Breaking News
-
അഫ്ഗാനില്‍ ഭൂചലനം: 255 മരണം; വ്യാപക നാശം, മരണസംഖ്യ ഉയരും
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 255 പേര് മരിച്ചതായാണ് അഫ്ഗാന് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നാക, ഗയാന്‍ ജില്ലകളിലായി 255 പേര് കൊല്ലപ്പെടുകയും 155 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ ബക്തര്‍ വാര്‍ത്താ ഏജന്‍സി ബുധനാഴ്ച രാവിലെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തലസ്ഥാനമായ കാബൂളിന് തെക്ക് ഖോസ്റ്റ് പട്ടണത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തവും നീണ്ടതുമായ കുലുക്കം’ അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്ററിന്റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. കിഴക്കന്‍ പ്രവിശ്യകളായ ഖോസ്ത്, നംഗര്‍ഹാര്‍ എന്നിവിടങ്ങളിലും മരണങ്ങള് റിപ്പോര്‍ട്ട്…
Read More » -
യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷം പിന്തുണയ്ക്കും
ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തങ്ങളുടെ സ്ഥാനാര്‍ഥിയായി മുന്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിന്‍ഹയെ നിശ്ചയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിന്‍ഹയെ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത്. സ്ഥാനാര്ത്ഥിയാകണമെങ്കില് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആവശ്യപ്പെട്ടു. ഈ ആവശ്യം സിന്‍ഹ അംഗീകരിച്ചതോടെ സ്ഥാനാര്‍ഥിത്വത്തിന് വഴിതെളിയുകയായിരുന്നു. 24 വര്‍ഷം സിവില്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച യശ്വന്ത് സിന്‍ഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. ചന്ദ്രശേഖര്‍, വാജ്പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന…
Read More » -
ലോകപ്രശസ്തമായ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി
ലോകപ്രശസ്തമായ ഹോങ്കോങ്ങിലെ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള ഈ കപ്പല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റസ്റ്ററന്റ്റായിരുന്നു. ഒരു തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന റസ്റ്ററന്റ് ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നെന്ന് അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അപകടകാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്. ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റസ്റ്ററന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവര്‍ത്തിക്കുന്ന ബോട്ട്, സന്ദര്‍ശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികള്‍ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ഈ റസ്റ്ററന്റ് എലിസബത്ത് രാജ്ഞി, ജിമ്മി കാര്‍ട്ടര്‍, ടോം ക്രൂയിസ് തുടങ്ങിയവര്‍ക്ക് ആതിഥ്യമരുളിയിട്ടുമുണ്ട്. അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ്…
Read More » -
പള്‍സര്‍ സുനിയുടെ കത്ത്… ”അബാദില്‍ ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല”
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തില്‍ സിദ്ദിഖിന്റെ പങ്കിനെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയപ്പോള്‍ സിദ്ദിഖും മറ്റാരെല്ലാം ഉണ്ടായിരുന്നുവെന്ന് താനാരോടും പറഞ്ഞിട്ടില്ല എന്നാണ് പള്‍സര്‍ സുനിയുടേതെന്ന് പറയപ്പെടുന്ന കത്തില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ സഹതടവുകാരന് കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്‍െ്റ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നതാണ്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ഇതില്‍ സിദ്ദിഖിന്റെ പങ്കിനെക്കുറിച്ച് പറയുന്ന പേജാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ സംവിധായകന് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകര്‍പ്പിന്റെ…
Read More » -
പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 83.87 ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്കൂളുകളിലായി 3,61,901 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേര് ഉന്നത വിജയം നേടി. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. സ്കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്കാന് സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും. കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79. കുറവ് വയനാട് ജില്ലയിലാണ് – 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്. വിജയിച്ചവരില്‍ 1,89029…
Read More » -
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരവീഴ്ച; വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി: രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗുരതര അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു. ആശുപത്രി അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയുമാണ് ശസ്ത്രക്രിയ വൈകിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താന്‍. ഒരാളില്‍ നിന്ന് അവയം എടുത്ത് മാറ്റിയാല്‍ എത്രയും പെട്ടെന്ന് അത് സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കണം. ഇവിടെ അവയവം എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ചയാണ്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
Read More » -
കേരളത്തെ ഞെട്ടിക്കുന്ന പീഡനം: പതിനാറുകാരിയുടെ സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും അടക്കം 5 പേര്‍ക്കെതിരേ കേസ്
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ കോയിപ്രത്താണ് സംഭവം. പത്താംക്ലാസ് പൂര്‍ത്തിയായ പതിനാറുവയസ്സുകാരിയെ പതിനേഴുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായാണ് പരാതി. സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്. തുടര്‍ന്ന് കോയിപ്രം സ്റ്റേഷനില്‍ ചൈല്ഡ്ലൈന് നല്കിയ പരാതിയില്‍ നാല് പേരെ അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ കോയിപ്രം പോലീസ് പോക്സോ വകുപ്പുപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന് പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍…
Read More » -
അഗ്നിപഥില്‍ ബിഹാര്‍ കത്തുന്നു: ഇന്നും ട്രെയിനുകള്‍ക്കു തീയിട്ടു; ഫലം കാണാതെ കേന്ദ്ര ഇടപെടല്‍
ന്യൂഡല്‍ഹി: ‘അഗ്നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്രം നടത്തിയ ഇടപെടല്‍ ഫലം കണ്ടില്ല. ബിഹാറില്‍ വീണ്ടും വ്യാപക അക്രമം. അക്രമികള്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. സമസ്തിപൂരിലും ലക്കിസരായിയിലുമാണ് നിര്‍ത്തിയിട്ട ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചത്. ലഖിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും വിക്രംശില എക്സ്പ്രസിനുമാണ് തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന് അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക്സര്‍, ലഖിസരായി,ലാക്മിനിയ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കിനും അക്രമികള്‍ തീയിട്ടു. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു. ‘അഗ്നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ഇന്നലെ രാത്രി കേന്ദ്രം നടത്തിയ ഇടപെടല്‍ പ്രതിഷേധക്കാരെ ഒട്ടും തണുപ്പിച്ചിട്ടില്ല.നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി 23 വയസിലേക്കാണ് ഇന്നലെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും…
Read More » -
ഭാര്യയുമായും മകളുമായും ചര്‍ച്ച നടത്തി, ‘വിവാദ വനിതയെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയെ എല്ലാം ഓര്‍മിപ്പിക്കാം: സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസില്‍ വച്ച് ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ‘വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തെന്നും എത്ര കേസുകള്‍ തന്റെ പേരില്‍ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164…
Read More » -
കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചന് ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിച്ചു
തിരുവനന്തപുരം: 31 പേര് മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് അടക്കം 33 തടവുകാര്‍ക്ക് മോചനം. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. മണിച്ചനടക്കമുള്ള തടവുകാരുടെ മോചനത്തില്‍ നേരത്തെ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ വിശദീകരണവും മണിച്ചന്െ്റ മോചനത്തില്‍ തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തെ ഞെട്ടിച്ച് ആ വാര്‍ത്ത പുറത്ത് വന്നു. മദ്യ ദുരന്തത്തില്‍ 31 പേര് മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര് ചികിത്സ തേടി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി.…
Read More »