സിനിമയ്ക്ക് മുന്‍പ് അധ്യാപകന്‍; സ്വന്തം ശിഷ്യയെ പ്രണയിച്ചു വിവാഹംചെയ്ത നടന്‍, ആ പ്രണയനദി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു

അലൈപ്പായുതേ സിനിമയിലെ ചുള്ളന്‍ നായകനെ കണ്ട അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോലും ക്രഷ് അടിച്ചു എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. യഥാര്‍ത്ഥ പ്രായത്തേക്കാളും വളരെ കുറച്ചു മാത്രമേ തോന്നുമായിരുന്നുള്ളൂ എന്നതും അദ്ദേഹത്തിന്റെ മുഖപ്രസന്നതയുടെ പ്രത്യേകതയായിരുന്നു. സിനിമയില്‍ വരും മുന്‍പ്, വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടു കൂടി സംസാരിക്കാന്‍ പരിശീലനം നല്‍കുന്ന അധ്യാപകനായിരുന്നു മൃദുഭാഷിയായ അദ്ദേഹം. എന്നാല്‍, സരിത ബിര്‍ജെ എന്ന പെണ്‍കൊടി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിവിട്ടു.
ആ പ്രണയത്തിന് വളരെ രസകരമായ ഒരു തുടക്കത്തിന്റെ കഥയുണ്ട് പറയാന്‍. ആദ്യത്തെ ജോലി ലഭിച്ചതും നന്ദി പറയാനായി സരിത ഒരു വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു. എന്നാല്‍, ഒരു മെന്ററും വിദ്യാര്‍ത്ഥിയും എന്നതിനേക്കാള്‍ മറ്റെന്തോ അവര്‍ക്കിടയില്‍ ഉള്ളതായി ആര്‍. മാധവനും സരിതയും മനസിലാക്കിയ നിമിഷമായിരുന്നു അത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, അവര്‍ പരമ്പരാഗത തമിഴ് ആചാരപ്രകാരം വിവാഹം ചെയ്തു. സരിത അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുകയോ, സിനിമയുമായി ബന്ധമുള്ള വ്യക്തിയോ അല്ലായിരുന്നു
വിവാഹം കഴിഞ്ഞതും മാധവന് സിനിമയിലേക്കുള്ള വഴി തുറന്നതും ഒന്നിച്ചായിരുന്നു. 1999ലെ മണിരത്‌നം ചിത്രം ‘അലൈപ്പായുതേ’യിലേക്ക് മണിരത്‌നം നടത്തിയ കണ്ടെത്തലായിരുന്നു മാധവന്‍. ഫാന്‍സ് പലരും മാധവന്റെ ഓണ്‍-സ്‌ക്രീന്‍ പ്രണയത്തില്‍ മയങ്ങിയെങ്കില്‍, അദ്ദേഹം അപ്പോഴും നിശബ്ദമായി ജീവിച്ചു വരികയായിരുന്നു. സിനിമാ തിരക്കുകള്‍ നിറയുമ്പോഴും, മാധവന്‍ സരിതയെ സെറ്റിലേക്ക് കൂട്ടികൊണ്ടുവരാന്‍ ശ്രദ്ധിച്ചിരുന്നു. ഒന്നിച്ചുള്ള സമയം കുറഞ്ഞു പോകാതിരിക്കാനായിരുന്നു ഇത്
26 വര്‍ഷങ്ങള്‍ക്കിപ്പുറം, ദമ്പതികള്‍ അതിശക്തമായി മുന്നേറുകയാണ്. വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, നര്‍മം എന്നിവയാണ് വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്ന് മാധവന്‍. ഒരാള്‍ക്കും തന്റെ ഭാര്യയുമായി തര്‍ക്കിച്ചു ജയിക്കാനാവില്ല. മാധവന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതും സരിതയാണ്. ഭര്‍ത്താവിന്റെ ഫോണ്‍ പാസ്വേഡ് പോലും കാണാപാഠം. തങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെ ആഴം കുറിക്കാനായി മാധവന്‍ ഇത് അടിവരയിടുന്നു
മാധവന്‍, സരിത ദമ്പതികളുടെ മകന്‍ വേദാന്ത് സ്പോര്‍ട് മേഖലയിലെ മിടുക്കനാണ്. നീന്തലില്‍ നിരവധി ചാംപ്യന്‍ഷിപ്പുകള്‍ വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തിലെ അത്ലറ്റായ മകന്‍ വേദാന്ത്, ഡാനിഷ് ഓപ്പണില്‍ സ്വര്‍ണവും, 2022ലെ ഏഷ്യന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ‘നിന്റെ അച്ഛന്‍ ആരെന്നു കൊണ്ടാണ് എല്ലാവരും നിന്നെ ശ്രദ്ധിക്കുന്നത്. അതിനാല്‍, എന്നും എളിമയോട് കൂടിയിരിക്കൂ,’ എന്നാണ് മാധവന്‍ മകന് നല്‍കുന്ന ഉപദേശം
2025ലും മാധവന്‍ വെറുതെയിരുന്നില്ല. ‘ശൈത്താന്‍’ (2024) മിറ ‘കേസരി ചാപ്റ്റര്‍ 2’ (2025) പോലുള്ള വൈവിധ്യം നിറഞ്ഞ റോളുകളാല്‍ അദ്ദേഹം പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുകയാണ്. ഇവിടെയും സരിത മാധവന്റെ ഒപ്പമുണ്ട്. ചിലപ്പോള്‍ ക്യാമറയ്ക്ക് പിന്നിലും. മാധവന്റെ ഏതാനും സിനിമകള്‍ക്ക് അവര്‍ കോസ്‌റ്യൂം ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ തങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തില്‍, കഴിഞ്ഞ 26 വര്‍ഷങ്ങളിലെ ഒരു ദിവസം പോലും താന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല എന്നാണു മാധവന്‍ കുറിച്ച വരി






