Breaking NewsCrimeKeralaLead NewsLocalNEWS

കൊച്ചിയിൽ വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ശേഷം വീട്ടിൽ നിന്നും സ്വർണ്ണമെടുപ്പിച്ച് കൈക്കലാക്കിയ രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ സഹോദരങ്ങൾ

കൊച്ചി: പള്ളുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ സൂക്ഷിച്ച സ്വർണം തട്ടിയെടുത്ത കേസിൽ പള്ളുരുത്തിയിൽ ധാരാളം സഹോദരന്മാർ. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആൻറണി (24), സഹോദരൻ റെൻഫിൻ ആൻ്റണി (21) ആണ് പിടിയിലായത്. 16 വയസ്സുകാരൻ്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ലഹരി ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

Signature-ad

വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ്റെ പാദസരം എടുത്തു കൊണ്ടുവന്നു. 16കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മട്ടാഞ്ചേരി അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ലത്തീഫിൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പള്ളുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവൻകുട്ടി, അശ്വിൻ ബിജു, നാരായണൻകുട്ടി, ഐ.എസ്.ഐ ബിജു,സി.പി.ഒമാരായ ബിബിൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: