സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കുന്നത് മാധ്യമങ്ങള്‍ ; നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി. സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമാക്കാരെ വേട്ടയാടുന്നതെന്നും സത്യം തെളിയിക്കാന്‍ കഴിയട്ടെയെന്നും പറഞ്ഞു.
സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കാന്‍ മാധ്യമങ്ങള്‍ സിനിമാക്കാരെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ എട്ട് വര്‍ഷമായി പോണ്ടിച്ചേരി എന്നു പറഞ്ഞ് തന്നെ വേട്ടയാടുകയാണ്. കോടതിയിലുള്ള കാര്യമായതുകൊണ്ട് അക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. താന്‍ പ്രജകള്‍ എന്നുവിളിക്കുന്നത് വിവാദമാക്കുന്നത് സ്വര്‍ണം ചെമ്പാക്കിയ കാര്യം മറയ്ക്കാനാണ്. എന്റെ നേര്‍ച്ചയ്ക്ക് വിലയിട്ടവരാണ് മാധ്യമങ്ങള്‍. മൂന്ന് തവണ എംപിയായ വ്യക്തിക്ക് ചെയ്യാനാകാത്ത കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും പറഞ്ഞു.
തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ലുലുമാളിനേക്കാള്‍ നല്ല മാര്‍ക്കറ്റ് നിര്‍മിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. അതേസമയം സുരേഷ് ഗോപി കലുങ്ക് ചര്‍ച്ചയ്ക്കിടെ നപുംസകങ്ങളെന്ന മനുഷ്യത്വവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ നേതൃത്വത്തില്‍ ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് പാലക്കാട് നഗരസഭയിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെ ന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കു ന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയിക്കുന്നതായും നേരത്തേ പറഞ്ഞിരുന്നു.
കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. ഈ സര്‍ക്കാരിനെ ബാധിക്കു ന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തു കയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.






