയ്ത്ര ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞും മറ്റും ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും ഡിസ്ചാർജ് ചെയ്തു. വിരലിലെണ്ണാവുന്ന നഴ്സുമാർമാത്രമാണ് ജോലിക്ക് ഹാജരായത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐ.സി.യു. ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കാഷ്വാലിറ്റി പ്രവർത്തനം തടസ്സപ്പെട്ടനിലയിലാണ്. ഡോക്ടർമാരും ഏതാനും നഴ്‌സിങ് സ്റ്റുഡന്റ്സും മാത്രമാണ് ഇവിടെയുള്ളത്. നിലവിൽ എമർജൻസി വിഭാഗത്തിലെത്തുന്ന രോഗികളെപ്പോലും പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണെന്ന്…
Read More » -
48 മണിക്കൂര്‍ കഴിഞ്ഞിട്ടും മോജ്തബ മൗനത്തില്‍; അധികാരം റവല്യൂഷനറി ഗാര്‍ഡുകളുടെ കൈയില്‍; നിയമനവും ഏകപക്ഷീയം; ഖമേനി മരിച്ച ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെന്നും സൂചന; കടുത്ത ആശങ്ക പങ്കുവച്ച് ഇറാനിയന്‍ മതനേതാക്കള്‍
ദുബായ്: കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് മോജ്തബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി റവല്യൂഷണറി ഗാര്‍ഡുകള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയായിരുന്നെന്നു റിപ്പോര്‍ട്ട്. പിതാവിനെക്കാള്‍ തങ്ങളുടെ തീവ്രനിലപാടുകളെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലാണ് മോജ്തബയെ സൈന്യം കാണുന്നതെന്നും പ്രായോഗികമായി നിലപാടെടുത്തവരുടെ നിര്‍ദേശങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇറാനിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശക്തരായ ഗാര്‍ഡുകള്‍, യുദ്ധം ആരംഭിച്ചത് മുതല്‍ കൂടുതല്‍ സ്വാധീനം നേടിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനോടുള്ള മുതിര്‍ന്ന രാഷ്ട്രീയ-മത നേതാക്കളുടെ എതിര്‍പ്പ് കാരണം പ്രഖ്യാപനം മണിക്കൂറുകളോളം വൈകിയിരുന്നുവെങ്കിലും ഗാര്‍ഡുകള്‍ പെട്ടെന്നു മറികടന്നെന്നും സോഴ്‌സുകള്‍ പറഞ്ഞു. അതേസമയം, മൊജ്തബയെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടതിനെ എതിര്‍ത്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട്, ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ട യുദ്ധത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം 48 മണിക്കൂര്‍ പിന്നിട്ടിട്ടും ചൊവ്വാഴ്ച വൈകുന്നേരം വരെ അദ്ദേഹം പ്രസ്താവനയൊന്നും നടത്തിയില്ല. ഗാര്‍ഡുകള്‍ ഏകപക്ഷീയ തെരഞ്ഞെടുപ്പ് വിദേശരാജ്യങ്ങളുടെ ആക്രമണാത്മകമായ നിലപാടുകള്‍ക്കും ആഭ്യന്തരമായി കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായേക്കാമെന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങളും ഒരു മുന്‍ പരിഷ്‌കരണവാദി ഉദ്യോഗസ്ഥനും മറ്റൊരു ഇന്‍സൈഡറും പറഞ്ഞു.…
Read More » -
ഇറാന്‍ ആക്രമണങ്ങളില്‍ 150 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്; മുക്കിവച്ച റിപ്പോര്‍ട്ട് പുറത്തെത്തിച്ച് വാര്‍ത്താ ഏജന്‍സികള്‍; പലര്‍ക്കും നിസാര പരിക്കെന്നും ജോലിയില്‍ തിരിച്ചെത്തിയെന്നും പെന്റഗണ്‍
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം പത്തു ദിവസം പിന്നിടുമ്പോള്‍ 150-ഓളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റെന്നു റിപ്പോര്‍ട്ട്. സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ ഈ കണക്ക് ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. നേരത്തേ, എട്ട് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നു പെന്റഗണ്‍ അറിയിച്ചിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍, പരിക്കേറ്റവരുടെ എണ്ണം ഏകദേശം 140 ആണെന്ന് പെന്റഗണ്‍ കണക്കാക്കി. ഇതില്‍ ഭൂരിഭാഗം പേരുടെയും പരിക്ക് നിസാരമാണെന്നും അവര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ആരംഭിച്ചതിന് ശേഷം, 10 ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏകദേശം 140 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്’- പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 108 സൈനികര്‍ ഇതിനകം ജോലിയില്‍ തിരിച്ചെത്തിയതായും അദ്ദേഹം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ എട്ട് സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കിവരികയാണെന്നും പാര്‍നെല്‍ പറഞ്ഞു. സൈനികര്‍ക്ക് ഏത് തരത്തിലുള്ള പരിക്കുകളാണ് ഏറ്റതെന്നോ, സ്‌ഫോടനങ്ങളെത്തുടര്‍ന്ന് സാധാരണയായി ഉണ്ടാകാറുള്ള മസ്തിഷ്‌കാഘാതം (Traumatic…
Read More » -
ഹോര്‍മൂസ് കടലിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക; മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ മുക്കിയെന്ന് യുഎസ് സൈന്യം; കപ്പലുകള്‍ക്ക് അകമ്പടി പോകാനും നീക്കം; ഇറാന്‍ കഴിഞ്ഞ മണിക്കൂറില്‍ കണ്ടത് ഏറ്റവും രൂക്ഷമായ ആക്രമണം; വന്‍ മലിനീകരണ ഭീഷണി
ടെഹ്‌റാന്‍: ലോകത്തെ രൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കില്‍ കപ്പലുകള്‍ക്കെതിരായ മൈനുകള്‍ വിന്യസിക്കുന്ന 16 ഇറാനിയന്‍ കപ്പലുകളെ യുഎസ് സൈന്യം മുക്കിയെന്നു സെന്‍ട്രല്‍ കമാന്‍ഡ്. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കുമെന്നു ട്രംപും വ്യക്തമാക്കി. 10 മൈന്‍ വിന്യാസ കപ്പലുകളെ യുഎസ് ‘പൂര്‍ണമായും നശിപ്പിച്ചു’ എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ‘ഹോര്‍മുസ് ഇടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതേക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും ഉടന്‍ അവ നീക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ടെഹ്‌റാന്‍ അതുചെയ്തില്ലെങ്കില്‍ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഹോര്‍മുസ് ഇടുക്കില്‍ മൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ബോട്ടും കപ്പലും ‘എന്നന്നേക്കും ഇല്ലാതാക്കാന്‍’ യുഎസ് ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അടുത്ത മാസങ്ങളില്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നേരെ യുഎസ്…
Read More » -
ഇയാല്‍ സാമിര്‍ പറയും, നെതന്യാഹു കേള്‍ക്കും! ഇസ്രായേല്‍ സൈന്യത്തിന്റെ ‘തല’; വ്യോമാക്രമണം മുതല്‍ പ്രതിരോധംവരെ; ഇറാന്‍ ഓപ്പറേഷന്റെ സമ്പൂര്‍ണ നിയന്ത്രണം സാമിറിന്; ഹമാസിനെയും ഹിസ്ബുള്ളയെയും തവിടു പൊടിയാക്കിയ ബുദ്ധികേന്ദ്രം; ഖത്തര്‍വരെ ആക്രമിച്ച ചങ്കൂറ്റം
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ കഴിഞ്ഞ വെള്ളിയാഴ്ച മധ്യ ഇസ്രായേലിലെ തന്റെ മാതാവിന്റെ വീട്ടില്‍ ഷാബത്ത് അത്താഴത്തിനായി ഇരുന്നപ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ മേശയിലുണ്ടായിരുന്ന മറ്റാര്‍ക്കും അറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ഒരു കാറില്‍ ജനറലിനെ ടെല്‍ അവീവിലെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് കഴിഞ്ഞ പത്തു ദിവസമായി നാം കാണുന്ന യുദ്ധത്തിന്റെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യാവസാനം ഒറ്റയ്ക്കു കണക്കു പറയേണ്ട നിര്‍ണായക തീരുമാനം! ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതും ആ ഉത്തരവുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രഹരിക്കുക. നിങ്ങള്‍ ചരിത്രം കുറിക്കുകയാണ്’- സാമിര്‍ പറഞ്ഞു. ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത സൈനിക നീക്കത്തിന്റെ പ്രധാന ശില്പിയാണ് അറുപതുകാരനായ ജനറല്‍ സാമിര്‍. അമേരിക്കയുമായി ചേര്‍ന്ന് യുദ്ധപദ്ധതികള്‍ തയാറാക്കുന്നതും, ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായും…
Read More »
