‘സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’ ; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സംഘടനകള്‍ ; സെന്‍സര്‍ബോര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകളുടെ മാനുവല്‍ ഉണ്ടാക്കാന്‍ പരിഹാസം

സെന്‍സര്‍ബോര്‍ഡ് കത്രികയില്‍ കുരുങ്ങിയ ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുടെ ശക്തമായ പ്രതിഷേധം. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്നാണ് ആരോപണം. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
സെന്‍സര്‍ ബോര്‍ഡിനെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത് വന്നുകഴിഞ്ഞിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നവര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും പറഞ്ഞു.
സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നായിരിക്കുമെന്നായിരുന്നു സിബിമലയിലിന്റെ പ്രതികരണം. വാക്കുകള്‍ക്കും ഭക്ഷണപ ദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ സിനിമ എടുക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും എന്ന് സിബി മലയില്‍ വ്യക്തമാക്കി. മലയാളസിനിമയെ തെരഞ്ഞു പിടിച്ചാക്രമിക്കുകയാണെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. നേരത്തേ് മോഹന്‍ലാല്‍ സിനിമയായ എംപുരാന് കത്രിക വെച്ച സെന്‍സര്‍ബോ ര്‍ഡ് പിന്നാലെ ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ് സിനിമയ്ക്കും എതിരേ രംഗത്ത്് വന്നിരുന്നു.
ഹാല്‍സിനിമയില്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം മാറ്റണമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ ആവശ്യം. അതുപോലെ തന്നെ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള മതവിശ്വാസവുമായി ബന്ധപ്പെട്ട ചില പേരുകളും സ്ഥാപനങ്ങളുടെ പേരുകളുമെല്ലാം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.






