ഒരു സ്വീഡിഷ് സുന്ദരിയെ മതിയോ?, നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പിനെ പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല’’– എപ്സ്റ്റീൻ… ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്…. എങ്കിൽ അത് ശരിയാക്കൂ… എപ്സ്റ്റീന്റെ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും

വാഷിങ്ടൻ: മോദിക്കു പിന്നാലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും. ഇരുവരും തമ്മിൽ 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഇരുവരും ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. ഇരുവരും തമ്മിൽ നേരിട്ട് കാണാൻ തീരുമാനിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.
2017 മാർച്ച് 9ന് ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിൽ ‘നിങ്ങൾ ആരെയാണ് നിർദേശിക്കുന്നത്’ എന്ന് അനിൽ അംബാനി എപ്സ്റ്റീനോട് ചോദിക്കുന്നു. ‘നിങ്ങളുടെ സന്ദർശനം രസകരമാക്കാൻ, ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദേശിക്കുന്നു’ എന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ‘എങ്കിൽ അത് ശരിയാക്കൂ’ എന്ന് 20 സെക്കൻഡിനുള്ളിൽ അനിൽ അംബാനിയും മറുപടി നൽകി. ഇരുവരും തമ്മിൽ ഫോണിലൂടെ നടത്തിയ ടെക്സ്റ്റ് മെസേജായിരുന്നു അയച്ചിരുന്നത്.
അതുപോലെ 2017ൽ അനിൽ അംബാനിയുമായി നടത്തിയ സംഭാഷണത്തിൽ, സ്ത്രീകളെ കുറിച്ചുള്ള തന്റെ മുൻഗണനയെക്കുറിച്ച് എപ്സ്റ്റീൻ ചോദിച്ചതായും രേഖകളിൽ പറയുന്നു. ‘‘നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പ് (ഹോളിവുഡ് നടി) പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ലഭിക്കില്ല’’– എപ്സ്റ്റീൻ പറയുന്നു. മറുപടിയായി ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്. എന്റെ അടുത്ത സിനിമ സ്കാർലറ്റ് ജോഹാൻസനുമായാണ് (ഹോളിവുഡ് നടി)’’ – അനിൽ അംബാനി പറഞ്ഞു. അതിന് ‘‘പ്രായമായവരെക്കാൾ യുവ സുന്ദരിമാരെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് എന്ന് കേട്ടതിൽ എനിക്ക് സന്തോഷമുണ്ട്’’ എന്ന് എപ്സ്റ്റീൻ മറുപടി നൽകി.
അതേസമയം ആ വർഷം, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എന്റർടെയ്ൻമെന്റ് സഹനിർമാണം നടത്തിയ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഗോസ്റ്റ് ഇൻ ദി ഷെല്ലിൽ (2017)’ നടി സ്കാർലറ്റ് അഭിനയിക്കുകയും ചെയ്തിരുന്നു. 2017 അവസാനം പാരീസിൽ വച്ച് കാണാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടന്നില്ല.
തുടർന്ന് 2018 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ച് ഡോണൾഡ് ട്രംപ് നടത്തിയ പ്രതികരണത്തെക്കുറിച്ചും ഇരുവരും തമ്മിൽ സംസാരിച്ചു. 2019 മേയിൽ ന്യൂയോർക്കിൽ എത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അനിൽ അംബാനി പറഞ്ഞപ്പോൾ, എപ്സ്റ്റീൻ അനിലിനെ ക്ഷണിച്ചു. മൻഹാറ്റനിലെ എപ്സ്റ്റീന്റെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും രേഖകൾ പറയുന്നു






