Breaking News
-
കൊട്ടിയം തട്ടിക്കൊണ്ട് പോകലിനു പിന്നില്‍ സാമ്പത്തിക തകര്‍ക്കം; നടന്നത് ഒരു ലക്ഷത്തിന്റെ ക്വട്ടേഷന്‍
കൊല്ലം: കൊട്ടിയത്തുനിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ബന്ധുവില്‍നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷമായിരുന്നു ക്വട്ടേഷന്‍ തുക. കുട്ടിയെ കന്യകുമാരി മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നു പോലീസ് സൂചിപ്പിച്ചു. അതിനിടെ, തട്ടിക്കൊണ്ടുപോകല്‍ സംഘത്തിനു നേതൃത്വം നല്‍കിയത് തമിഴ്നാട് സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണെന്നു വിവരമുണ്്. സംഘത്തില്‍ തമിഴ്നാട് സ്വദേശികളായ ആറുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) പിടിയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന് ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തോളം ഇവര്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനായി മൂന്നുദിവസം മുമ്പേ കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്ന്ന് മനസിലാക്കി. രണ്ടു ദിവസങ്ങളിലായി പല…
Read More » -
ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിന് അനുമതി
ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല്‍ വാക്സിന് ഡ്രഗ് കണ്ട്രോളര് അംഗീകാരം നല്കി. ‘അടിയന്തര സാഹചര്യങ്ങളില്‍’ മുതിര്‍ന്നവര്‍ക്കിടയില്‍ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് ഭായ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസല്‍ വാക്സിനാണിത്. ഭാരത് ബയോടെക്കിന്റെ ‘ഇന്‍ട്രാ നേസല്‍’ (മൂക്കിലൂടെ നല്‍കുന്നത്) വാക്സിനായ ‘ബിബിവി154’ ന് ഡ്രഗ്സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു. വാഷിങ്ടന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന് വികസിപ്പിച്ചത്. വാക്സിന് സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്കുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു. മൂക്കിലൂടെ 2 ഡോസ് വാക്സിനായി നല്കുമ്പോഴും മറ്റൊരു വാക്സീന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റര്‍ ഡോസായി നല്കുമ്പോഴും ഇതു സുരക്ഷിതമാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
Read More » -
തിരുവോണത്തിന് ബീവറേജ് അവധി; ബാര്‍ തുറക്കും
തിരുവനന്തപുരം: തിരുവോണ ദിവസമായ എട്ടാം തീയതി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, അന്നേദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. അവധിയായതിനാല്‍ തിരുവോണദിവസം ബെവ്കോ ഔട്ട്ലെറ്റുകള് വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളില്‍ തിരുവോണ ദിവസവും മദ്യവില്‍പ്പനയുണ്ടാകും.
Read More » -
പാലക്കാട് ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിര്‍ത്തി
പാലക്കാട്: കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ‘രാജപ്രഭ’ ബസാണ് തടഞ്ഞത്. സ്കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടര്ന്നാണ് യുവതി ബസിനെ തടഞ്ഞുനിര്‍ത്തിയത്. ബസ് തന്റെ സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മുന്‍പ് രണ്ടോ മൂന്നോ തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിര്‍ത്തി സംസാരിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്ഫോണ് തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബസ് തടഞ്ഞ യുവതി, ”നിങ്ങളെ പോലുള്ള വലിയ വാഹനങ്ങള്‍ക്ക് മാത്രം പോയാല്‍ മതിയോ” എന്ന് ചോദിച്ച് ഡ്രൈവറോട്…
Read More » -
തെരുനായുടെ കടിയേറ്റ് ചികിത്സയിലിരുന്ന 12 വയസുകാരി മരിച്ചു
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന ബാലിക മരിച്ചു. റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി (12) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പേ വിഷബാധയ്ക്ക് എതിരേ 3 ഡോസ് വാക്സിന് എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നു വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോട്ടയത്തേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാന്‍ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കില്‍ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോള്‍ എഫ്.എച്ച്.സിയില്‍ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല. കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതില്‍ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്.…
Read More » -
കെ.എസ്.ആര്.ടി.സിയില്‍ മുഴുവന്‍ ശമ്പളവും നാളെ; ഉറപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക മുഴുവന്‍ നാളെ തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയതായി തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. അടുത്തമാസം മുതല്‍ അഞ്ചാം തീയതിക്കകം ശമ്പളം നല്കാന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയാണ് നാളെ മുഴുവനായി വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം, സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ സിഐടിയു ഗതാഗതമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ജൂലൈ മാസത്തിലെ ശമ്പളത്തിന്റെ 75 ശതമാനം ശമ്പളം വിതരണം ചെയ്തിരുന്നു.
Read More » -
മങ്കയം മലവെള്ളപ്പാച്ചില്‍ ദുരന്തം: കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി; മരണം രണ്ടായി
തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (37) ആണ് മരിച്ചത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മങ്കയം വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. രാത്രി വൈകിയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും ഷാനിയെ കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും മോശം സാഹചര്യവും കാരണം ഞായറാഴ്ചത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരച്ചില്‍ പുനഃരാരംഭിച്ച് അധികം വൈകാതെ ഷാനിയുടെ മൃതദേഹം കണ്ടെത്തി. നസ്രിയ ഫാത്തിമയെ രക്ഷിക്കനാണ് ഷാനി ആറ്റിലിറങ്ങിയത്. ഷാനി മക്കളായ ഹാദിയയ്ക്കും ഇര്ഫാനുമൊപ്പമാണ് മങ്കയം കാണാനായി ഇവരുടെ ബന്ധുവായ ഷഫീക്കിനൊപ്പം പോയത്. മക്കളുടെ മുന്നില്‍വെച്ചാണ് ഷാനി ഒഴുക്കില്‍പ്പെട്ടത്. കരയില്‍നിന്ന് നിലവിളിക്കാനേ മക്കള്‍ക്കായുള്ളൂ. ഹാദിയയും ഇര്‍ഫാനും അലറിവിളിച്ചെങ്കിലും ഷാനിയെ വെള്ളത്തില്‍ കാണാതായി. ഒഴുക്കില്‍പ്പെട്ട നസ്രിയയെയും ഐറൂസുവിനെയും രക്ഷിക്കാനാണ് ഷാനി ആറ്റിലിറങ്ങിയത്. ഷാനിയുടെ ഭര്‍ത്താവ് അബ്ദുള്ള…
Read More » -
മങ്കയത്ത് മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട ആറു വയസുകാരി മരിച്ചു, അമ്മയ്ക്കായി തിരച്ചില്‍
തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു. ആറു വയസുകാരി അയിറയാണ് മരിച്ചത്. കുട്ടിയുടെ അമ്മയെ കാണാതായി. നേരത്തെ അമ്മയേയും കുട്ടിയേയും കാണാതായെങ്കിലും കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നിന്നാണ് അയിറയെ കണ്ടെത്തിയത്. ഉടനെ പ്രാഥമിക ശുശ്രൂകള്‍ നല്കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയില്‍ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായ അമ്മയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read More » -
തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, രണ്ടു മണിക്കൂർ മുമ്പാണ് അപകടം നടന്നത്
മലപ്പുറം ജില്ലയിലെ തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ഇന്ന് രാത്രി പത്തര മണിയോടെയാണ് അപകടം നടന്നത്. ആലത്തിയൂർ- തിരൂർ റൂട്ടിൽ കുട്ടിച്ചാത്ത പടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ കൈനിക്കര സ്വദേശി ഇബ്രാഹിം ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Read More » -
ജോസ് തെറ്റയിലിനെതിരെ പീഡനപരാതി നൽകിയ യുവതി ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി കലാപമുണ്ടാക്കി, രാഷ്ട്രീയ ഗൂഢാലോചന പുറത്ത്
ജോസ് തെറ്റയിൽ പീഡിപ്പിച്ചതായി പരാതി നൽകിയ യുവതി ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച് ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ കൈമാറിയ തന്റെ ലാപ്ടോപ് തിരികെ വേണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്ടോപ്പിലാണെന്നും പത്ത് കോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ടെന്നുമായിരുന്നു യുവതിയുടെ ആവലാതി. നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്നു പറഞ്ഞാണ് യുവതി അവിടെ എത്തി ബഹളം വെച്ചത്. ഞായറാഴ്ചയാണ് നാടകീയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടി വീട്ടിൽ ആളുകളെ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഇവര്‍ എത്തിയത്. സ്വന്തം ആഗമനോദ്ദേശ്യം ഇവര്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം എന്തോ മറുപടിയും നല്കി. തുടര്‍ന്ന് ഇവര്‍ മുറ്റത്തേക്കു മാറിനിന്നു. ഉമ്മന്‍ ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി. ജോസ് തെറ്റയിലിനെതിരെ ആരോപണമുയര്‍ന്ന സമയത്താണ് തന്റെ ലാപ്ടോപ്പ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച് കൈമാറിയതെന്നാണ് യുവതി പറയുന്നത്.…
Read More »