IndiaNEWS

കന്യാകുമാരിയിൽ പാസ്റ്റർ അറസ്റ്റിൽ: ഭർത്താവിന്റെ ബീജത്തിൽ വിഷബാധയുണ്ടെന്ന് വിശ്വസിപ്പിച്ച്  ലൈംഗിക പീഡനം

  രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പെന്തക്കോസ്ത് സഭാ പാസ്റ്റർ കന്യാകുമാരിയിൽ അറസ്റ്റിലായി. ഭർത്താവിന്‍റെ ബീജത്തിന് ‘വിഷാംശമുണ്ട്’ എന്നും, തന്നോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഈ രോഗം മാറുമെന്നും പാസ്റ്റർ യുവതിയോട് പറഞ്ഞു വിശ്വസിപിച്ചു. ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലെ തുകലെ സ്വദേശിനിയായ 27 വയസ്സുള്ള ഒരു യുവതിയാണ് ഈ ക്രൂരമായ അതിക്രമത്തിന് ഇരയായത്. കുറച്ചുകാലമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം വിഷമിച്ചിരുന്ന യുവതി, രോഗം മാറാൻ വേണ്ടിയാണ് മേക്കമണ്ഡപം   ഗോസ്പൽ പെന്തക്കോസ്ത് പള്ളിയിൽ എത്തിയത്. രണ്ട് വർഷം മുൻപാണ്  യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും മറ്റ് ചില കാര്യങ്ങളും കാരണം അവർ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ആത്മീയപരമായ രോഗശാന്തി കിട്ടുമെന്ന പ്രതീക്ഷയിൽ, ബന്ധുക്കൾ വഴിയാണ് യുവതിയെ മേക്കമണ്ഡപത്തുള്ള പാസ്റ്റർ റെജിമോന്‍റെ പള്ളിയിൽ എത്തിച്ചത്.

Signature-ad

പള്ളിയിലെത്തിയ യുവതിയോട് പാസ്റ്റർ റെജിമോൻ ആദ്യം പറഞ്ഞത്, തന്‍റെ വരുമാനത്തിന്‍റെ പത്ത് ശതമാനം പള്ളിക്ക് നൽകിയാൽ ശാരീരികമായ രോഗങ്ങൾ ഭേദമാകുമെന്നാണ്. ഇത് വിശ്വസിപ്പിച്ച് പണം വാങ്ങിയ ശേഷം, യുവതിക്ക് പ്രത്യേക പ്രാർത്ഥനയിലൂടെ രോഗശാന്തി നൽകാമെന്ന് പാസ്റ്റർ അവകാശപ്പെട്ടു. ഈ ‘പ്രാർത്ഥനാ വേളയിൽ’, പാസ്റ്റർ റെജിമോൻ യുവതിയെ കെട്ടിപ്പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ഭർത്താവിൻ്റെ ബീജത്തിന് വിഷാംശമുണ്ടെന്നും, തന്നോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് മാറുമെന്നും പാസ്റ്റർ പറഞ്ഞു വിശ്വസിപ്പിച്ചു.

തന്‍റെ നേർക്കുണ്ടായ ഈ ലൈംഗികാതിക്രമ ശ്രമത്തിൽ നിന്ന് യുവതി ധൈര്യപൂർവ്വം രക്ഷപ്പെട്ടു. ഉടൻതന്നെ അവർ തുകലെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പരാതിയുടെ ഗൗരവം മനസിലാക്കിയ തുകലെ പൊലീസ് ഉടൻതന്നെ വിശദമായ അന്വേഷണം ആരംഭിച്ചു. തുടർന്ന്, 2025 ജൂൺ 26-ന് പാസ്റ്റർ റെജിമോനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം, ഇയാളെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Back to top button
error: