HealthLIFE

മുടി തഴച്ചുവളരാന്‍ സഹായിക്കും; മണ്‍സൂണില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുര്‍വേദിക് ഹെയര്‍ മാസ്‌കുകള്‍

ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും ആശ്വാസമാണ് മണ്‍സൂണ്‍ സീസണ്‍. എന്നിരുന്നാലും അത് കൊണ്ടുവരുന്ന ഈര്‍പ്പം നമ്മുടെ മുടിയിലും തലയോട്ടിയിലും പ്രശ്‌നമുണ്ടാക്കുന്നു. മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാം മഴക്കാലത്ത് വര്‍ധിക്കും. ഇതിനെതിരോ പോരാടാന്‍ നിങ്ങളെ ആയുര്‍വേദം സഹായിക്കും. അതിനായി വേണ്ട എല്ലാ ചേരുവകളും നിങ്ങളുടെ അടുക്കളയില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമായവയാണ്. മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചില മികച്ച ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ ഇതാ. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി പരിഹാരമാണിത്.

ഷിക്കാകായ്, ഉലുവ, നെല്ലിക്ക

Signature-ad

ഒരു നാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, 1 ടേബിള്‍ സ്പൂണ്‍ ഉലുവ പൊടി, തൈര് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ആദ്യം നിങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നെല്ലിക്കയും ശിക്കാക്കായ് പൊടിയും ഒരുമിച്ച് കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കണം. അടുത്ത ദിവസം രാവിലെ ഈ പേസ്റ്റില്‍ തൈര് ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം, ബാക്കിയുള്ള ചേരുവകള്‍ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കെമിക്കല്‍ രഹിത ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക.

ഈ ആയുര്‍വേദ ഹെയര്‍ മാസ്‌കിന്റെ ഗുണങ്ങള്‍

വിറ്റാമിനുകള്‍ എ, സി, ഡി, ഇ, കെ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഷിക്കാക്കായ് നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കുകയും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും വേരു മുതല്‍ അറ്റം വരെ നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ പിഎച്ച് ലെവല്‍ ഉള്ളതിനാല്‍ ഷിക്കാക്കായ് താരന്‍ ഇല്ലാതാക്കുന്നു, കൂടാതെ മുടിവരള്‍ച്ച പ്രശ്നങ്ങളെ നീക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക, മുടി കൊഴിച്ചില്‍ കുറയ്ക്കുകയും നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് കൂടാതെ താരനെ പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രോട്ടീനും സിങ്കും അടങ്ങുന്ന തൈര് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാനും താരന്‍, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് മുക്തമാക്കാനും സഹായിക്കുന്നു. താരന്‍ ഇല്ലാതാക്കുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടിയെ ബലപ്പെടുത്തുകയും ചെയ്യുന്ന പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറാണ് നാരങ്ങ. മുടിയുടെ വേരില്‍ നിന്ന് തന്നെ ശക്തമായി മുടിവളരാന്‍ ഉലുവ നിങ്ങളെ സഹായിക്കുന്നു.

ചെമ്പരത്തി, പുതിന

ചെമ്പരത്തിയും പുതിനയിലയും ചേര്‍ത്ത് പേസ്റ്റ് ആക്കുക. ഈ പേസ്റ്റിലേക്ക് കുറച്ച് നാരങ്ങ നീര് ചേര്‍ക്കുക. മുടിയുടെ വേരു മുതല്‍ അറ്റം വരെ ഈ മാസ്‌ക് പുരട്ടുക. ഏകദേശം അരമണിക്കൂറോളം ഇത് വയ്ക്കുക. ഒരു ആയുര്‍വേദ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

ഉലുവ മാസ്‌ക്

മൂന്നോ അഞ്ചോ ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് രാത്രി മുഴുവന്‍ സൂക്ഷിക്കുക. രാവിലെ ഒരു നല്ല പേസ്റ്റ് ഉണ്ടാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ വിടുക. സാധാരണ വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക.

കറിവേപ്പില, തുളസിയില

കുതിര്‍ത്ത ഉലുവ, കറിവേപ്പില, തുളസിയില, ചെറുപയര്‍ എന്നിവ തുല്യ അനുപാതത്തില്‍ എടുക്കുക. ഇതെല്ലാ ചേര്‍ത്ത് ചതച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിവേരു മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടുക. 30 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തില്‍ മുടി നന്നായി കഴുകുക.

ഭൃംഗരാജ്, നെല്ലിക്ക ഹെയര്‍ മാസ്‌ക്

2 ടേബിള്‍സ്പൂണ്‍ ഭൃംഗരാജ് പൊടി, 1 ടേബിള്‍സ്പൂണ്‍ നെല്ലിക്ക ജ്യൂസ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇവ നന്നായി യോജിപ്പിക്കുക. പേസ്റ്റ് കട്ടിയുള്ളതാണെങ്കില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് വിടുക. ശേഷം വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ചോ ഇത് കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഈ മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

ബ്രഹ്മി, അശ്വഗന്ധ ഹെയര്‍ പാക്ക്

1 ടീസ്പൂണ്‍ അശ്വഗന്ധ പൊടി, 1 ടീസ്പൂണ്‍ ബ്രഹ്മി പൊടി, പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. അശ്വഗന്ധ, ബ്രഹ്മി പൊടി അല്‍പം പാലില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ ചെറുചൂടുവെള്ളത്തിലോ ഇത് കഴുകിക്കളയുക.

ഷിക്കാക്കായ്, നെല്ലിക്ക പൊടി

1 1/2 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 1 ടീസ്പൂണ്‍ നെല്ലിക്ക പൊടി എന്നിവ ചെറുചൂടുള്ള വെള്ളത്തില്‍ യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഈ മാസ്‌ക് നിങ്ങള്‍ക്ക് പുരട്ടാവുന്നതാണ്.

വേപ്പ്, ഭൃംഗരാജ് ഹെയര്‍ പാക്ക്

ഒരു പിടി വേപ്പില, ഭൃംഗരാജ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലയോട്ടിയില്‍ ഈ പേസ്റ്റ് പുരട്ടുക. ഇത് 2 മണിക്കൂര്‍ വിടുക. ശേഷം വെള്ളത്തില്‍ നന്നായി കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുക.

Back to top button
error: